Image

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുമെന്ന് സ്മൃതി ഇറാനി

Published on 19 March, 2018
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുമെന്ന് സ്മൃതി ഇറാനി
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര നീക്കം. കേന്ദ്ര വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി സ്മൃതി ഇറാനി തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തനത്തിലും വാര്‍ത്ത പ്രസിദ്ധീകരണത്തിലും പുലര്‍ത്തേണ്ട പെരുമാറ്റച്ചട്ടം കൊണ്ടുവരാനാണ് ശ്രമം എന്നാണ് ശ്രീമതി ഇറാനി പറയുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള ഒരു ശക്തമായ നിയമവും ഇപ്പോള്‍ നിലവില്‍ ഇല്ല. ഇതു സംബന്ധിച്ച നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചന നടത്തിവരുകയാണെന്ന് മന്ത്രി വെളിപ്പെടുത്തി. 
വ്യാജവാര്‍ത്തകളെ സംബന്ധിച്ചും വാര്‍ത്തയും കാഴ്ചപ്പാടുകളും തമ്മിലുള്ള വ്യത്യാസം മറികടക്കുന്ന ചില മാധ്യമപ്രവര്‍ത്തകരെയും വ്യക്തികളെയും സംബന്ധിച്ചും സ്മൃതി ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ സൂചിപ്പിച്ചു.

അണിയറയില്‍ ഒരുങ്ങുന്ന നിയമം സംബന്ധിച്ചു സ്മൃതി വ്യക്തത നല്‍കിയില്ലെങ്കിലും. അടുത്തകാലത്തായി കേന്ദ്ര സര്‍ക്കാറിനെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വരുന്ന വെളിപ്പെടുത്തലുകളെ നിയന്ത്രിക്കാനാണ് ഈ നീക്കം എന്നും ചില ഓണ്‍ലൈന്‍ മാധ്യമ വിദഗ്ധര്‍ വിലയിരുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക