Image

തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ വീണ്ടും തകര്‍ത്തു

Published on 20 March, 2018
തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ വീണ്ടും തകര്‍ത്തു


തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ വീണ്ടും തകര്‍ത്തു. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ്‌ സംഭവം. ഈ മാസം 5ന്‌ ത്രിപുരയില്‍ ലെനിന്‍െറ പ്രതിമ തകര്‍ത്തിരുന്നു. രാജ്യത്തുടനീളം സമാനമായ രീതിയില്‍ പ്രതിമ തകര്‍ക്കുന്നതിനായി ബിജെപി ശ്രമിക്കുന്നതായി ആരോപണമുണ്ട്‌. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം തുടങ്ങി. പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചില്ലെന്ന്‌ പൊലീസ്‌ അറിയിച്ചു.

നേരെത്ത ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തത്‌ പോലെ തമിഴ്‌നാട്ടില്‍ ഇ.വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന്‌ യുവമോര്‍ച്ച തമിഴ്‌നാട്‌ വൈസ്‌ പ്രസിഡന്റ്‌ എസ്‌.ജി സൂര്യയാണ്‌ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഭീഷണി മുഴക്കിരുന്നു. ത്രിപുരയില്‍ ലെനിന്റെ വീഴ്‌ച ബി.ജെ.പി വിജയകരമായി നടപ്പാക്കി. ഇത്‌ പോലെ തമിഴ്‌നാട്ടില്‍ ഇ.വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കപ്പെടുന്നതിനായി കാത്തിരിക്കാനാവില്ലെന്നുമാണ്‌ സൂര്യയുടെ ട്വീറ്റ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക