ഷിമോഗ: കര്‍ണാടകയില്‍ നരബലി
നടന്നതായി റിപ്പോര്‍ട്ട്. ഷിമോഗയില്‍ ശിക്കാരിപുലയ്ക്കടുത്ത അഞ്ചാനപുരയില് നിധി
കണ്ടെത്തുവാന്‍ വേണ്ടി നരബലി നടന്നതായാണ് റിപ്പോര്‍ട്ടുള്ളത്. കര്‍ഷകനായ
ശേഷനായിക് എന്ന 65 കാരനാണ് നരബലിക്ക് വിധേയനായത്. സംഭവത്തില്‍ പ്രദേശത്തെ
ക്ഷേത്രത്തിലെ പൂജാരി അടക്കം നാല് പേരെ പോലീസ് അറസ്റ്റ്
ചെയ്തു.
പൂജാരിയായ പ്രദേശവാസികളായ ശേഖരപ്പ, രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീര്‍
എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിന് സമീപം
നിധിയുണ്ടെന്നും അത് ലഭിക്കണമെങ്കില്‍ മനുഷ്യക്കുരുതി നടത്തണമെന്നും ഇയാള്‍
പറയുകയായിരുന്നു.
മാര്‍ച്ച് ഏഴിന് കര്‍ഷകന്റെ ശരീരം തല അറക്കപ്പെട്ട
നിലയില്‍ കണ്ടെത്തുകയായിരുന്നു.