Image

വോട്ടിനായി ആരുമായും സഹകരിക്കുമെന്ന് കുമ്മനം

Published on 20 March, 2018
വോട്ടിനായി ആരുമായും സഹകരിക്കുമെന്ന് കുമ്മനം
ബിജെപി നേതാവ് വി.മുരളീധരന്റെ നിലപാട് തള്ളി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. വോട്ടിനായി ആരുമായും സഹകരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.ആരോടും അയിത്തമില്ലെന്നും വോട്ടാണ് പ്രധാനമെന്നും കുമ്മനം പറഞ്ഞു. മാണിയെ വേണ്ടെന്ന് വി.മുരളീധരനും മാണിയോട് അയിത്തമില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ളയും കഴിഞ്ഞ ദിവസം പരസ്യമായി നിലപാടെടുത്തതോടെയാണ് വിഷയത്തില്‍ ബിജെപിക്കുള്ളില്‍ സമവായമില്ലെന്ന് വ്യക്തമായത്. 

മാണി അഴിമതിക്കാരനാണെന്നും അത്തരക്കാരെ എന്‍ഡിഎയുടെ ഭാഗമാക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാണിയെ ക്ഷണിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് മറ്റുള്ളവര്‍ക്ക് മനസിലാകാത്തതുകൊണ്ടാണെന്നാണ് മുരളീധരന്‍ പറഞ്ഞത്.അതേസമയം മുരളീധരന്‍ നിലപാടിനെ ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മുതിര്‍ന്ന ബിജെപി നേതാവുമായ ശ്രീധരന്‍പിള്ള തള്ളി. മാണിയോട് എന്‍ഡിഎക്ക് അയിത്തമില്ലെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക