Image

ആര്‍എസ്‌എസിന്റെ രാമരാജ്യ രഥയാത്രക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കത്തുന്നു: സ്റ്റാലിനെ അറസ്റ്റ്‌ ചെയ്‌തു

Published on 20 March, 2018
ആര്‍എസ്‌എസിന്റെ രാമരാജ്യ രഥയാത്രക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കത്തുന്നു: സ്റ്റാലിനെ അറസ്റ്റ്‌ ചെയ്‌തു

രാമക്ഷേത്ര വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ട്‌ ആര്‍എസ്‌എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന രാമരാജ്യ രഥയാത്രക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കത്തുന്നു. യാത്ര ഇന്നു തിരുനല്‍വേലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ തമിഴ്‌നാട്ടില്‍ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു.

രഥയാത്ര തമിഴ്‌നാട്ടില്‍ സമാധാന ലംഘനത്തിനിടയാക്കുമെന്ന്‌ ആരോപിച്ച്‌ ഡിഎംകെ ആക്ടിങ്‌ പ്രസിഡന്റ്‌ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ നിയമസഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി. നാലു സ്വതന്ത്ര എംഎല്‍എമാരും ഇവരോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്നു റോഡില്‍ കുത്തിയിരിപ്പു സമരം നടത്തിയ സ്റ്റാലിനെയും പാര്‍ട്ടി നേതാക്കളെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു നീക്കി.

അയോധ്യ കേസ്‌ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ രഥയാത്ര സംസ്ഥാനത്തേക്കെത്തുന്നതു കോടതിയലക്ഷ്യമാകുമെന്നും അദേഹം പറഞ്ഞു. തിരുനല്‍വേലിയില്‍ രഥയാത്രയ്‌ക്കെതിരെ സമരം ശക്തമായതിനെത്തുടര്‍ന്നു സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 23 വരെ ഇതു തുടരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക