Image

മോദി സര്‍ക്കാര്‍ പരസ്യത്തിനുവേണ്ടി ചെലവഴിച്ചത് 3,755 കോടി രൂപ

Published on 20 March, 2018
മോദി സര്‍ക്കാര്‍ പരസ്യത്തിനുവേണ്ടി ചെലവഴിച്ചത് 3,755 കോടി രൂപ
നരേന്ദ്ര മോദി സര്‍ക്കാര്‍ പരസ്യത്തിനു വേണ്ടി ഇതുവരെ ചെലവഴിച്ചതു 3,755 കോടി രൂപ. ഇതു സംബന്ധിച്ച വിവരാവകാശ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗ്രേറ്റര്‍ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനായ രാംവീര്‍ തന്‍വറാണ് ഇതു സംബന്ധിച്ച് വിവരാവകാശ രേഖ ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്. മൂന്നു വര്‍ഷത്തിനിടെയാണ് ഇത്രയും തുക കേന്ദ്ര സര്‍ക്കാര്‍ പ്രചാരണത്തിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രോണിക്‌സ്, അച്ചടി മാധ്യമങ്ങള്‍ എന്നിവ കൂടാതെ ഔട്ട്‌ഡോര്‍ പരസ്യത്തിനു വേണ്ടിയും കൂടിയാണ് 3,755 കോടി രൂപ ചെലവഴിച്ചത്. ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഈ വിവരമുള്ളത്. 

1,656 കോടി രൂപയാണ് ഇലക്ട്രോണിക് മീഡിയ പരസ്യങ്ങള്‍ക്ക് മാത്രമായി കേന്ദ്ര സര്‍ക്കാര്‍ വിനയോഗിച്ചത്. ഇവയില്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്എംഎസ്, ടിവി എന്നിവയിലെ പരസ്യങ്ങളണുള്ളത്. അച്ചടി മാധ്യമങ്ങളിലെ പരസ്യത്തിനു വേണ്ടി സര്‍ക്കാര്‍ ചെലവാക്കിയത് 1,698 കോടി രൂപയാണ്. പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ തുടങ്ങിയ ഓട്ട്‌ഡോര്‍ പരസ്യങ്ങള്‍ക്ക് വേണ്ടി 399 കോടി രൂപയും ചെലവാക്കി. പരസ്യ പ്രചാരണത്തിന് ചെലവിടുന്ന തുക പ്രധാന മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ക്കും വര്‍ഷം അനുവദിച്ച ബജറ്റിനേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 'മലിനീകരണ നിയന്ത്രണത്തിന്' സര്‍ക്കാര്‍ വകയിരുത്തിയ തുക 56.8 കോടി രൂപ മാത്രമാണ്.
Join WhatsApp News
truth and justice 2018-03-20 13:12:21
He spent only for his travel advertisement and clothing nothing else.poor people are suffering
ബി ജെ പി ക്രിസ്ത്യാനി 2018-03-20 16:29:20
സ്വാതന്ത്യം കിട്ടിയ നാൾ മുതൽ എല്ലാ സർക്കാരുകളും ജനങ്ങളുടെ നന്മക്കു ചിലവിടേണ്ട പൈസ അവരുടെ പരസ്യത്തിന് വേണ്ടി ചിലവാക്കിപ്പോന്നു. ഇതിനെതിരെ ഒരു നിയമം കൊണ്ടുവരാൻ ഇടതു പക്ഷം പോലും എന്ത് കൊണ്ട് തയ്യാറാവുന്നില്ല. ചുരുങ്ങിയത് ഇതിനൊരു പരിധി നിശ്ചയിക്കേണ്ട കാലം അതിക്രമിച്ചു. യു പി എ സർക്കാർ പത്തു വര്ഷം കൊണ്ട് ആറായിരം കോടി ആണ് പരസ്യത്തിനു ചിലവാക്കിയതെന്നു അറിയാതെ ആണ് ഭൂരിപക്ഷം കോൺഗ്രസ് കാരും പ്രതികരിക്കുന്നത് എന്നതാണ് കഷ്ടം. മോഡി സർക്കാർ അഞ്ചു കൊല്ലം കൊണ്ട് ആ തുക മറികടക്കാനാണ് സാധ്യത
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക