Image

ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പീഢാനുഭവ ശുശ്രൂഷകള്‍ മാര്‍ച്ച് 24-ാം തീയ്യതി ശനിയാഴ്ച മുതല്‍ മാര്‍ച്ച് 31 വരെ

രാജു വേലംകാല Published on 20 March, 2018
 ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പീഢാനുഭവ ശുശ്രൂഷകള്‍ മാര്‍ച്ച് 24-ാം തീയ്യതി ശനിയാഴ്ച മുതല്‍ മാര്‍ച്ച് 31 വരെ

പെസഹാ പെരുന്നാള്‍ മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍.

ബര്‍മിങ്ങ്ഹാം: ബര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ച്ച് 24-ാം തീയ്യതി ശനിയാഴ്ച രാവിലെ 10ന് ബര്‍മ്മിങ്ങ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള All Saints പള്ളിയില്‍ പ്രഭാത നമസ്‌കാരവും, തുടര്‍ന്നു ഇസ്രായേലിന്റെ രാജാവായി കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു. സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അത്യുന്നതങ്ങളില്‍ ഓശന ദാവിദിന്റെ പുത്രന് ഓശന' എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും, കുരുത്തോല വാഴ്ത്തല്‍ ശുശ്രൂഷകളും, കുരുത്തോല വിതരണവും തുടര്‍ന്നു റവ: ഫാദര്‍. കുര്യാക്കോസ് പുന്നച്ചാലില്‍ മുഖ്യകാര്‍മ്മികത്വത്തില്‍, വി.കുര്‍ബാനയും അനുഗ്രഹ പ്രഭാഷണം, ആശിര്‍വാദം, എന്നിവ ഉണ്ടായിരിക്കും. വിശ്വാസികള്‍ക്ക് വിശുദ്ധ കുമ്പസാരത്തിനുള്ള അവസരം ഓശാന ശുശ്രൂഷക്കു ശേഷവും പെസഹാ ശുശ്രൂഷക്കു മുമ്പും ഉണ്ടായിരിക്കുന്നതാണ്.
മാര്‍ച്ച് 28-ാം തീയ്യതി ബുധനാഴ്ച വൈകുന്നേരം 4 ന് 'പെസഹ'
മാര്‍ച്ച് 28-ാം തീയതി ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള All Saints പള്ളിയില്‍ വച്ച്:(All Saints Church, Alberts Road, Stechford, Brimingham, B33 8 UA) യു.കെ. പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ 4 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രൂഷകളും, പെസഹ കുര്‍ബാനയും, അപ്പം മുറിക്കലും ഉണ്ടായിരിക്കും.

മാര്‍ച്ച് 30-ാം തീയ്യതി വെള്ളിയാഴ്ച രാവിലെ 9ന് 'ദുഖഃവെള്ളിയാഴ്ച' At St. Cyprins Hall, Birmingham, B25 8 DL.

രക്ഷാകരമായ പീഢാനുഭാവത്തിന്റെ പൂര്‍ത്തീകാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശു മരണത്തിന്റെ സ്മരണയായ ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ മാര്‍ച്ച് 30-ാം തീയതി രാവിലെ 9 മണിക്കു ബിര്‍മിങ്ഹാം സെയിന്റ് സൈപ്രസ് മെമ്മോറിയല്‍ ഹാളില്‍ വെച്ച്(At.St.Cyprins Hall, Birmingham, B25 8DL) പ്രഭാത നമസ്‌കാരവും തുടര്‍ന്നു സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രൂഷ, തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ അവസാനിക്കും.

മാര്‍ച്ച് 31-ാം തീയതി ശനിയാഴ്ച വൈകുന്നേരം 4ന് -'ഉയര്‍പ്പുപെരുന്നാള്‍'
നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാള്‍ മാര്‍ച്ച് 31-ാം തീയതി വൈകുന്നേരം 4 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, തുടര്‍ന്നു നിങ്ങള്‍ ഭയപ്പെടേണ്ടാ, കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയര്‍ത്തെഴുന്നേറ്റു. എന്നാ പ്രഖ്യാപനം, ഉയിര്‍പ്പു പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകളും, വി.കുര്‍ബാനയും, ശ്ലീബാ ആഘോഷം, സ്‌നേഹ വിരുന്നോടു കൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും. ദുഃഖവെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ശുശ്രൂഷകളും ബിര്‍മിങ്ഹാം സെയിന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ചായിരിക്കും നടത്തുക.
പള്ളിയുടെ അഡ്രസ്.

All Saints Church, Albert Road, Stechford, Birmingham, B33 8UA.
കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും വി.കുര്‍ബാനയിലും കുടുംബസമേതം വന്നു സംബന്ധിച്ചു. അനുഗ്രഹിതാരകണമെന്നു ബര്‍മിങ്ഹാമിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു. പീഡാനുഭവവാരം ശുശ്രൂഷകള്‍ക്കു റവ.ഫാദര്‍ കുര്യാക്കോസ് പുന്നച്ചാലില്‍ നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കു
വികാരി. റവ.ഫ.പീറ്റര്‍ കുര്യാക്കോസ്-07397048734, 07411932075
സെക്രട്ടറി ജോണ്‍ തോമസ്(റെജി)-07891561072
ട്രസ്റ്റി ജേക്കബ് വര്‍ഗീസ്-07859108983

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക