Image

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ഡോക്‌സ് പള്ളിയില്‍ പീഡാനുഭവവാരം

Published on 20 March, 2018
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ഡോക്‌സ് പള്ളിയില്‍ പീഡാനുഭവവാരം

അബര്‍ഡീന്‍: സ്‌കോട്ട്‌ലന്‍ഡില്‍ യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവ വാരം ആചരിക്കുന്ന അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തി വന്നിരുന്നതുപോലെ ഈ വര്‍ഷവും മാര്‍ച്ച് 24 ശനിയാഴ്ച മുതല്‍ 31 ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്‍ഡീന്‍ മസ്ട്രിക്ക്‌െ്രെഡവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ നടത്തപ്പെടും.

മാര്‍ച്ച് 24 ശനിയാഴ്ച വൈകിട്ട് 7 നു സന്ധ്യാ പ്രാര്‍ത്ഥനയും 25 ഞായറാഴ്ച സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ രാവിലെ 11. 45ന് ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളിന്റെ പ്രാധാന്യം നല്‍കി പ്രഭാത നമസ്‌കാരവും റവ. ഫാ. എല്‍ദോസ് കക്കാടന്‍ മുഖ്യകാര്‍മ്മികത്വത്തില്‍, വി. കുര്‍ബാനയും തുടര്‍ന്നു പ്രദക്ഷിണവും കുരുത്തോല വാഴ്ത്തല്‍ ശുശ്രൂഷകളും കുരുത്തോല വിതരണവും തുടര്‍ന്ന് അനുഗ്രഹപ്രഭാഷണം, ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കും.

മാര്‍ച്ച് 26, 27 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ വൈകിട്ട് 6നു കുന്പസാരവും 7നു സന്ധ്യാ പ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗവും ധ്യാനവും ഉണ്ടായിരിക്കും.

മാര്‍ച്ച് 27 ചൊവ്വ 6.30 മുതല്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി ഹൂസോയോ പ്രാപിക്കുവാന്‍ സമയം ക്രമീകരിച്ചിരിക്കുന്നു. ഈ സമയത്ത് എല്ലാ മാതാപിതാക്കളും കുട്ടികളെ പള്ളിയില്‍ കൊണ്ടുവരേണ്ടതാണ്.

മാര്‍ച്ച് 28 ബുധനാഴ്ച വൈകിട്ട് 4 മുതല്‍ സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ കുന്പസാരവും 6.30 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും പെസഹായുടെ ശുശ്രൂഷകളും പെസഹ കുര്‍ബാനയും അപ്പം മുറിക്കലും ഉണ്ടായിരിക്കും.

മാര്‍ച്ച് 30 വെള്ളിയാഴ്ച ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ 

രക്ഷാകരമായ പീഡാനുഭവത്തിന്റെ പൂര്‍ത്തീകരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശു മരണത്തിന്റെ സ്മരണയായ ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ മാര്‍ച്ച് 30നു രാവിലെ 7നു പ്രഭാത നമസ്‌കാരവും സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, സ്ലീബാ വന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രൂഷ തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ സ്മരിച്ചു ചൊറുക്കാ കുടിച്ചു ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ അവസാനിക്കും.

മാര്‍ച്ച് 31 ശനിയാഴ്ച ഉയര്‍പ്പുപെരുന്നാള്‍ 

നമ്മുടെ കര്‍ത്താവിന്റെ മഹത്തകരമായ ഉയര്‍പ്പുപെരുന്നാള്‍ മാര്‍ച്ച് 31നു വൈകിട്ട് 6നു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു നിങ്ങള്‍ ഭയപ്പെടേണ്ടാ കുരിശില്‍ തറയ്ക്കപ്പെട്ട യേശു തന്പുരാന് അവന്‍ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നേറ്റു എന്ന പ്രഖ്യാപനം, ഉയര്‍പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകളും വി. കുര്‍ബാനയും സ്ലീബാ ആഘോഷം, സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും വി. കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകാന്‍ സ്‌കോട്ട്‌ലന്‍ഡിലും അബര്‍ഡീന്റെ പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു. പീഡാനുഭവ വാരം ശുശ്രൂഷകള്‍ക്കു റവ. ഫാ. എല്‍ദോസ് കക്കാടന്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി റവ. ഫാ.എബിന്‍ മാര്‍ക്കോസ് :077 3654 7476
രാജുവേലംകാലം (സെക്രട്ടറി) :077 8941 1249, 012 2468 0500
ജോണ്‍ വര്‍ഗീസ് (ട്രഷറര്‍) : 077 3778 3234, 012 2446 7104

റിപ്പോര്‍ട്ട്: രാജു വേലംകാല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക