Image

നോന്പുകാല ധ്യാനം നയിക്കാന്‍ സക്കറിയാസ് മോര്‍ ഫിലക്‌സസീനോസ് തിരുമേനി അയര്‍ലന്‍ഡില്‍

Published on 20 March, 2018
നോന്പുകാല ധ്യാനം നയിക്കാന്‍ സക്കറിയാസ് മോര്‍ ഫിലക്‌സസീനോസ് തിരുമേനി അയര്‍ലന്‍ഡില്‍

ഗാള്‍വേ (അയര്‍ലന്‍ഡ്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ സക്കറിയാസ് മോര്‍ ഫിലക്‌സസീനോസ് തിരുമേനിയുടെ നേതൃത്വത്തിലും എന്നിസിലുള്ള സെന്റ് ഫ്‌ളാന്നെന്‍സ് കോളജില്‍ മാര്‍ച്ച് 26 , 27, 28 തീയതികളില്‍ നടത്തപ്പെടുന്ന നോന്പുകാല ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് അഭി. തിരുമേനി മാര്‍ച്ച് 19 നു തിങ്കളാഴ്ച ഉച്ചക്ക് 12.30 ന് എത്തിച്ചേര്‍ന്നു.

ഡബ്ലിന്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന അഭി. തിരുമേനിയെ വൈദീകരും ഭദ്രാസന ഭാരവാഹികളും അയര്‍ലന്‍ഡിലെ വിവിധ പള്ളികളില്‍നിന്നുള്ള വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഡബ്ലിനില്‍ വിശ്രമിച്ച അഭി. തിരുമേനി തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയര്‍ലന്‍ഡിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതായിരിക്കും. മാര്‍ച്ച് 25 ഞായറാഴ്ച വൈകുന്നേരം ധ്യാനകേന്ദ്രമായ സെന്റ് ഫ്‌ലാന്നെന്‍സ് കോളേജില്‍ എത്തിച്ചേരുന്ന അഭി. തിരുമേനി തിങ്കളാഴ്ച മുതല്‍ തൂത്തുട്ടി ധ്യാനകേന്ദ്രത്തില്‍നിന്നുള്ള ധ്യാനഗുരുക്കന്മാരായ വന്ദ്യ. കുരിയന്‍ പുതിയപുരയിടം കശീശാ, ജോമോന്‍ പറയന്‍കുഴി കശീശ എന്നിവരോടൊപ്പം ധ്യാനത്തിന് നേതൃത്വം നല്‍കുന്നതായിരിക്കും.

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുവേണ്ടി നടത്തപ്പെടുന്ന പ്രത്യേകധ്യാനം ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട് .കൂടാതെ വേദപുസ്തകാധിഷ്ഠിത കഌസുകള്‍ ,കൗണ്‍സിലിംഗ്, വി. കുന്പസാരം, വി. കുര്‍ബാന എന്നിവ ധ്യാനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു . മാര്‍ച്ച് 28നു ബുധനാഴ്ച വൈകിട്ട് പെസഹ കുര്‍ബാനയോടെ ധ്യാനം സമാപിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ശ്രീ .വിനോദ് ജോര്‍ജ് (ട്രസ്റ്റി ) 0879742875 
ശ്രീ .ബിജു തോമസ് (സെക്രട്ടറി )0879441587 

റിപ്പോര്‍ട്ട്: നോബി സി. മാത്യു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക