Image

ഫേയ്‌സ്‌ബുക്കിനെതിരെ മുന്നറിയി പ്പുമായി കേന്ദ്ര സര്‍ക്കാര്‍

Published on 21 March, 2018
ഫേയ്‌സ്‌ബുക്കിനെതിരെ മുന്നറിയി പ്പുമായി കേന്ദ്ര സര്‍ക്കാര്‍
ഫേയ്‌സ്‌ബുക്കിന്‌ മുന്നറിയപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌. ഇക്കാര്യത്തില്‍ എന്തെങ്കിലും തെളിവ്‌ ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്ന്‌ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്‌ വ്യക്തമാക്കി.

രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഫേയ്‌സ്‌ബുക്ക്‌ വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നുള്ള വിവരത്തെ തുടര്‍ന്നാണ്‌ സര്‍ക്കാരിന്റെ മുന്നറിയപ്പ്‌.

കേംബ്രിഡ്‌ജ്‌ അനലിറ്റിക്കയെന്ന കമ്പനിയാണ്‌ യുപിഎയ്‌ക്ക്‌ വേണ്ടി ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തുന്നതെന്ന്‌ രവി ശങ്കര്‍ പ്രസാദ്‌ ആരോപിച്ചു .

നേരത്തെ ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക അഞ്ചുകോടി ഫെയ്‌സ്‌ബുക്ക്‌ ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഇന്ത്യയും നിലപാട്‌ കടുപ്പിച്ചത്‌.

ബ്രിട്ടീഷ്‌ ഡാറ്റ അനലിസ്റ്റ്‌ സ്ഥാപനമായ കേംബ്രിഡ്‌ജ്‌ അനലിറ്റികയിലെ മുന്‍ റിസര്‍ച്ച്‌ ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വെയ്‌ലി അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പു കാലത്ത്‌ ട്രംപ്‌ പ്രചാരകര്‍ക്കുവേണ്ടി ഫെയ്‌സ്‌ബുക്കില്‍ നിന്ന്‌ അഞ്ച്‌ കോടിയിലേറെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

സ്വകാര്യത ചോര്‍ന്നെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഫെയ്‌സ്‌ബുക്കിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക