Image

പി.ടി ഉഷയും അഞ്ജു ബോബി ജോര്‍ജുംദേശീയ നിരീക്ഷക പദവി ഒഴിയണം; കേന്ദ്ര കായിക മന്ത്രാലയം

Published on 21 March, 2018
പി.ടി ഉഷയും അഞ്ജു ബോബി ജോര്‍ജുംദേശീയ നിരീക്ഷക പദവി ഒഴിയണം; കേന്ദ്ര കായിക മന്ത്രാലയം
പി.ടി ഉഷയും അഞ്ജു ബോബി ജോര്‍ജും അഭിനവ് ബിന്ദ്രയും ദേശീയ നിരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്ര കായിക മന്ത്രാലയം. സ്വകാര്യ അക്കാദികള്‍ നടത്തുന്നതിനാല്‍ ഭിന്നതാത്പര്യം ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരോട് സ്ഥാനം ഒഴിയാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്. ഇവരെ കൂടാതെ കര്‍ണം മല്ലേശ്വരി (ഭാരോദ്വഹനം), കമലേഷ് മെഹ്ത (ടേബിള്‍ ടെന്നീസ്) എന്നിവരോടും പദവി ഒഴിയാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തനിക്ക് സ്വകാര്യ അക്കദാമിയില്ലെന്ന് അഞ്ജു ബോബി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പന്ത്രണ്ട് ഒളിംപിക്‌സ് താരങ്ങളെ ഉള്‍പ്പെടുത്തി ദേശീയ നിരീക്ഷണ സംഘത്തെ കേന്ദ്ര കായിക മന്ത്രാലയം നിയമിച്ചത്. 2020 ഒളിംപിക്‌സിന് താരങ്ങളെ വളര്‍ത്തി കൊണ്ടു വരികയെന്നതായിരുന്നു ലക്ഷ്യം. ദേശീയ നിരീക്ഷക സംഘത്തെ നിയമിക്കുന്നതിന് മുമ്ബ് തന്നെ സ്വകാര്യ അക്കാദമികളുമായി ബന്ധമുണ്ടാകരുതെന്ന് കായിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ഡിസംബര്‍- ജനുവരുകളിലായി പി.ടി ഉഷ, ബിന്ദ്ര മെഹ്ത എന്നിവര്‍ സ്ഥാനം ഒഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ടോക്യോ ഒളിംപിക്‌സിന് രണ്ട് വര്‍ഷം മാത്രം ബാക്കി നില്‍ക്കെ പുറത്താക്കിയവര്‍ക്ക് പകരം ആരെ നിയമിക്കും എന്ന കാര്യത്തില്‍ കേന്ദ്രം ആശങ്കയിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക