Image

കാളിദാസിന്റെ പൂമരം കളക്ഷന്റെ കാര്യത്തിലും ജൈത്രയാത്ര തുടരുന്നു

Published on 21 March, 2018
കാളിദാസിന്റെ പൂമരം കളക്ഷന്റെ കാര്യത്തിലും ജൈത്രയാത്ര തുടരുന്നു
 മാര്‍ച്ച്‌ 15 മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയ' കാളിദാസ്‌ ജയറാമിന്റെ പൂമരംജൈത്രയാത്ര തുടരുന്നു  പൂമരത്തിന്‌ കിട്ടിയത്‌ പോലെ വിമര്‍ശനങ്ങളും ട്രോളുകളും ഇതുവരെ മറ്റൊരു സിനിമയ്‌ക്കും കിട്ടിയിട്ടുണ്ടാവില്ല.
 പ്രദര്‍ശനം തുടങ്ങിയ ആദ്യദിനം മുതല്‍ സിനിമയ്‌ക്ക്‌ നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്‌. റിയലിസ്റ്റിക്‌ ഫീല്‍ നല്‍കിയ സിനിമയെന്ന ഖ്യാതിയോടെ പൂമരം പ്രദര്‍ശനം തുടരുകയാണ്‌. കോളേജ്‌ പശ്ചാതലത്തിലൊരുക്കിയ സിനിമ കേരള ബോക്‌സോഫീസിലും കൊച്ചി മള്‍ട്ടിപ്ലെക്‌സിലും കളക്ഷന്റെ കാര്യത്തിലും മോശമില്ലാത്ത പ്രകടനം കാഴ്‌ച വെച്ചിരിക്കുകയാണ്‌.

 നിവിന്‍ പോളിയുടെ 1983, ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമകള്‍ക്ക്‌ ശേഷം എബ്രിഡ്‌ ഷൈന്‍ സംവിധാനം ചെയ്‌ത സിനിമയാണ്‌ പൂമരം.സിനിമയുടെ ചിത്രീകരണത്തിന്‌ വേണ്ടി ഒന്നര വര്‍ഷത്തിന്‌ മുകളില്‍ സമയം ആവശ്യമായി വന്നിരുന്നു. പലതവണ റിലീസ്‌ തീരുമാനിച്ചിരുന്നെങ്കിലും വൈകി പോവുകയായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയ വഴി സിനിമയ്‌ക്കെതിരെ ട്രോളുകള്‍ സജീവമാവുകയായിരുന്നു. എന്നാല്‍ 2018 മാര്‍ച്ച്‌ 15 ന്‌ പൂമരം തിയറ്ററുകളിലേക്ക്‌ റിലീസിനെത്തി. പ്രതീക്ഷിച്ചിരുന്നതിലും മനോഹരമായി തന്നെ സിനിമയെ അവതരിപ്പിക്കാന്‍ സംവിധായകന്‌ കഴിഞ്ഞിരുന്നു. തനിക്ക്‌ കിട്ടിയ വേഷം കിടിലനാക്കാന്‍ കാളിദാസിനും കഴിഞ്ഞതോടെ പൂമരം ഹിറ്റാവുകയായിരുന്നു.

 റിലീസ്‌ ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 25 ഷോ ആയിരുന്നു പൂമരത്തിന്‌ കിട്ടിയരുന്നത്‌. കുട്ടികള്‍ക്ക്‌ പരീക്ഷകാലം ആയിരുന്നിട്ടും ആദ്യ ദിവസം 5.23 ലക്ഷം സ്വന്തമാക്കാന്‍ പൂമരത്തിന്‌ കഴിഞ്ഞിരുന്നു. രണ്ടാം ദിനം പൂമരത്തിന്റെ പ്രദര്‍ശനത്തിന്‌ എണ്ണം കുറഞ്ഞിരുന്നെങ്കിലും നാല്‌ ദിവസം കൊണ്ട്‌ 18.53 ലക്ഷമാണ്‌ സിനിമയ്‌ക്ക്‌ കിട്ടിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക