Image

സ്‌പെല്ലിംഗ് ബി മത്സരം മാര്‍ച്ച് 25 ന്

പി പി ചെറിയാന്‍ Published on 21 March, 2018
സ്‌പെല്ലിംഗ് ബി മത്സരം മാര്‍ച്ച് 25 ന്
റിച്ചാര്‍ഡ്‌സണ്‍ (ഡാലസ്): ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസും ലിലി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഡിഎഫ്ഡബ്ല്യു സ്‌പെല്ലിങ് ബി  25 ന് റിച്ചര്‍ഡ്‌സനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ (ഡാലസ്)  വച്ചു നടത്തും. ഒന്നു മുതല്‍ 8 വരെ ഗ്രേഡിലുള്ള വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ലിലി ഫൗണ്ടേഷനാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.

2003 മുതല്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി നടത്തുന്ന സ്‌പെല്ലിംഗ് ബി മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് ലിലി ഫൗണ്ടേഷനാണ്.

മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും, ഓരോ ഗ്രൂപ്പിലേയും 1, 2, 3 സ്ഥാനം ലഭിക്കുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും സമ്മാനിക്കും. മത്സരാര്‍ത്ഥികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡാളസ്സിലെ കുട്ടികള്‍ക്ക് അവരവരുടെ കഴിവ് പ്രകടിപ്പിക്കുന്നതിനുള്ള നല്ലൊരു അവസരം കൂടിയാണിത്.

സ്ഥലം : യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, ഡാലസ് നവീന്‍ ജിന്‍ഡാള്‍ സ്‌കൂള്‍ ഓഫ് മനേജ്‌മെന്റ്. വിവരങ്ങള്‍ക്ക് :214 566 5363, 713 303 2595, 972 859 9225.

സ്‌പെല്ലിംഗ് ബി മത്സരം മാര്‍ച്ച് 25 ന്
സ്‌പെല്ലിംഗ് ബി മത്സരം മാര്‍ച്ച് 25 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക