Image

അമൃതാനന്ദമയി എന്‍ജിനിയറിങ്‌ കോളജിലെ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ മൂന്നാം തവണയും പുഴുക്കള്‍

Published on 21 March, 2018
അമൃതാനന്ദമയി എന്‍ജിനിയറിങ്‌ കോളജിലെ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ മൂന്നാം തവണയും പുഴുക്കള്‍
മാതാ അമൃതാനന്ദമയീ മഠത്തിന്‌ കീഴിലുള്ള അമൃതാ എഞ്ചിനിയറിങ്‌ കോളജിലെ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കിയ ഭക്ഷണത്തില്‍ വീണ്ടും പുഴുക്കള്‍. കരുനാഗപ്പള്ളി അമൃതപുരി കാമ്പസിലെ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കിയ ഭക്ഷണത്തിലാണ്‌ പുഴുവിനെ കണ്ടെത്തിയത്‌.ഇതേ തുടര്‍ന്ന്‌ കോളജ്‌ ക്യാമ്പസ്‌ വിദ്യാര്‍ഥികള്‍ ഉപരോധിച്ചു കൊണ്ടിരിക്കുകയാണ്‌. വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചെങ്കിലും ഇത്‌ അംഗീകരിക്കാന്‍ കോളജ്‌ മനേജ്‌മെന്റ്‌ തയാറായിട്ടില്ല.

കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കിയ ഭക്ഷണത്തില്‍ മൂന്നാം തവണയാണ്‌ പുഴുക്കളെ കണ്ടെത്തിയത്‌. ഇതേ ആരോപണവുമായി വിദ്യാര്‍ഥി സംഘടനകള്‍ നേരത്തെയും കോളജ്‌ മാനേജ്‌മെന്റിനെ ഉപരോധിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക