Image

സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ദിവ്യ സ്പന്ദനയുടെ അമ്മ

Published on 21 March, 2018
സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ദിവ്യ സ്പന്ദനയുടെ അമ്മ
കര്‍ണാടകയില്‍ കോണ്‍ഗ്രസിനു ഭീഷണിയായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയുടെ (രമ്യ) അമ്മ രംഗത്ത്. നിയസമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് അവര്‍ ഭീഷണി മുഴക്കി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അടുത്ത ആഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്നും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ചുമതലയുള്ള ദിവ്യ സ്പന്ദനയുടെ അമ്മ രഞ്ജിത പറഞ്ഞു. 

വര്‍ഷങ്ങളായി പാര്‍ട്ടി അടിത്തട്ടിലെ സാധാരണ പ്രവര്‍ത്തകയാണ് താന്‍. ഈ ദിവസംവരെ കോണ്‍ഗ്രസുകാരിയാണ്. എന്നാല്‍ തങ്ങള്‍ പാര്‍ട്ടിക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചില്ലെങ്കില്‍ അടുത്ത ആഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്നു രഞ്ജിത അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ പര്യടനം ആരംഭിച്ചതിനു പിന്നാലെയാണ് രഞ്ജിത നിലപാട് കടുപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക