Image

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ആധാറും പാനുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നില്ല

Published on 21 March, 2018
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ആധാറും പാനുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നില്ല
പാന്‍ കാര്‍ഡില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ലിംഗപദവി ചേര്‍ക്കാന്‍ കഴിയാത്തതിനാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ആധാറും പാനുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്നില്ല. ആധാര്‍ കാര്‍ഡില്‍ ആണ്‍, പെണ്‍ ലിംഗപദവികള്‍ക്കു പുറമെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നും രേഖപ്പെടുത്താന്‍ കഴിയും. 

എന്നാല്‍, പാന്‍ കാര്‍ഡിനായുള്ള അപേക്ഷയില്‍ ആണ്‍, പെണ്‍ എന്നുമാത്രമേ രേഖപ്പെടുത്താന്‍ അവസരമുള്ളൂ. ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്ന പാന്‍ കാര്‍ഡിനായുള്ള അപേക്ഷാ ഫോറത്തില്‍ തേര്‍ഡ് ജെന്‍ഡര്‍ എന്ന കോളം ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇക്കാരണം കൊണ്ടുതന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആണ്‍ എന്നോ പെണ്‍ എന്നോ രേഖപ്പെടുത്തേണ്ട സാഹചര്യമാണ്. 

ആധാറിലെയും പാനിലെയും ലിംഗപദവിയിലെ വൈരുധ്യം കാരണം ഇവ രണ്ടും ബന്ധിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നു. ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി മുംബൈയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സത്യശ്രീശര്‍മിള സുപ്രീംകോടതിയെ സമീപിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക