Image

ചാക്രികം(കവിത: ഫൈസല്‍ മാറഞ്ചേരി)

ഫൈസല്‍ മാറഞ്ചേരി Published on 21 March, 2018
ചാക്രികം(കവിത: ഫൈസല്‍ മാറഞ്ചേരി)
വിരിയാതെ പോയ
മാംപൂക്കളുടെ എണ്ണം 
എടുത്താല്‍ വിരിഞ്ഞ 
മാങ്ങകള്‍ എത്ര 
നിസ്സാരം 

പിറക്കാതെ പോയ 
ബീജങ്ങളുടെയും അണ്ഡങ്ങളുടെയും 
കണക്കെടുത്താല്‍ 
പിറന്ന  ഉണ്ണികള്‍ 
എത്ര കുറവ് 

നടക്കാതെ പോയ 
സ്വപ്‌നങ്ങള്‍ എണ്ണി 
നോക്കിയാല്‍ സഫല 
സ്വപ്നങ്ങള്‍ തുച്ഛം                     

കണ്ണീരൊഴുകിയ മുഖത്ത് 
വിരിഞ്ഞ മന്ദഹാസങ്ങള്‍ 
മരുഭൂമിയിലെ മഴ പോലെ 
ആയിരുന്നു ഒന്നോ രണ്ടോ 

പരാജിതരുടെ  ബാഹുല്യം 
വിജയികളുടെ നേട്ടത്തെ 
പെരുപ്പിച്ചു  കാണിക്കുന്നു 

ചാക്രികം(കവിത: ഫൈസല്‍ മാറഞ്ചേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക