Image

ഫേസ്ബുക്കിന് മുന്നറിയിപ്പ്: ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Published on 21 March, 2018
ഫേസ്ബുക്കിന് മുന്നറിയിപ്പ്: ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യയിലെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഫേസ്ബുക്ക് ചോര്‍ത്തിയെന്ന ആരോപണത്തില്‍ വിവാദം പുതിയ വഴിത്തിരിവില്‍. വിവാദം പുകയവേ, മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്തു വന്നു. സംഭവത്തില്‍ കംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനിക്കെതിരെ അന്വേഷണം നടന്നു വരികയാണ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ ഫേസ്ബുക്കിനെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 
നേരത്തെ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണമെന്ന് വാട്‌സ്ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍ ആഹ്വനം ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക