Image

എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് പൂമരം: ഹരിഹരന്‍

Published on 21 March, 2018
എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് പൂമരം: ഹരിഹരന്‍
കോളേജ് ക്യാമ്പസിന്റെ കഥ പറയുന്ന ഒരുപാട് ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭൂതിയാണ് പൂമരം തന്നത്. കോളേജ് കഥകളിലെ വിരസമായ പതിവ് വിഭവങ്ങള്‍ ഒന്നും തന്നെയില്ലാത്ത തീര്‍ത്തും പുതുമയേറിയ ചിത്രമാണ് പൂമരം. പുതു തലമുറയുടെ അപൂര്‍വ സിദ്ധികളെയും വിജ്ഞാനത്തെയും മാറ്റുരച്ചു നോക്കുന്ന മുഹൂര്‍ത്തങ്ങള്‍ ആണ് ഈ ചിത്രം സമ്മാനിക്കുന്നത്. സത്യസന്ധവും സൗന്ദര്യാത്മകവും നിഷ്‌കളങ്കവുമായ ആവിഷ്‌കാര ശൈലിയാണ് ഈ ചിത്രത്തെ ഏറ്റവും മനോഹരമാക്കുന്നത്. സംവിധായകന്‍ എബ്രിഡ് ഷൈന്റെ ഭാവനകളെയും കഠിനാധ്വാത്തെയും അഭിനന്ദിക്കുന്നു.

വിദ്യാര്‍ഥി നേതാവായി അഭിനയിച്ച കാളിദാസ് ജയറാം വളരെ അനായാസമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയില്‍ തന്റെഭാവി സുരക്ഷിതമാക്കി. പെണ്‍കുട്ടികളുടെ നേതാവായി അഭിനയിച്ച നീത എന്ന പുതുമുഖ നടിയുടെ പ്രകടനവും മികച്ചതാണ്. കാമറ മുമ്പിലുണ്ട് എന്ന് അറിയാത്ത പോലെ സ്വാഭാവികമായി ആണ് നീത അഭിനയിച്ചത്. ചെറിയ വേഷങ്ങള്‍ ചെയ്തവരും തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയാക്കി. നല്ല സിനിമകളെ സ്‌നേഹിക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് പൂമരം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക