Image

ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ പീഡാനുഭവ വാരാചരണവും, കാല്‍കഴുകല്‍, വാദെ ദല്‍മിനോ ശുശ്രുഷയും

ജോയിച്ചന്‍ പുതുക്കുളം Published on 21 March, 2018
ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ പീഡാനുഭവ വാരാചരണവും, കാല്‍കഴുകല്‍, വാദെ ദല്‍മിനോ ശുശ്രുഷയും
ഫിലാഡല്‍ഫിയ: ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പീഡാനുഭവവാരാചരണം 2018 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 1 വരെ വിവിധ ശുശ്രുഷകളോടെ നടത്തു ന്നു. ഇതിനോടനുബന്ധിച്ചു പ്രത്യേക ശുശ്രുഷകളായ കാല്‍കഴുകല്‍, വാദെ ദല്‍മിനോ എന്നിവ ഉണ്ടായിരിക്കും. ഓര്‍ത്തഡോക്‌സ് സഭ സുല്‍ത്താന്‍ബത്തേരി മെത്രാസനാധിപന്‍ അഭിവന്ദ്യ എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത എല്ലാചടങ്ങുകള്‍ക്കും മുഖ്യകാര്‍മികത്വം വഹിക്കും.

ഇടവകധ്യാനം, ഓശാന, വാദെ ദല്‍മിനോ, പെസഹാശുശ്രുഷ, കാല്‍കഴുകല്‍, ദുഃഖവെള്ളി ആചരണം, മരിച്ചവര്‍ക്കുവേണ്ടിയുള്ള ആരാധന (ദുഃഖശനി), പുനരുത്ഥാന പെരുന്നാള്‍ (ഈസ്റ്റര്‍) എന്നിവയാണ് മുഖ്യമായുംനടക്കുന്നത്.

മാര്‍ച്ച് 24 ശനിയാഴ്ച, രാവിലെ 9:30 മുതല്‍ ഇടവകധ്യാനം മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടായിരിക്കും. അഭിവന്ദ്യ എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത, ഫാദര്‍ അലക്‌സാണ്ടര്‍ കുര്യന്‍ എന്നിവര്‍ ധ്യാനം നയിക്കും. മാര്‍ച്ച് 25ന് ഓശാന പെരുന്നാള്‍ ഭക്തിപൂര്‍വംകൊണ്ടാടും. ഇതിന്റെ ഭാഗമായി കുരുത്തോലപ്രദക്ഷണം, വാഴ്‌വിന്റെ ശുശ്രുഷ, വിശുദ്ധകുര്‍ബാന എന്നീ ആരാധനകള്‍ നിര്‍വഹിക്കപ്പെടും.

വാദെ ദല്‍മിനോ

ഞായറാഴ്ച വൈകിട്ട് 6 മണിക്ക് വാദെ ദല്‍മിനോ എന്ന പ്രത്യേക ശുശ്രുഷ നടക്കും. വളരെ അപൂര്‍വമായി മാത്രം പള്ളികളില്‍ നടക്കുന്ന ഈശുശ്രുഷ വിശുദ്ധവേദ പുസ്തകത്തിലെ പത്തുകന്യകമാരുടെ ഉപമയെ ആധാരമാക്കി ക്രമീകരിച്ചിരിക്കുന്ന ഭക്തിനിര്‍ഭരമായ ശുശ്രുഷയാണ്. ഫിലാഡല്‍ഫിയയില്‍ ഈശുശ്രുഷ ആദ്യമായാണ് അനുഷ്ഠിക്കുന്നത്.

മാര്‍ച്ച് 26,27 ദിവസങ്ങളില്‍ യാമപ്രാര്‍ത്ഥനകളും, വിശുദ്ധകുമ്പസാരവും ,ധ്യാനയോഗങ്ങളും ഉണ്ടായിരിക്കും. മാര്‍ച്ച് 28 ബുധന്‍ വൈകിട്ട് 6:30 മുതല്‍ പെസഹാശുശ്രുഷയും ആരാധനയും നടക്കും.

കാല്‍കഴുകല്‍ ശുശ്രുഷ

വിനയത്തിന്റേയും,ശുദ്ധികരണത്തിന്റേയും മഹനീയ മാതൃകകാണിക്കുവാന്‍ യേശുശിഷ്യന്മാരുടെ കാല്‍കഴുകിയതിനെ അനുസ്മരിക്കുന്ന ഈശുശ്രുഷക്ക് അഭിവന്ദ്യ എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയും, ഫിലാഡെല്‍ഫിയിലെ വന്ദ്യവൈദികരും നേതൃത്വംനല്‍കും. തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടുപേരുടെ കാല്‍കഴുകുന്ന ഈ ശുശ്രുഷ മാര്‍ച്ച് 29 വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ നടക്കും.

ദുഃഖവെള്ളി ശുശ്രുഷകള്‍ രാവിലെ 8:30ന് ആരംഭിക്കും. യാമപ്രാര്‍ത്ഥനകള്‍, പ്രദക്ഷണം, സ്ലീബാരാധന, കബറടക്കം, നേര്‍ച്ച എന്നിവയോടുകൂടി 3:30ന് സമാപിക്കും. വൈകിട്ട് പ്രത്യേക ജാഗരണ പ്രാര്‍ത്ഥന നടക്കും.

മാര്‍ച്ച് 31ന് എല്ലാ മരിച്ചവര്‍ക്കും വേണ്ടിയുള്ള പ്രത്യേക ബലിയര്‍പ്പണവും, പ്രാര്‍ത്ഥനയും രാവിലെ 10:30ന് ആരംഭിക്കും.ഉച്ചയോടുകൂടി അവസാനിക്കുന്ന ശുശ്രുഷക്ക് ശേഷം ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് സെമിത്തേരിയില്‍ പ്രത്യേക അനുസ്മരണപ്രാര്‍ത്ഥനയു ംനടക്കും.

ഉയര്‍പ്പ് പെരുനാള്‍ ശുശ്രുഷ രാവിലെ 8ന് ആരംഭിക്കും.ഉയിര്‍പ്പിന്റെ പ്രഖ്യാപനം, ആഘോഷമായ പ്രദക്ഷിണം,പുനരുത്ഥാനശുശ്രുഷകള്‍, വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കും.
വിശുദ്ധ വാരാചരണത്തോടനുബന്ധിച്ചു എല്ലാദിവസവും യാമപ്രാര്‍ത്ഥന, ജാഗരണം, വിശുദ്ധകുമ്പസാരം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 2156394132
ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ പീഡാനുഭവ വാരാചരണവും, കാല്‍കഴുകല്‍, വാദെ ദല്‍മിനോ ശുശ്രുഷയുംബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ പീഡാനുഭവ വാരാചരണവും, കാല്‍കഴുകല്‍, വാദെ ദല്‍മിനോ ശുശ്രുഷയുംബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ പീഡാനുഭവ വാരാചരണവും, കാല്‍കഴുകല്‍, വാദെ ദല്‍മിനോ ശുശ്രുഷയുംബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ പീഡാനുഭവ വാരാചരണവും, കാല്‍കഴുകല്‍, വാദെ ദല്‍മിനോ ശുശ്രുഷയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക