Image

ഫോമ 2018 സുവനീറിനു ഉചിതമായ പേരും കൃതികളും ക്ഷണിക്കുന്നു

സജി കരിമ്പന്നൂര്‍ Published on 25 March, 2018
ഫോമ 2018 സുവനീറിനു ഉചിതമായ പേരും കൃതികളും ക്ഷണിക്കുന്നു
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ പൊതു വേദിയായ ഫോമ ജൂണ്‍ 21 മുതല്‍ 24 വരെ ഷിക്കാഗോയില്‍ വച്ചു നടത്തുന്ന കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിനു ഉചിതമായ പേരും, പ്രസിദ്ധീകരണത്തിനുള്ള കൃതികളും, പരസ്യങ്ങളും ക്ഷണിക്കുന്നതായി ഫോമ സുവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അറിയിക്കുന്നു.

കാലികപ്രസക്തിയുള്ള കൃതികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. ഒപ്പം കഥ, കവിത, യുവ പ്രതിനിധികള്‍ക്ക് പ്രാതിനിധ്യംകൊടുത്തുകൊണ്ട് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള രചനകളും ഈ വിശേഷാല്‍പ്രതിയില്‍ ഇടംനേടും.

കൂടാതെ ഫോമ സുവനീര്‍ 2018-നു ഉചിതമായ പേര് നിര്‍ദേശിക്കാനും പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. മലയാള ഭാഷയോട് പ്രതിപത്തി പുലര്‍ത്തുന്ന പേരാണ് അഭികാമ്യം. പേരുകള്‍ നിര്‍ദേശിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടായിരിക്കുന്നതാണ്. ഫോമയുടെ വിദഗ്ധമായ ഒരു പാനലായിരിക്കും അന്തിമ തീരുമാനം എടുക്കുന്നത്.

കൃതികളും, പേരും, പരസ്യങ്ങളും ലഭിക്കേണ്ട അവസാന തീയതി 2018 മെയ് 1 ആണ്.Fomaasouvenir2018@gmail.com അയയ്‌ക്കേണ്ട വിലാസം. സാഹിത്യ സൃഷ്ടികളുടെ പരിശോധന നിര്‍വഹിക്കുന്നത് ഫോമയുടെ എഡിറ്റോറിയല്‍ ബോര്‍ഡും, തീരുമാനം അന്തിമവുമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അച്ചന്‍കുഞ്ഞ് മാത്യു (ചീഫ് എഡിറ്റര്‍) 847 912 2578, സജി കരിമ്പന്നൂര്‍ (എഡിറ്റര്‍) 813 263 6302, ബിനു മാമ്പിള്ളി (941 580 2205), അലക്‌സ് മാത്യു (973 464 1717), ബിജു തോണിക്കടവില്‍ (561 951 0064), ഷിബു തണ്ടാച്ചേരില്‍ (813 310 0177). കൂടാതെ ഫോമയുടെ ഔദ്യോഗിക വെബ്‌സൈറ്റും സന്ദര്‍ശിക്കാവുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക