Image

ഒരു കണ്‍ഫ്യൂസ്ഡ് ദുഃഖവെള്ളിയാഴ്ച (ചെറിയാന്‍ തോമസ് )

ചെറിയാന്‍ തോമസ് Published on 31 March, 2018
ഒരു കണ്‍ഫ്യൂസ്ഡ് ദുഃഖവെള്ളിയാഴ്ച (ചെറിയാന്‍ തോമസ് )
അങ്ങനെ ഒരു ദു:ഖവെള്ളിയാഴ്ച കൂടെ വന്നു. വേറൊരു പരിപാടിക്കും പള്ളിയില്‍ പോയില്ലെങ്കിലും കര്‍ത്താവിനെ കുരിശില്‍ തറക്കാന്‍ പതിവായി പോകാറുണ്ട്. ഓര്‍ത്തഡോക്‌സുകാരുടെ 12 മണിക്കൂര്‍ നീണ്ട് നില്ക്കുന്ന ദു:ഖവെള്ളി സര്‍വ്വീസിന് കാരണക്കാരനായ കര്‍ത്താവിനെ കുരിശില്‍ തറക്കുന്നതിന്റെ സന്തോഷം കൊണ്ടാണോ അതോ എന്നിലെ സാഡിസ്റ്റ് ആണോ കാരണമെന്നറിയില്ല. രാവിലെ തന്നെ ഭാര്യയോട് ചോദിച്ചു, 'എന്താ ഇന്ന് പള്ളിയില്‍ പോകയല്ലേ?''. ''ഛെ.. ഞാനത്തരക്കാരിയല്ല'' എന്നായിരുന്നുത്തരം. ''കര്‍ത്താവിനെ ഒറ്റിക്കൊടുക്കാന്‍ ഞാന്‍ കൂട്ട് നില്ക്കില്ലാ'' എന്നു പറഞ്ഞവളൊഴിഞ്ഞു. ഒരു മര്‍ത്തോമാക്കാരിയില്‍ നിന്ന് അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനും പാടില്ലായിരുന്നു. അതെന്റെ തെറ്റ്. എന്നാല്‍ ഉച്ചയാകുമ്പോള്‍ പോകാമെന്ന് ഉദ്ദേശിച്ച് സോഫയില്‍ ഇരുന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ ചെയ്തതോര്‍മ്മയുണ്ട്, ഉണര്‍ന്നപ്പോള്‍ നാല് മണി. ഏഷ്യാനെറ്റിന്റെ ഒരു ഇഫക്‌റ്റേ! ഉറക്ക ഗുളികക്ക് പകരം ഇനി ഏഷ്യാനെറ്റ് പ്രിസ്‌െ്രെകബ് ചെയ്താല്‍ മതിയെന്ന് ഡോക്ടറന്മാരോട് പറയണം.

പള്ളിയില്‍ പോകാഞ്ഞതിന്റെ ദു:ഖം തീര്‍ക്കാന്‍ വേണ്ടി വീട്ടില്‍ വെച്ച് തന്നെ ദു:ഖവെള്ളി ദു:ഖിക്കാമെന്ന് തീരുമാനിച്ചു. വേദപുസ്തമെടുത്ത് ലൂക്കോസിന്റെ 22മത്തെ അദ്ധ്യായം വായിച്ച് തുടങ്ങി. പെസഹായുടെ തീറ്റയും കുടിയും എല്ലാം കഴിഞ്ഞ് യേശു ഒലിവ് മലയിലേക്ക് പ്രാര്‍ത്ഥനക്ക് പോയപ്പോളെന്റെ ഹൃദയത്തില്‍ കാര്‍മേഘങ്ങള്‍ കനത്ത് വന്നു. കഴിയുമെങ്കില്‍ ഈ പാന പാത്രം എന്നില്‍ നിന്ന് നീക്കണമേയെന്ന ഭാഗം വന്നപ്പോളേക്ക് എനിക്ക് സഹിക്കാന്‍ പറ്റിയില്ല. എണിറ്റ് ചെന്ന് ബാറ് തുറന്ന് ഒരു ഗ്ലാസില്‍ 2 ഔണസ് ബെര്‍ബോണ്‍ ഒഴിച്ചതില്‍ ഒരൗണ്‍സ് വെര്‍മോത്തും 3 ഡാഷസ് ഓഫ് ബിറ്ററും ചേര്‍ത്ത് ഒരു പകുതി നാരങ്ങയും പിഴിഞ്ഞൊഴിച്ച് ഒറ്റ വലിക്ക് കുടിച്ചു. ''കര്‍ത്താവേ നിനക്ക് വേണ്ടിയാണ് ഞാനീ ചൊറുക്കാ കുടിക്കുന്നതെന്ന് പറഞ്ഞ് ഗഌസടിച്ച് മേശപ്പുറത്ത് വെച്ചിട്ട് വീണ്ടും വേദപുസ്തകമെടുത്ത് വായന തുടര്‍ന്നു. സാത്താന്‍ ഉള്ളില്‍ കടന്ന യൂദാസ് മഹാ പുരോഹിതന്മാരെയും പട്ടാളക്കരെയും കൂട്ടി വന്ന് യേശുവിനെ ചുമ്പിച്ചവര്‍ക്ക് കാണിച്ചു കൊടുത്തു. യേശുവിന്റെ കൂടെയുണ്ടായിരുന്നവര്‍ വാളെടുത്ത് പട്ടാളക്കാരനെ വെട്ടി, കഴുത്തിനു പകരം ചെവിയറ്റ് പോയി. അറ്റുപോയ ചെവിയെടുത്ത് കൂട്ടി യോജിപ്പിച്ചവനെ കര്‍ത്താവ് സുഖപ്പെടുത്തി. ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയായിരിക്കുമത്. എന്നിട്ട് യേശു തന്നെ പിടിച്ച് കൊണ്ട് പോകാന്‍ വന്നവരോട് ചോദിച്ചു, ''ഞാന്‍ ദിവസേന ദേവാലയത്തില്‍ നിങ്ങളൊട് കുടെയിരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല. ....'' ങേ....വായന അവിടെ നിര്‍ത്തി. മുടിഞ്ഞ കണ്‍ഫ്യൂഷന്‍. ഗ്ലാസെടുത്തതില്‍ 2 ഔണ്‍സ് ബര്‍ബോണും മറ്റ് സാമഗ്രഹികളും കുടെ ചേര്‍ത്ത് നില്പനടിച്ചു. എന്നിട്ടും മുടിഞ്ഞ കണ്‍ഫ്യൂഷന്‍ തന്നെ.

കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയതു മുതല്‍ കര്‍ത്താവ് യുദന്മാരുടെ ഇടയില്‍ ഒരു സ്റ്റാറായിരുന്നു. പിന്നെ അഞ്ചപ്പവും ഒന്നു രണ്ട് ചാളയും കൊണ്ട് 5000 പേരെ തീറ്റി, ഒരാള് ചത്ത് ഒരാഴ്ച കഴിഞ്ഞിട്ടും ജീവിപ്പിച്ചു അങ്ങനെ യഹൂദിയാ മുഴുവനും അറിയപ്പെടുന്ന ഒരു സൂപ്പര്‍ സ്റ്റാറായിരുന്നു യേശു. മാത്രമല്ല എല്ലാ ദിവസവും യഹുദിയ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കയും പുരോഹിതന്മാരുമായി തര്‍ക്കത്തിലേപ്പെടുകയും ചെയ്യുമായിരുന്നു. അങ്ങനെ എല്ലാവരും അറിയുന്ന ലുക്കൗട്ട് നോട്ടീസില്‍ പടം പോലും ആവിശ്യമില്ലാത്ത യേശുവിന്റെ എന്തിന് കാണിച്ച് കൊടുക്കണം? അപ്പോള്‍ യൂദാസും മുപ്പത് വെള്ളിക്കാശിന്റെ ഒറ്റും ഒരു ഫിഗ് മെന്റ് ഓഫ് ഇമാജിനേഷനല്ലേ? പിന്നെയെന്തിനാ കര്‍ത്താവേ, സമാധാനപ്രേമിയായ അങ്ങയുടെ കൂടെയുള്ളവര്‍ വാളുമായി നടക്കുന്നത്? എന്തോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട്. കമ്പഌറ്റ് സ്‌പെല്ലിംഗ് മിസ്‌റ്റേക്കാ.. അതുകൊണ്ട് ഒരു മന്‍ഹാട്ടനും കൂടെ നില്പ്പനടിച്ച് ദു:ഖമവസാനിപ്പിച്ചു.

ഒരു കണ്‍ഫ്യൂസ്ഡ് ദുഃഖവെള്ളിയാഴ്ച (ചെറിയാന്‍ തോമസ് )
Join WhatsApp News
നാരദന്‍ 2018-03-31 11:20:39
confusion മാറ്റാന്‍ ഒരു ഗണപതിഹോമം നന്നെന്നു തോന്നുന്നു.
പിതാവ്, പുത്രന്‍, പ.അല്മാവ്  എന്ന് ചൊല്ലി മൂന്നു മുക്കണ്ണന്‍ നാളികേരം ഉടക്കുക 
black label 2018-03-31 11:25:36

According to john’s gospel; Jesus chased the traders & exchangers from the temple and then was around for 3 years. No one tried to catch him. It adds to the confusion more.

The whole story of Jesus is fake as Pope said.

josecheripuram 2018-04-01 21:18:21
I wish I had Wife like your wife,Since that's your wife I bury my desire.Can you think of wife who pray all the time and blame the husband for what ever happening in life  because of his faithlessness(Not to the wife}.
andrew 2018-04-02 06:25:59

Dear Jose Sir, I was getting confused too, i usually meditate for an answer, When i woke up from the trance; 

There was a fortune cookie on the kitchen counter, it was there for a long time.  Never bothered me or never thought of opening it. Today I had a craving; a natural instinct to open it. When I was trying to open the plastic bag my wife said, ‘don’t eat it, you don’t need it. I opened it anyway.

And there it is in bright blue, Listen to your wife’s instructions and not to your instincts.

my instinct was telling me, ' i told you, i told you; Never argue or try to prove your wife is wrong'

Happy Healthy Family life to all

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക