Image

ജീസസും ഈസ്റ്ററും (ബി. ജോണ്‍ കുന്തറ)

Published on 31 March, 2018
ജീസസും ഈസ്റ്ററും (ബി. ജോണ്‍ കുന്തറ)
ഈസ്റ്റര്‍ ആചരണ വാരത്തില്‍ എന്‍റ്റെമുന്നില്‍ വരുന്നഏതാനും ചോദ്യങ്ങള്‍. ഒന്ന്, ദൈവപുത്രനായ ജീസസിന്‍റ്റെ മരണദിനവും ഉയര്‍പ്പും, ഓരോ വര്‍ഷവും പലേ ഞായറാഴ്ചകളിലും ആചരിക്കുന്നു. ജനനം ഡിസംബര്‍ ഇരുപത്തന്‍ജ്ജ് എന്നു നിശ്ചിതപ്പെടുത്തിയിട്ടുമുണ്ട്?

ചരിത്രം പരിശോധിച്ചാല്‍ കാണുവാന്‍ പറ്റും, ജീസസിന്‍റ്റെ ആദ്യകാല ശിഷ്യന്മാര്‍ക്ക്, ക്രൈസ്തവ മതത്തേക്കുറിച്ചോ, ക്രിസ്മസ്, ഈസ്റ്റര്‍ മുതലായ ആചരണങ്ങളെക്കുറിച്ചോ എന്തെങ്കിലും ചിന്ത, സങ്കല്‍പ്പം ഉണ്ടായിരുന്നതായി ഒരിടത്തും പറയുന്നില്ല. കൂടാതെ ദിവ്യന്‍ പോള്‍ എഴുതിയ ആദ്യകാല എഴുത്തുകളിലൊന്നിലും ഇവയൊന്നും പ്രതിപാദ്യവിഷയങ്ങളും ആയിരുന്നില്ല.

ഇന്നു നാം കാണുന്ന സുവിശേഷങ്ങള്‍ക്കു മുന്‍പ് വിശുദ്ധപോള്‍ എഴുതിയ എഴുത്തുകള്‍ നാംകാണുന്നു. പോള്‍ ജീസസിന്‍റ്റെ ക്രൂശുമരണത്തിനുശേഷം അനേക വര്‍ഷങ്ങള്‍ ജീവിച്ചു.എന്നാല്‍ ഒരിടത്തും പോള്‍ ജീസസിന്‍റ്റെ ജന്മദിനത്തെ പറ്റിയോ മരണത്തെപ്പറ്റിയോ കാര്യമായൊന്നും പറയുന്നില്ല. ഓര്‍ക്കുക, പോളും ജീസസും ഏതാണ്ട് സമപ്രായക്കാരായിരുന്നു കൂടാതെ പോള്‍ ജൂധയായില്‍ താമസിച്ചിരുന്നു ഒരു പഠിപ്പുള്ള വ്യക്തിയുമായിരുന്നു.

എ ഡി 325 ല്‍ നടന്ന, കോണ്‍സ്റ്റാന്‍റ്റീന്‍ ചക്രവര്‍ത്തി വിളിച്ചുകൂട്ടിയ നൈസീന്‍ ആലോചന സമതിയിലാണ് ജീസസ് എന്നവൃക്തിയുടെ സ്ഥാനം, ചക്രവര്‍ത്തി സ്വീകരിച്ച പുതിയ മതത്തില്‍ ഉള്ളതെന്ന വിഷയീ ചര്‍ച്ചക്കുവരുന്നതും ഒരുവോട്ടെടുപ്പില്‍ തീരുമാനിച്ചു ജീസസ്, ദൈവവുമായി സമരീതിയിലുള്ള ദൈവപുത്രനെന്ന്

രൂപീകരിക്കപ്പെട്ട റോമന്‍ കത്തോലിക്കാ സഭക്ക് ഒരു പരമോന്നിത അദ്ധ്യക്ഷനും, നിയമാവലികളും വേണമെന്നും തീരുമാനിച്ചു.പിന്നീടു നടന്ന സിനഡുകളില്‍ നാം കാണുന്ന എല്ലാ ആചാരങ്ങളും ഉടലെടുത്തു.

എന്നിരുന്നാല്‍ ത്തന്നെയും നൈസീന്‍ കൗണ്‍സിലില്‍ പങ്കെടുത്ത അന്നത്തെഏതാനും മതപ്രമാണികള്‍, കൗണ്‍സില്‍ എടുത്ത തീരുമാനങ്ങളുമായി യോജിച്ചില്ല അതിനാലാണ് നാമിന്ന് ലോകത്തില്‍ ഒന്നില്‍ക്കൂടുതല്‍ , ഗ്രീക്ക്ഓര്‍ത്തഡോഡോക്‌സ് പോലുള്ള കത്തോലിക്കാ സഭകള്‍ കാണുന്നതും പലേ തീയതികളില്‍ കര്‍ത്താവിനിറ്റ ജനനവും മരണവും ആചരിക്കുന്നതും.

ആരെങ്കിലും പരിശോധിചിട്ടുണ്ടോ, ഈസ്റ്റര്‍ ഞായറാഴ്ച്ച മാര്‍ച്ചു 22 നും ഏപ്രില്‍ 25 നും ഇടയിലുള്ള ഒരു സണ്‍ഡേ ആയിരിക്കുമെന്ന്. ഇത് ആരു തീരുമാനിച്ചു എന്തിനെ ആധാരമാക്കി? റോമന്‍ കാത്തോലിക് മതം ജ്യോതിഷശാസ്ത്രം അനുസരിച്ചാണ് ഈദിനം നിജപ്പെടുത്തുന്നത് എന്നതാണ് വാസ്തവം.

ജ്യോതിഷത്തെ പഴയ നിയമവും പുതിയനിയമവും പലേ രീതികളില്‍ പരാമര്‍ശിച്ചിരുന്നു. ചിലര്‍ പറയും യഹോവ ജ്യോതിഷത്തെ വിലക്കിയിരുന്നു എന്ന്. എന്നാല്‍ പുതിയനിയമത്തില്‍ മാത്യു പറയുന്നു ജീസസിന്‍റ്റെ ജന്മ സമയം രാജാക്കന്‍മാര്‍ക്ക് നക്ഷത്രം വഴികാട്ടിയായി വന്നു എന്ന്. കൂടാതെ പുരാതന റോമന്‍ മതങ്ങള്‍ ആകാശത്തില്‍ അടയാളങ്ങള്‍നോക്കുന്നവരുംകാണുന്നവരുമായിരുന്നെന്ന്.

നാമിന്നു അനുകരിക്കുന്ന കലണ്ടറുകള്‍ എല്ലാം ഭൂമിയുടെ ആകര്‍ഷണപരുധിക്കപ്പുറമുള്ള ഗ്രഹങ്ങളേയും ഉപഗ്രഹങ്ങളേയും ആസ്പദമാക്കിയാണല്ലോ പലേ മാസങ്ങളുടെ പേരുകള്‍ വരെ കൊടുത്തിരിക്കുന്നത്. ആയതിനാല്‍ നാം ആചരിക്കുന്ന എല്ലാ പ്രത്യേക ദിനങ്ങള്‍ക്കും ഒരു ജ്യോതിഷശാസ്ത്ര ചുവകാണാം.

ജീസസിന്‍റ്റെ പേരില്‍ ക്രിസ്ത്യന്‍ സമൂഖം നടത്തുന്ന , ഒരു സുവിശേഷത്തിലും കാണുവാന്‍പറ്റാത്ത അര്‍ത്ഥശൂന്യമായ ആചാരങ്ങളും പ്രകടനങ്ങളുമാണ് ഇവിടത്തെ ചര്‍ച്ചാ വിഷയം.നൂറ്റാണ്ടുകളായി മനുഷ്യന്‍ പേഗനിസം അനുകരിച്ചിരുന്നു അതുതന്നെ മറ്റു പേരുകളിലും രൂപങ്ങളിലും ക്രിസ്ത്യാനികള്‍ ഇന്നും പിന്തുടരുന്നു എന്നതല്ലേ വാസ്തവം?

ഈസ്റ്റര്‍ എന്ന ആചരണം, ചന്ദ്രഗ്രഹണവും, സൂര്യന്‍ ഒരയനത്തില്‍ നിന്നും മറ്റേതിലേയ്ക്കു കടക്കുന്ന സമയം അതാണ് വസന്തകാലത്തിന്‍റ്റെ തുടക്കം.മനുഷ്യനെ പീഡിപ്പിക്കുന്ന ശീതകാലം മാറി പുതിയ ജീവന്‍ ഉടലെടുക്കുന്നു. ക്രിസ്തു മരിച്ചു ഉയര്‍ത്തെഴുന്നേറ്റു.

രണ്ടാമത്തെ ചോദ്യം, ഈസ്റ്റര്‍ ആചരണത്തിന് രണ്ടു ഭാഗങ്ങളുണ്ട് ഒന്ന് ദുഃഖവെള്ളിയാഴ്ച ജീസസ് കൊല്ലപ്പെട്ടതിലുള്ള സങ്കടം.രണ്ടാമത്തത് , മരിച്ചു മൂന്നാംനാള്‍ നടന്ന ഉയിര്‍പ്പ ആനന്ദത്തിന്‍റ്റെ ദിനം .

ക്രിസ്ത്യന്‍ മതത്തിന്‍റ്റെ ഉത്ഭവം ജീസസിന്‍റ്റെ കുരിശുമരണത്തേയും ഉയര്‍പ്പിനേയും ആസ്പദമാക്കിയാണ്. ജീസസ്, ക്രൂശിക്കപ്പെടാതെ തൊണ്ണൂറു വയസുവരെ ജീവിച്ചൊരുസാധാരണ മരണം പ്രാപിച്ചിരുന്നെങ്കില്‍ ക്രിസ്!ത്യാനിറ്റി എന്ന മതം നിര്‍മ്മിതമാകുമായിരുന്നോ?

തലേ ആഴ്ച ഓശാന ഞായറാഴ്ച ക്രിസ്തുവിനെ ഒരു രാജാവെന്ന നിലയില്‍ ഓലകളാലും, വഴികളില്‍ വസ്ത്രങ്ങള്‍ വിരിച്ചും പട്ടണ പ്രവേശനം നടത്തിയ യഹൂദര്‍ ഇതാ ഏതാനും ദിനങ്ങള്‍ക്കു ശേഷം ജീസസ്സിനെ വധിക്കണമെന്ന് ആവശ്യപ്പെടുന്നു. ഏതാനും ദിനങ്ങള്‍കൊണ്ട് എങ്ങിനെ ജനത ജീസസ്സ് വിരോധികളായി മാറി?

കൂടാതെ, പൊതുവേദികളില്‍ പ്രഭാഷണങ്ങള്‍, നടത്തിയും, അനേകം അത്ഭുതങ്ങള്‍ കാട്ടിയും സമൂഗത്തില്‍ പ്രശസ്തനായിരുന്ന ഒരുവ്യക്തിയെ യഹൂദര്‍ക്ക് തിരിച്ചറിയുന്നതിന് ഒരു ജൂദാസിന്‍റ്റെ ആവശ്യീ വേണ്ടിവന്നു. സുവിശേഷങ്ങളില്‍ വിവരിക്കുന്ന പലേസംഭവങ്ങളുീ പൊരുത്തപ്പെട്ടു പോകുന്നില്ല.

മാര്‍ക്കിന്‍റ്റെ ഗോസ്പലില്‍, ജീസസ് ക്രൂശിതനാകുന്നത് പാസോവര്‍ ഭക്ഷണം ശിഷ്യരോടൊത്തു കഴിച്ചശേഷം ബന്ധിതനാകുന്നു പിറ്റേന്ന് കുരിശില്‍ തറക്കപ്പെടുന്നു. ജോണിന്‍റ്റെ സുവിശേഷത്തില്‍, ജീസസ് പാസോവര്‍ വിരുന്നില്‍ പങ്കെടുത്തതായി പറയുന്നുമില്ലന്നു മാത്രമല്ല ക്രൂശിക്കപ്പെട്ടത് പാസോവറിന് തലേന്നാള്‍ എന്നുംപറയുന്നു. ഇവിടെ ഏതു വിവരണം ശെരി?

യേശുവിന്‍റ്റെ കുരിശുമരണവും മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേപ്പും പിതാവ് ദൈവംതമ്പുരാന്‍, മനുഷ്യരാശിയുടെരക്ഷക്കായി,ആദിമ സമയം തന്നെ നിര്‍ണ്ണയിക്കപ്പെട്ട സംഭവങ്ങള്‍. ആസാഹചര്യത്തില്‍ ജീസസ് മുതല്‍ റോമന്‍ ഭടന്മാര്‍ വരെ, ദൈവപുത്രന്‍റ്റെ കുരുശുമരണത്തില്‍ ദൈവഹിതം നിവിര്‍ത്തീകരിക്കുകയല്ലേ ചെയ്തത്?

ഇങ്ങനെഎഴുതുന്നു എന്നതില്‍നിന്നും ഞാന്‍ ഈ ആചാരങ്ങള്‍ക്ക് എതിര് എന്നാരും കരുതേണ്ടാ. എല്ലാ ചടങ്ങുകളിലും പങ്കെടുക്കാറുണ്ട്. എന്നിരുന്നാല്‍ ത്തന്നെയും ഈ ചടങ്ങുകള്‍ ദൈവം ആജ്ഞാപിച്ചു ശ്രിഷ്ട്ടിച്ചവഎന്ന പള്ളി പ്രസംഗത്തോട് യോജിക്കുന്നില്ല എന്നുമാത്രം.

മറ്റു മത വിശ്വാസികളും ഇതുപോലുള്ള ആഘോഷങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഉദാഹരണത്തിന് ഹൈന്ദവ വിശ്വാസികള്‍ ആചരിക്കുന്ന വിഷു എന്ന ഉത്സവം അതും ഈസ്റ്റര്‍ സമയത്തു തന്നെ ഇതും ഒരു പുതുമയെ, തുടക്കത്തെ വരവേല്‍ക്കുന്നു.

മറ്റു ഐതിഹ്യ കഥകളുമായി കൂട്ടിയിണക്കി ക്രിസ്തുവിന്‍റ്റെ മരണദിനം ആചരിക്കുന്നു എന്നിരുന്നാല്‍ത്തന്നെയും ഇതിലൊരു നല്ല സന്ദേശം എല്ലാവര്‍ഷവും മനുഷ്യരാജിക്കു നല്‍കുന്നുണ്ട്. സ്‌നേഹം, എളിമ, സഹനം.

അധികാരികളുടെ.അധികാരദുര്‍വ്വിനിയോഗം,ദേശീയവും, ദേശാന്തരമായും ഇന്നു നാം കാണുന്ന എല്ലാവിധ അതിക്രമങ്ങള്‍ ഇവയെ ചോദ്യം ചെയ്തതിനാണല്ലോ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏശുവിനെ ക്രൂശിലേറ്റിയത്. അന്ന് യേശുവിനെ പീഡിപ്പിച്ചതും ഇന്ന് പീഡിപ്പിക്കുന്നതും, അധികാരികളും, മതപ്രമാണികളും പുരോഹിതരും. ഇന്നും അനേകം നിരപരാധികള്‍ ഈ രീതിയില്‍ പലേതരം കുരുശുകളില്‍ തൂക്കപ്പെടുന്നു എന്നതാണ് സത്യം.


Join WhatsApp News
Uneducated Trump voter 2018-04-01 12:46:03
Trump is the resurrected Jesus!  ha ha ha . His name be glorified .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക