Image

ഫൊക്കാനാ ഗ്രാമ സംഗമം-നഗര സംഗമം: അലക്‌സ് തോമസ് നയിക്കും

(പി ഡി ജോര്‍ജ് നടവയല്‍, ഫൊക്കാനാ വക്താവ്) Published on 04 April, 2018
ഫൊക്കാനാ ഗ്രാമ സംഗമം-നഗര സംഗമം: അലക്‌സ് തോമസ് നയിക്കും
ഫിലഡല്‍ഫിയ: ഫൊക്കാനാ ഗ്രാമ സംഗമം-നഗര സംഗമം എന്ന മലയാളിക്കൂട്ടായ്മാ വേദികളെ അലക്‌സ് തോമസ് നയിക്കും. അലക്‌സ് തോമസ് (ചെയര്‍മാന്‍), ജോബീ ജോര്‍ജ്, ജോസ് ആറ്റുപുറം, ഫീലിപ്പോസ് ഫിലിപ് (വൈസ് ചെയര്‍മെന്‍), ജോര്‍ജ് നടവയല്‍ (സെക്രട്ടറി) എന്നിവരാണ് ഫൊക്കാനാ ഗ്രാമ സംഗമം- നഗര സംഗമം പ്രോഗ്രാം ക്രമീകരിച്ച് നടപ്പാക്കുക.

കേരളത്തിലെ ഒരേ ഗ്രാമത്തിലോ ഒരേ നഗരത്തിലോ നിന്നുള്ളവര്‍ക്ക് അവരവരുടെ ഗ്രാമത്തിന്റെയോ നഗരത്തിന്റെയോ പേരിലുള്ള സൗഹൃദ വേദിയായി ഫൊക്കാനാ കണ്‍വെന്‍ഷനില്‍ ഒരുമിക്കുവാന്‍ അരങ്ങു നല്‍കും. ചാരിറ്റി, പ്രാദേശിക വികസനം, സേവനം മുതലായ പ്രവര്‍ത്തനത്തുടര്‍ച്ചയ്ക്ക് ഒത്തു കൂടാന്‍ ഫൊക്കാനാ കണ്‍വെന്‍ഷനില്‍ വേദിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കും. കോട്ടയം, തിരുവല്ലാ, റാന്നി, പാലാ, തിരുവനന്തപുരം, തൃശ്ശൂര്‍, മീനച്ചില്‍, കോതമംഗലം, എറണാæളം, മലബാര്‍, ഹൈറേഞ്ച് എന്നിങ്ങനെ അനവധി സ്ഥലങ്ങളില്‍ നിന്ന് ഒêമിക്കുന്നവരുടെ അസ്സോസ്സിയേഷനുകളെ ഫൊക്കാനയില്‍ മാനിക്കുകയും നാടിന്റെ വളര്‍ച്ചയ്ക്കും ഐക്യത്തിനും അത്തരം അസ്സോസ്സിയേഷനുകളുടെ പങ്കാളിത്തത്തിലൂടെ ശക്തി പകരുകയുമാണ് ലക്ഷ്യം.

ഫൊക്കാനാ ഗ്രാമ സംഗമം-നഗര സംഗമം ചെയര്‍മാന്‍ അലക്‌സ് തോമസ് ഫൊക്കാനാ മുന്‍ വൈസ് പ്രസിഡന്റാണ്. ഫൊക്കാനാ മുന്‍ അസ്സോസിയേറ്റ് സെക്രട്ടറി, റീജണല്‍ വൈസ് പ്രസിഡന്റ്, പമ്പാ മലയാളി അസ്സോസിയേഷന്‍ സ്ഥാപക നേതാക്കളിലൊരാള്‍, പമ്പാ മുന്‍ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്‍, ക്രിസ്റ്റോസ് മാര്‍ത്തോമാ ചര്‍ച് ഫിലഡല്‍ ഫിയ മുന്‍ വൈസ് പ്രസിഡന്റ്, ബില്‍ഡിങ്ങ് കമ്മിറ്റി അംഗം, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം, ഫിലഡല്‍ഫിയാ പോലീസ് കമ്മീഷണേഴ്‌സ് അഡൈ്വസറി കൗണ്‍സില്‍ മെംബര്‍, ഫിലഡല്‍ഫിയാ ഡിസ്ട്രിക്ട് അറ്റേണീസ് അഡൈ്വസറി കൗണ്‍സില്‍ ഓണ്‍ ഏഷ്യന്‍ അഫയേഴ്‌സ് മുന്‍ മെംബര്‍, ഫിലഡല്‍ഫിയാ ഏഷ്യന്‍ ഫെഡറേഷന്‍ ഓഫ് യൂഎസ്സ്എ വൈസ് ചെയര്‍മാന്‍, ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഇന്റര്‍നാഷണല്‍)-ഓര്‍മാ-ബോര്‍ഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി എന്നീ പ്രവര്‍ത്തന മികവുകള്‍ പുലര്‍ത്തുന്ന അലക്‌സ തോമസ് 2016ലെ ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാവുമാണ് (ഓര്‍മാ ഇന്റര്‍നാഷണല്‍). ഫിലഡല്‍ ഫിയാ ഡിസ്ട്രിക്ട്് അറ്റേണീസ് അഡൈ്വസറി കൗണ്‍സില്‍ ഓണ്‍ ഏഷ്യന്‍ അഫയേഴ്‌സ് കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്, ഫിലഡല്‍ ഫിയാ മേയേഴ്‌സ് കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്, ഫിലഡല്‍ഫിയാ പൊലീസ് കമ്മീഷണേഴ്‌സ് കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് , ഏഷ്യാനെറ്റ് യു എസ്സ് ഏ (ഫിലഡല്‍ഫിയ) ഗാന്ധി സ്മാരക അവാര്‍ഡ് എന്നിങ്ങനെ വിവിധ പുരസ്കാരങ്ങളും അലക്‌സിനെ തേടിയെത്തിയിട്ടുണ്ട്.

ജോബീ ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കമാന്‍ഡര്‍ ബഹുമതിയിലുള്ള  വ്യക്തിയാണ്. ഫിലഡല്‍ഫിയയിലെ കോട്ടയം അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്‍, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ മുന്‍ നാഷണല്‍ വൈസ് പ്രസിഡന്റ്, ഫിലഡല്‍ഫിയാ പൊലീസ് കമ്മീഷണേഴ്‌സ് അഡൈ്വസറി കൗണ്‍സില്‍ മുന്‍ മെംബര്‍, ഫിലഡല്‍ഫിയാ ഡിസ്ട്രിക്ട് അറ്റേണീസ് അഡൈ്വസറി കൗണ്‍സില്‍ ഓണ്‍ ഏഷ്യന്‍ അഫയേഴ്‌സ് മുന്‍ മെംബര്‍, ഐ എന്‍ ഓ സി കേരളാ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റുമാണ്; കോട്ടയം ജില്ല ജന്മസ്ഥലം.

ജോസ് ആറ്റുപുറം ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ ഇന്റര്‍നാഷനലിന്റെ (ഓര്‍മ) പ്രസിഡന്റാണ്. ഐ ഏ സി ഏ ട്രഷറാര്‍, എസ് എം സിസി സ്ഥാപക അംഗം, കുവൈത്ത് അസ്സോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിêì. വിവിധ അവാര്‍ഡുകളാല്‍ സമ്മാനിതനുമാണ് ജോസ് ആറ്റുപുറം. രാമപുരം ജന്മസ്ഥലം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക