Image

കുരുന്നു ഗായിക ടിയാരയുടെ ഓപ്പറ സംഗീതം നാമം അവാര്‍ഡ് നൈറ്റ് സംഗീത സാന്ദ്രമാക്കും

ഫ്രാന്‍സിസ് തടത്തില്‍ Published on 12 April, 2018
കുരുന്നു ഗായിക ടിയാരയുടെ ഓപ്പറ സംഗീതം നാമം അവാര്‍ഡ് നൈറ്റ് സംഗീത സാന്ദ്രമാക്കും
ന്യൂജേഴ്സി: സ്റ്റീവ് ഹാര്‍വിയെയും കാത്തി പാര്‍ക്കിനെയും അക്ഷരാത്ഥത്തില്‍ അമ്പരപ്പിച്ച ടിയാര തങ്കം ഏബ്രഹാം എന്ന 11 വയസുകാരിയുടെ വൈവിധ്യമാര്‍ന്ന ഓപ്പറ സംഗീതം നാമം അവാര്‍ഡ് നിശയെ സംഗീത സാന്ദ്രമാക്കും.
ഈ മാസം 28 നു വൈകുന്നേരം 5ന് ന്യൂജേഴ്സിയിലെ എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ നടക്കുന്ന ചടങ്ങില്‍ മികച്ച കുരുന്നു പ്രതിഭക്കുള്ള പുരസ്‌കാരം ഏറ്റു വാങ്ങാന്‍ എത്തുമ്പോഴാണ് സാക്രമെന്റോകാരിയായ ഈ പ്രതിഭാശാലിയുടെ ഓപ്പറ സംഗീതത്തിന്റെ അലയൊലി ഉയരുക, പതിനാലാം വയസില്‍ ബയോ മെഡിക്കല്‍ എഞ്ചിനീറിങ്ങില്‍ അവസാന വര്‍ഷ പഠനം പൂര്‍ത്തിയാക്കാനിരിക്കുന്ന ടിയറയുടെ സഹോദരന്‍ തനിഷ്‌ക് ഏബ്രഹാമും ടിയാരക്കൊപ്പം മികച്ച കുരുന്നു പ്രതിഭക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങും.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ വേദികളിലൊന്നായ ന്യൂയോര്‍ക്കിലെ കാര്‍ണഗി ഹാളിലായിരുന്നു കഴിഞ്ഞ വര്ഷം ടിയാര എന്ന കുരുന്നു പ്രതിഭയെ സംഗീത ലോകം അറിഞ്ഞു തുടങ്ങിയത്. പ്രശസ്ത പിയോണിസ്‌റ് കാത്തി പാര്‍ക്ക് സംഘടിപ്പിച്ച കാത്തി പാര്‍ക്ക് ഷോയില്‍ ടിയാര പാടിയ 'ആവേ മരിയ' എന്ന് തുടങ്ങുന്ന ഗാനമാണ് കാത്തി പാര്‍ക്കിനെ ടിയറയുടെ ആരാധികയാക്കി മാറ്റിയത്.
ഏകദേശം നൂറോളം പേരുമായി മത്സരിച്ചാണ് കാര്‍ണഗി ഹാളില്‍ മത്സരിക്കാനുള്ള യോഗ്യത നേടുന്നത്. മത്സരത്തിനായി എത്തിയ 10 വയസുകാരിയെ കണ്ട് ആദ്യം പലര്‍ക്കും തമാശ തോന്നിയെങ്കിലും ഫ്രാങ്ക് ഷൂബര്‍ട്ടിന്റെ ഏറെ പ്രശസ്തമായ ഫ്യൂഷനുകളിലൊന്നായ 'ആവേ മരിയ' എന്ന് തുടങ്ങുന്ന ഓപ്ര ഗാനം ഏറെ വെര്‍ബാറ്റോ (സംഗതികല്‍ ചേര്‍ത്ത്) ചെയ്തു പാടിയപ്പോള്‍ കാത്തി പാര്‍ക്കുപോലും അത്ഭുതപ്പെട്ടുപോയി- 'താന്‍ പിയാനോ വായിക്കുന്നത് 10 വയസുകാരിക്കോ അതോ യഥാര്‍ത്ഥ ആവേ മറിയാക്കോ?' അവര്‍ വികാരാധീനനായി പറഞ്ഞു.

കുട്ടികളുടെ ക്വയര്‍ ഗ്രൂപ്പില്‍ ആറാം വയസില്‍ ചേര്‍ന്ന ടിയറ നാലാം വയസു മുതല്‍ നഴ്‌സറി റയിമിംസ് പാടിത്തുടങ്ങിയപ്പോള്‍ തന്നെ സംഗതികള്‍ ഉപയോഗിച്ചായിരുന്നു പാടിയിരുന്നത്. ആ പരിശീലനമാണ് ടിയറയെ കാര്‍നേഗി ഹാളില്‍ വരെ എത്തിച്ചത്. കാര്‍ണഗി ഹാളില്‍ സ്റ്റീവ് ഹാര്‍വി ഷോയില്‍ ഈ വര്‍ഷവും പങ്കെടുത്തു ടിയറ കൈയ്യടി നേടി. അടുത്ത ലക്ഷ്യം വൈറ്റ് ഹൌ സിലെ അകത്തളത്തിലുള്ള സ്റ്റേജില്‍ പാടുക-ടിയറ ആഗ്രഹം തുറന്നറിയിച്ചു. അതുവരെ പിയോണിസ്റ്റായ കത്തി പാര്‍ക്കിനൊപ്പം പെര്‍ഫോം ചെയ്യാനാണ് തീരുമാനം.

ഫ്രാങ്ക് ഷൂബര്‍ട്ടിന്റെ ലാറ്റിന്‍ ക്ലാസ്സിക്കല്മ് സംഗീതമായ ' അവേ മരിയ' തന്നെ ആയിരുന്നു ആദ്യം റിക്കോര്‍ഡ് ചെയ്ത ഗാനവും. രണ്ടു വര്ഷം മുന്‍പ് പഠിച്ച ഗാനമായതിനാല്‍ വീഡിയോ റിലീസിന് കേവലം മൂന്നാഴ്ച മാത്രം മുന്‍പ് മാത്രമായിരുന്നു റിക്കോര്‍ഡിങ്ങ് നടത്തിയത്. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ 'വിന്റര്‍ നൈറ്റിംഗേല്‍ ' (winter nightingale) എന്ന ആല്‍ബത്തിലായിരുന്നു അരങ്ങേറ്റം.9 പാട്ടുകള്‍ 6 വിവിധ വിദേശ ഭാഷകളില്‍ പാടിയാണ് ടിയറ ഇവിടെയും വ്യത്യസ്തയായത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനിഷ് എന്നി ഭാഷകളില്‍ വെസ്റ്റേണ്‍ ക്ലാസിക്കല്‍, ഫോക്ക്,പരമ്പരാഗത സംഗീതം, ബ്രോഡ്വേ സംഗീതം എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു പാട്ടുകള്‍ പാടി റിക്കോര്‍ഡ് ചെയ്തത്. തന്റെ ആല്‍ബം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റണമെന്ന ആഗ്രഹമായിരുന്നു വിവിധ ഭാഷകളില്‍ പാടാന്‍ കാരണമെന്ന് ടിയറ പറയുന്നു. ജര്‍മനും ലാറ്റിനും പഠിച്ചിട്ടില്ലാത്തതിനാല്‍ വരികള്‍ കാണാപ്പാഠം പഠിച്ചു പാടേണ്ടിവന്നു. എന്നിരുന്നാലും നല്ല ഉച്ചാരണശുദ്ധിയോടെ തന്നെ പാടാന്‍ കഴിഞ്ഞു. ക്രിസ്തുമസ് ഹോളിഡേയെക്കുറിച്ചുള്ള ഒരു ആല്‍ബം ചെയ്യുകയാണ് അടുത്ത ലക്ഷ്യം.

വെസ്റ്റേണ്‍ സംഗീതത്തോട് ഏറെ പ്രിയമുള്ള ടിയറ അഡെലെയുടെ(Adele's ) യു റൈസ്ഡ് മീ അപ്പ് you raised me up ....) എന്നുതുടങ്ങുന്ന ഗാനവും ബ്രൂണോ മാഴ്‌സിന്റെ അപ്പ് ടൗണ്‍ ഫ്രണ്ട് (up town friend ..) എന്ന് തുടങ്ങുന്ന ഗാനവും ബോളിവുഡ് സംഗീതവും ഇഷ്ട്ടപ്പെടുന്നു. സംഗീതത്തില്‍ പ്രത്യേക ബിംബങ്ങളൊന്നുമില്ലെങ്കിലും അഡെലെയെയും സെലിന്‍ ഡിയോണിനെയും ഇഷ്ട്ടമാണ്. കാതിലിന്‍ ബാറ്റിലും റെനേ ഫ്‌ലെമിങ്ങുമാണ് ഇഷ്ട്ടപ്പെട്ട ക്ലാസിക്കല്‍ ഗായകര്‍. അഡെലെയെയും സെലിന്‍ ഡിയോനുമാണ് ഇഷ്ട പോപ് ക്ലാസിക്ക് ക്രോസ്സോവര്‍ ഗായകര്‍.ഡേവിഡ് ടോള്‍സ്റ്റര്‍ ആണ് ഇഷ്ട ബാന്‍ഡ്. എ, ആര്‍. റഹ്മാന്‍,ഹാന്‍സ് സിമ്മ് എന്നിവരാണ് പ്രധാന സംഗീതജ്ഞര്‍. ടിയറയുടെ ഓപ്ര സംഗീതം നാമം അവാര്‍ഡ് നിശയില്‍ വലിയ ആകര്‍ഷകമായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട
കുരുന്നു ഗായിക ടിയാരയുടെ ഓപ്പറ സംഗീതം നാമം അവാര്‍ഡ് നൈറ്റ് സംഗീത സാന്ദ്രമാക്കും കുരുന്നു ഗായിക ടിയാരയുടെ ഓപ്പറ സംഗീതം നാമം അവാര്‍ഡ് നൈറ്റ് സംഗീത സാന്ദ്രമാക്കും കുരുന്നു ഗായിക ടിയാരയുടെ ഓപ്പറ സംഗീതം നാമം അവാര്‍ഡ് നൈറ്റ് സംഗീത സാന്ദ്രമാക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക