തിരുവനന്തപുരം: വിഷു
കൈനീട്ടവുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന് നടന് ജഗതി ശ്രീകുമാറിന്റെ
വീട്ടിലെത്തി. വിഷുകൈനീട്ടവും കോടിയും പച്ചക്കറികളും സമ്മാനിച്ചാണ് ഹസന്
മടങ്ങിയത്.
നേരത്തെ ജഗതിയുടെ അയല്കാരനായിരുന്ന ഹസന് അദ്ദേഹത്തിന് അപകടം
പറ്റിയതിന് ശേഷം മുടങ്ങാതെ വിഷുക്കോടി സമ്മാനിക്കാറുണ്ട്. കോണ്ഗ്രസ് നേതാവ്
പാലോട് രവിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.