Image

സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടില്ലെന്നു എം.ജി.എസ് . നാരായണന്‍

Published on 15 April, 2018
സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടില്ലെന്നു എം.ജി.എസ് . നാരായണന്‍
കോഴിക്കോട്: സെന്റ് തോമസ് കേരളത്തില്‍ വന്നിരുന്നുവെന്ന  സഭയുടെ നിലപാട് തള്ളി ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. സെന്റ് തോമസ് കേരളത്തില്‍ എത്തി എന്നു പറയുന്ന കാലത്ത് കേരളത്തില്‍ ബ്രാഹ്മണര്‍ പോയിട്ട് ജനവാസം പോലുമില്ല.
ചരിത്രത്തെ സ്വന്തം ഇഷ്ടപ്രകാരം വളച്ചൊടിക്കുന്നത് പതിവാണ്. പുരാവസ്തുപരമായി സെന്റ് തോമസ് കേരളത്തില്‍ വന്നിരുന്നുവെന്നതിന് യാതൊരു തെളിവുമില്ല. ഇവിടെ വന്നിട്ട് എന്ത് ചെയ്യാന്‍? ഇവിടെ കാട് മാത്രമേയുള്ളൂ, അപ്പോള്‍ പിന്നെ എന്തിനാണ് വരുന്നത്, എന്താണ് ചെയ്യുക?
മൗര്യന്‍ കാലത്തിന്റെ അവസാനകാലത്ത് മാത്രമേ ഇവിടെ ജനവാസമുള്ളൂ. എഡി നൂറ്റാണ്ട് തുടങ്ങുമ്പോള്‍ മാത്രമാണ് ഇവിടെ ജനവാസം തുടങ്ങുന്നത്. സഭ സ്വന്ത ഇഷ് ടപ്രകാരം ഉണ്ടാക്കിയ കഥയാണ് സെന്റ് തോമസിന്റെ കേരള സന്ദര്‍ശനം. ഏറ്റവും പഴയതാണ് എന്ന് പറയുന്നതാണല്ലോ ഏറ്റവും വലിയ യോഗ്യതയെന്നും അദ്ദേഹം പറയുന്നു. മതങ്ങളും രാഷ് ട്രീയപാര്‍ട്ടികളും ചരിത്രത്തെ വളച്ചൊടിക്കുന്നത് എക്കാലവുമുണ്ടെന്നും എംജിഎസ് പറഞ്ഞു.
സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടില്ലായെന്ന് താന്‍ പറഞ്ഞതായുള്ള ആക്ഷേപം നിഷേധിച്ച് സിറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്. താന്‍ ഇങ്ങനെ പറഞ്ഞിട്ടില്ല. മേല്‍ ജാതി സ്വത്വത്തെക്കുറിച്ചു മാത്രമാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
പൂര്‍വികര്‍ സെന്റ് തോമസില്‍ നിന്ന് മാമോദീസ സ്വീകരിച്ച് ക്രൈസ്തവരായതാണെന്ന ചില കുടുംബങ്ങളുടെ നിലപാടുകളെക്കുറിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ അഭിപ്രായത്തോട് പ്രതികരിക്കുക മാത്രമായിരുന്നു നേരത്തെ ചെയ്തത്
മാര്‍ കൂറിലോസ് സൂചിപ്പിച്ചതുപോലെ പാരമ്പര്യത്തിന്റെ ചില വാലുകള്‍ മുറിച്ചു കളയുന്നതിനെക്കുറിച്ചു മാത്രമാണ് പറഞ്ഞതെന്നും ഫാ.തേലക്കാട് വിശദീകരിച്ചു.
Join WhatsApp News
JOHN 2018-04-15 15:05:02
തോമാശ്ലീഹായുടെ കല്ലറ ബ്രസീൽ, പെറു എന്നീ തെക്കേ അമേരിക്കൻ രാജ്യങ്ങൾ തുടങ്ങി ഇന്ത്യയിലെ മൈലാപ്പൂർ വരെ ഏഴ് രാജ്യങ്ങളിൽ ഉണ്ട്. അതുകൊണ്ടു തന്നെ പോർട്ടുഗീസ്സുകാരായ ക്രിസ്ത്യൻ മിഷനറികൾ പ്രചരിപ്പിച്ചു പോന്ന കഥയാണ് ഈ ഏഴര പള്ളികളും ബ്രാഹ്മണരുടെ മാമ്മോദീസ്സായും.  ഇക്കാര്യം ഏറ്റവും കൂടുതൽ അറിയാവുന്നതു ഇവിടുത്തെ ക്രിസ്ത്യൻ മത മേലധ്യക്ഷന്മാർക്കാണ്. അത് സമ്മതിക്കാൻ അവർക്കു സാധിക്കില്ലല്ലോ. അതുകൊണ്ടു നമുക്ക് ഈ ചരിത്രകാരൻ പറയുന്നത് എതിർക്കേണ്ടതുണ്ട് എന്ന് മാത്രമല്ല അദ്ദേഹത്തെ ഒരു ക്രിസ്തു  മത വിരോധിയായി ചിത്രീകരിക്കേണ്ടതും സഭയുടെ ആവശ്യമാണ്. ഉടനെ ഒരു മടയ ലേഖനം ഇറക്കി ഇദ്ദേഹത്തെ അധിക്ഷേപിക്കാൻ എല്ലാവരും സഹകരിക്കുക.
    
as a hindu he has no right to critise other religions. He is a prejudice person. Get that hell out. 2018-04-15 15:40:11

George 2018-04-15 18:12:12
കേരളം കണ്ടതിൽ വച്ച് ഏറ്റവും പ്രഗത്ഭനായ ഈ ചരിത്രകാരനെ ജാതി പറഞ്ഞു ആക്ഷേപിക്കാൻ മത ഭ്രാന്തന്മാർക്കെ കഴിയു. അദ്ദേഹം ഒരു മതത്തിന്റെ ചരിത്രം അല്ല ഇന്ത്യയുടെ, കേരളത്തിന്റെ ചരിത്രം ആണ് ഗവേഷണ വിദേയമാക്കിയിട്ടുള്ളത്. നിങ്ങടെ തോമാശ്ലീഹാ വരാത്തതിന് അങ്ങേരു എന്ത് പിഴച്ചു സഹോദര. 
j mathew 2018-04-15 18:56:56
ജോൺ എന്ന വ്യാജ നാമധാരി, തോമാശ്ലീഹാ ഇന്ത്യയിൽ വന്നതിന്റെ തെളിവാണ് കേരളത്തിലെ ക്രിസ്ത്യാനികൾ.തോമാശ്ലീഹാ വന്നില്ലെങ്കിൽ ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ എങ്ങനെ ക്രിസ്ത്യാനികൾ ഉണ്ടായി.ആകാശത്തുനിന്നു പറന്നിറങ്ങിയോ?AD 189/190 ഇൽ അലക്സാൻഡ്രിയായിൽ നിന്നും പാന്റാനീസ്എന്ന പണ്ഡിതൻ കേരളം സന്ദർശിച്ചപ്പോൾ ക്രിസ്ത്യാനികളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.ലോകം മുഴുവൻ പോയി സുവിശേഷം അറിയിക്കുക എന്നത് ക്രിസ്തുവിന്റെകല്പന ആണ്.അത് തോമാശ്ലീഹാ നിരസിച്ചു എന്നാണോ വേദ വിപരീതികൾ പറയുന്നത്.ഈ കാലയളവിൽ തോമാശ്ലീഹാ മറ്റേതെങ്കിലും രാജ്യത്തു ഉണ്ടായിരുന്നതായി ആരും അവകാശപ്പെട്ടിട്ടില്ല.ഏതോ ഒരു നാരായണൻ പറഞ്ഞാൽ ഇല്ലാതാകുന്നതല്ല തോമാശ്ലീഹായുടെ പാരമ്പര്യം.തോമാശ്ലീഹാ വന്നപ്പോൾ ഇവിടെ ഉണ്ടായിരുന്നവരെ ക്രിസ്ത്യാനികൾ ആക്കി.തോമാശ്ലീഹാ വന്നെപ്പോൾ ഇവിടെ മനുഷ്യർ ഇല്ലായിരുന്നു എന്ന് പറയാനും വിവരദോഷികൾ മടിക്കില്ല.സാമ്പത്തികമായും സാമൂഹ്യവുമായ ഉന്നത നിലവാരത്തിലുള്ളവരാണ് സുവിശേഷം സ്വീകരിച്ചത്.അതുകൊണ്ടാണ് ഘർവാപസി കേരളത്തിൽ വിലപ്പോകാത്തത്.ക്രിസ്ത്യാനി ആകുന്നതിനു മുൻപ് എന്ത് ആയിരുന്നു എന്നതിന് പ്രസക്തിയില്ല.ഒരുവൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ട്ടിയാകുന്നു.പഴയതു കഴിഞ്ഞുപോയി.വ്യാജ ചരിത്ര പണ്ഡിതന്മാരും വ്യാജ നാമധാരികളും എന്ത് പറഞ്ഞാലും കേരളത്തിൽ തോമാശ്ലീഹാ വന്നു എന്നത് ഒരു യാഥാർഥ്യമാണ്.തോമാസ്ലീഹായിക്കു ഇവിടെ വരുന്നതിനു യാത്രാ വിലക്ക് ഉണ്ടായിരുന്നതിനു തെളിവ് വല്ലതും ഉണ്ടോ?    
josecheripuram 2018-04-15 19:30:53
WHY ALL THE RELIGION CLAIM ABOUT THEIR INHERITENCE WHAT DIFFEANCE IT MAKES WHEATHER YOU BECAME A CHIRISTIAN 2000 YEARS AGO OR YOU BECAME A CHIRISTIAN YESTERDAY?SOME CIRISTIANS CLAIM THEY WERE BRAHMINS CONVERTED TO CHRISTIANITY.IT SHOWS THAT THEY ARE ASHAMED OF BEING A CHRISTIAN.IF THERE WERE ANY ONE IN KERALA THEY WERE ONLY ''ADIVASI'S''.
Malankara George 2018-04-15 19:34:07
മത ഭ്രാന്തന്മാർക്കു മാത്രമേ തോമാശ്ലീഹാ വന്നിട്ടില്ല എന്ന് വാദിക്കാൻ കഴിയൂ.അതിനുപിന്നിൽ രഹസ്യ അജണ്ട ഉണ്ട്.സാമാന്യ ബുദ്ധി ഉള്ള ആർക്കും തോമാശ്ലീഹാ വന്നിട്ടില്ലെന്ന് വാദിക്കാൻ കഴിയില്ല.കാരണം തോമാശ്ലീഹാ വന്നില്ലെങ്കിൽ എങ്ങനെ കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായി എന്ന് വിശദീകരിക്കേണ്ട ബാധ്യത അവർക്കുണ്ട്.സിറിയൻ കുടിയേറ്റം നടക്കുമ്പോൾ കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു.പോർച്ചുഗീസുകാർ വന്നപ്പോൾ കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു.തോമാശ്ലീഹാ വന്നു,ക്രിസ്ത്യാനികൾ ഉണ്ടായി അതിനു ഇപ്പോൾ ആർക്കാണ് പ്രശ്‍നം.ഒന്നാം നൂറ്റാണ്ടു മുതൽ കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടെന്നുള്ളത് പകൽ പോലെ യാഥാർഥ്യം ആണ് . തോമാശ്ലീഹാ വന്നിട്ടില്ലെന്ന് പറയുന്നവർ ചരിത്രത്തിലല്ല ഗവേഷണം നടത്തിയത്.എങ്ങനെ സത്യത്തെ  അസത്യം ആക്കം എന്നതിലാണ്.അതിനുവേണ്ടി ചില കുബുദ്ധികൾ ശ്രമിക്കുന്നുണ്ട്.അവരുടെ ശ്രമം വിജയിക്കില്ല കാരണം കേരളത്തിലെ ക്രിസ്ത്യാനികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് തോമാശ്ലീഹായുടെ പാരമ്പര്യം 
Ninan Mathullah 2018-04-15 19:55:31

Be aware of the propaganda and secret agenda to destroy Christian faith in India by rewriting history, and then declare India a Hindu nation. BJP and its supporters are very good in rewriting history taught in schools and Universities. The issue of St Thomas coming to Kerala was discussed many times here. No matter what convincing arguments given on the subject, it is their strategy to wait for some time till readers forget the previous arguments and again start the propaganda against it. When you say something, it must be based on something and not your ‘thonnalukal’ or from your hidden agenda. What evidence this scholar has to present as proof to make such blind statements?

 

Suppose I went to Bombay or another country. What evidence you can you find in Archeology that I went to Bombay or another country? Those days writing was not common, and no records were kept. What type of stupid arguments this so called historian is making? It might help to convince some naïve readers who do not know the meaning of Archeology or its methods or its validity.

 

Another claim here is that there were no people living in Kerala during the first century. Historical evidence is there for trade relations between ancient Babylonians, Persians and Greeks with the western coast of Kerala. Solomon also traded with products from Kerala with the help of Hiram and his ships. Sidonians or Phoenicians were the rulers of sea those days and Hiram belonged to the Phoenician race. Herodotus describes the dress and curly hair of South Indians soldiers that participated in the Greek Persian conflict.

 

We know that Aryans came to India around BC1700-BC-1500 after traveling thousands of miles from Middle East and Central Asia, and they pushed the Dravidians to the south in the ensuing conflict. About the claim that there were no people living in Kerala around the time St. Thomas came, there is no common sense in it. Dravidians who were pushed to the south did not walk this short distance that can be covered in a few days? During Persian rule the postal system in the empire could cover the whole empire in one week’s time with horses. North Indians did not trade with South Indians for two thousand years, and they were not curious to know what the South Indians were doing there to not go there for two thousand years from BC1700?  There were always conflicts and perpetual war between people groups and kingdoms during those days. North Indians did not try to subdue South Indians for 2000 years? Brahmins and Naboothiri were a group in Aryans and they they were in Kerala when St. Thomas came as in the tradition. This historian must be ashamed to make such blind statements without supporting evidence.

 

Why Catholic Church has to teach that St. Thomas came to India? Portughese only tried to cover it up because they wanted to take all the credit for spreading Christianity in Kerala and they did not want to admit the St. Thomas tradition. So it is propaganda that Portughese invented it. Naïve among readers only believe such propaganda. Those who close eyes and make it dark and people with hidden agenda only will make statements like this historian makes here.

j mathew 2018-04-15 19:58:58
 മുൻപ് ആദിവാസി ആയിരുന്നോ ബ്രാഹ്മണൻ ആയിരുന്നോ എന്നതിലല്ല ഇപ്പോൾ എന്ത് ആയിരിക്കുന്നു എന്നതാണ് പ്രധാനം.എന്നാൽ ഒന്നാം നൂറ്റാണ്ടു മുതൽ കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു എന്നത് ഒരു ചരിത്ര വസ്തുത ആണ്. ആ ചരിത്ര വസ്തുത ഇല്ലാതാക്കാൻ എത്ര വലിയ പണ്ഡിതൻ ഗവേഷണം നടത്തിയാലും നടക്കില്ല. 
andrew 2018-04-15 20:38:31

തോമ കേരളത്തില്‍ വന്നോ?

 i have written about this previously several times, but like to refresh. My findings are in my book -തോമായുടെ സുവിശേഷം.....Vol-2 of A BIBLE FOR THE NEW MILLLENNIUM- pages 58-64

in brief:- we can trace back trade relations with Syria & Malabar around BCE 500 and with Roman & African regions around BCE 1500. The Hebrews [Jews] might have come to Malabar as early as BCE 500. The Jews remained to be as Jews and there is no evidence of them converted to be Christians other than inter marriage. We can see they all returned to Israel when the Nation was formed. So the claim/ concept that Jews got converted make no sense.

 The Brahmins were not in Malabar in the 1st cent. They came to palakkat region in the late 8th century in small groups.

The church buildings & reverence of cross did not come into existence until Emperor Constantine.  Christians worshipped in small house hold ‘prayer meets’ like a cult until those times.  So Thoma building churches or erecting crosses is a foolish claim. Thoma, like Jesus was a carpenter is another false claim. The new Testament authors made a mistake in translation. Joseph, Jesu’s father was a man worked with hands- may be including working on wood. In the beginning of Christianity, they worshipped as ‘love feast’ in small cults. There was no cross or any statues. The church, priest, bishop, all are 3rd century fabrication of the ‘Acts of the apostles’.

 The first known churches in Kerala could be abandoned Buddhist shrines occupied by Christians and Temple cults of Hinduism. The idea of Thoma came to India was a false understanding from the 3rd cent. Fiction ‘Acts of Thomas’ by Syrians. At those times, India doesn’t mean the main land of India. India at that time= any and all unknown land area. As per the book, Thomas is a twin brother of Jesus- rest is left for your imagination. King Gondaforus never ruled Kerala, he was a king of the regions of west of Indus River. Jesus sold Thoma to some travelling merchants, and Jesu was a bad kid.

 The first known Christians of Kerala were Nestorians, nothing to do with modern Christians. The myalapoor, malayattor are all Portuguese fabrications. They preached the same tricks in several parts of south America too.

josecheripuram 2018-04-15 21:08:48
I JOSE HAVE NO IDEA ABOUT MY 4th GENERATION OF MY DECECNDENTS,SOME OF THEM LOOKS LIKE BLACKS,SPANISH,ITALIAS,IN ONE HOME SIBILINGS LOOKS DIFFERENT.WE ALL ARE MIXED WHO KNOWS,THEN WHY WE HATE EACH OTHER/?
Vyaajan 2018-04-15 21:58:02
ഒന്നാം നൂറ്റാണ്ടിൽ ബൈബിൾ പോലും ഉണ്ടായിരുന്നില്ല.  അപ്പോഴാണ് ഒരു ബ്രോ പറയുന്നു കേരളത്തിൽ (കേരളം ഉണ്ടായത് എന്നാണെന്നു പറഞ്ഞു അതിന്റെ ഫ്‌ലോ കളയുന്നില്ല) ക്രിസ്താനികൾ ഉണ്ട ആയിരുന്നു. തലയിൽ പിണ്ണാക്ക് ആണെങ്കിൽ പോലും മനസ്സിലാവുന്ന കാര്യം മനസ്സിലാവാത്ത വർഗം, പുരോഹിത അടിമകൾ (ആടുകൾ) ആയ മലയാളികൾ മാത്രം. 
josecheripuram 2018-04-15 21:58:29
WHEN MISSONARIES CAME THEY HAD BIBLE IN THEIR HAND,AND WE HAD LAND IN OUR HAND.THEY TOLD US TO CLOSE OUR EYES &PRAY,THEY HAD THE LAND,WE HAD THE BIBLE.
Zacharias Nedumkanal FB post 2018-04-16 05:11:57
അങ്ങനെ വർഗീസ് മാർ കൂറിലോസിനു പിന്നാലേ അവസാനം CBCI വക്താവ് ഫാ.തേലക്കാട്ടും ചില ചരിത്രസത്യങ്ങൾ അംഗീകരിച്ചു - തോമാശ്ലീഹാ ഇന്ത്യയിലോ കേരളത്തിലോ വന്നിട്ടില്ല; ആദ്യ കേരളക്രിസ്ത്യാനികൾ ബ്രാഹ്മണരായിരുന്നില്ല; ഇങ്ങനെ ഏതാനും സത്യങ്ങൾ അംഗീകരിച്ചാലേ സഭയിൽ കുറേയെങ്കിലും വിശ്വാസികളെ പിടിച്ചു നിറുത്താനാകൂ എന്ന് മനസ്സിലായിവരുന്നു എന്നതിന്റെ സൂചനയാണിത്. ഈ സത്യങ്ങൾ ഇവർക്ക് ഇന്നലെ വീണുകിട്ടിയതല്ല. ഒരു വിധം വിവരമുള്ളവർക്ക് ഇതൊക്കെ പണ്ടേ അറിവുളളതാണ്, പ്രത്യേകിച്ച് വായനാശീലമുള്ള ജിജ്ഞാസുക്കളായ വൈദികർക്ക്. കാർൾ റാനറും ഹാൻസ് ക്യൂങ്ങും മാത്യു ഫോക്സും പോപ് ഫ്റാൻസീസും പോലെ ആയിരങ്ങൾ, ഇപ്പോൾ പോൾ തേലക്കാട്ടും, അക്കൂടെപ്പെടുന്നു.

ഇനി വേണ്ടത് ക്രിസ്തീയ സഭയുടെ ശുഷ്ക്കമായ അടിസ്ഥാന വിശ്വാസങ്ങൾ ഓരോന്നായി ഡിലീറ്റ് ചെയ്യുകയാണ്.

ഉദാ: ത്രിത്വം, ഉത്ഭവപാപം, ദൈവത്തിന്റെ ഏകജാതൻ എന്ന രക്ഷകൻ, രക്ഷകന്റെ അമ്മ മറിയത്തിന്റെ അമലോത്ഭവം, നിത്യകന്യാത്വം തുടങ്ങിയ ചുക്കിനും ചുണ്ണാമ്പിനും ഉപകരിക്കാത്തതും കടിച്ചാൽ പൊട്ടാത്തതുമായ "വിശ്വാസരഹസ്യങ്ങൾ".

അപ്പോൾ സംഭവിക്കന്നത് ഊഹിച്ചോളൂ: കല്ലിന്മേൽ കല്ലില്ലാതെയുള്ള ഒരു പീഡനപർവ്വത്തിന്റെ തകർച്ച. അതുണ്ടാവണം. അത്ര വലിയ മനഷ്യക്കൊലകളാണ് (ആത്മാവിന്റെയും ശരീരത്തിന്റെയും) ഈ അന്ധകാരസൗധത്തിനുള്ളിൽ രണ്ടു സഹസ്റാബ്ദങ്ങളോളം നടന്നിട്ടുള്ളത്.

ഞാൻ കണ്ണടക്കും മുമ്പു് ഇതൊന്നു സംഭവിച്ചാൽ മതിയായിരുന്നു.

J.Mathew 2018-04-16 09:04:20
കറിയാച്ചാ താങ്കളുടെ ആഗ്രഹം നടപ്പില്ല.കാരണം രണ്ടായിരം വര്ഷങ്ങളായി പലരും  ആഗ്രഹിച്ചതാണത്. ആദ്യം യേശുവിനെ ക്രൂശിച്ചവർ ആഗ്രഹിച്ചു.ഉയിർത്തെഴുന്നേറ്റ ക്രിസ്തു പലർക്കും പല പ്രാവശ്യം പ്രത്യക്ഷപ്പെട്ടപ്പോൾ കല്ലറയിൽ നിന്നും അവന്റെ ശിക്ഷ്യന്മാർ യേശുവിനെ കൊണ്ടുപോയി എന്ന് പ്രചരിപ്പിച്ചു.പട്ടാളക്കാർ മുദ്ര വെച്ച് കാവൽ നിന്നിട്ടും പ്രയോജനം ഉണ്ടായില്ല.എത്ര വലിയ കല്ല് ഉരുട്ടി വെച്ചാലും അതിന്നെയൊക്കെ അതിജീവിച്ചു ഉയർത്തെഴുനേൽക്കാൻവേണ്ടിയാണ് ക്രിസ്തു മനുഷ്യനായി അവതരിച്ചത്.അത് ക്രിസ്തുമതത്തിന്റെ അടിസ്ഥാന വിശ്വാസം ആണ്.ക്രിസ്തുവിൻറെ അനുയായികൾ അത് വിശ്വസിക്കും.ക്രിസ്തുവിൽ വിശ്വാസം ഇല്ലാത്തവർ ക്രിസ്ത്യൻ നാമങ്ങൾ ഉപേക്ഷിക്കണം.ക്രിസ്തുവിന്റെ കല്പന അനുസരിച്ചു എല്ലാശിഷ്യന്മാരും സുവിശേഷം അറിയിക്കാൻ വിവിധ രാജ്യങ്ങളിൽ പോയി.അങ്ങനെ തോമാശ്ലീഹാ ഇന്ത്യയിൽ എത്തി.അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നവരെ  ക്രിസ്ത്യാനികൾ ആക്കി.അതൊരു ചരിത്ര സത്യം ആണ്.    
J.Mathew 2018-04-16 09:51:13
അഞ്ജനം എന്നത് എനിക്കറിയാം അത് മഞ്ഞൾ പോലെ വെളുത്തിരിക്കും എന്ന് പറയുന്ന വ്യാജൻ മറുപടി അർഹിക്കുന്നില്ലഎന്നാൽ തലയിൽ പിണ്ണാക്കുമായി നടക്കുന്ന വ്യജന്റെ അറിവിനായി: ബൈബിൾ ഒരുദിവസം കൊണ്ട് എഴുതിയ ഒരു പുസ്തകം അല്ല.അത് വിവിധ കാല ഘട്ടങ്ങളിൽ പല തരത്തിലുള്ള ആളുകളാൽ  എഴുതപ്പെട്ട പുസ്തകങ്ങളുടെ സമാഹാരം ആണ്. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിന്റെ ശിഷ്യന്മാർ നേരിട്ട് കണ്ടതും കേട്ടതുമായ കാര്യങ്ങളാണ് പുതിയ നിയം.യേശുവിന്റെ കാലത്തു ശിഷ്യൻമാർ യേശുവിൽ നിന്ന് നേരിട്ട് പഠിച്ചിരുന്നതിനാൽ പുസ്തകത്തിന്റെ ആവിശ്യം ഇല്ലായിരുന്നു.ശിഷ്യൻമാർ മരിക്കുന്നതിനുമുന്പ് നേരിട്ട് കണ്ട കാര്യമാണ് എഴുതി വെക്കേണ്ടത് ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് സുവിശേഷം എഴുതാൻ തുടങ്ങിയത്.എല്ലാ പ്രപഞ്ച രഹസ്യങ്ങളും ഉൾക്കൊള്ളുവാൻ മനുഷ്യ ബുദ്ധിക്കു കഴിയില്ല.എല്ലാം അറിയുന്നത് ദൈവം മാത്രം.ദൈവം ഭാഗം ഭാഗമായി വെളിപ്പെടുതിയിട്ടുള്ള കാര്യങ്ങൾ മാത്രമേ മനുഷ്യന് അറിയാൻ കഴിയൂ.
കപ്യാർ 2018-04-16 10:19:34
തോമാശ്ലീഹാ കേരളത്തിൽ വന്നില്ലെങ്കിൽ പിന്നെ എങ്ങിനെ ആണ് മലയാറ്റൂർ കുരിശു മുടിയിൽ പാറയുടെ മുകളിൽ അദ്ദേഹത്തിന്റെ കാൽപ്പാട് കാണുന്നത്. ഞാൻ പല പ്രാവശ്യം അവിടെ പോയി ആ കാൽപാട് കണ്ടിട്ടുള്ള ആളാണ്. ഹൈന്ദവർ അടക്കം ആ പുണ്യ സ്ഥലത്തു പതിനായിരങ്ങൾ ആണ് സന്ദർശിക്കുന്നത്. അവരൊക്കെ വെറും വിഡ്ഢികൾ ആണെന്നാണോ ഈ കമന്റ് എഴുത്തുകാർ പറയുന്നത്. 
യേശു 2018-04-16 11:59:44
മാത്തുള്ള ജെ.മത്ത്യൂസ് ഇവരൊന്നും സ്വർഗ്ഗത്തിന്റ വാതിൽ കാണുകില്ല . അവർ ഭൂമിയിൽ കിട്ടിയിരിക്കുന്ന അവസരം വെറുതെ കളയുകയാണ്.  നഗ്നരെ ഉടുപ്പിക്കുകയും, വിശക്കുന്നവരെ തീറ്റിപോറ്റുകയും, ദാഹിക്കുന്നവർക്ക് കൊടുക്കാതെയും വെറുതെ ഇല്ലാത്ത സ്വർഗ്ഗം സ്വപ്നം കണ്ട് വൃഥാ സമയം കളയുന്നു. എന്റെ സ്വർഗ്ഗം ഭൂമിയാണ് .  ഇവിടെ നിങ്ങളുടെ ശത്രുക്കളായ വ്യാജൻ, ആന്ധ്രായോസ്, ജോസ് ചെറിപുരം ഇവരുമായി യോജിച്ചു ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കാതെ എന്നെ ക്രൂശിച്ചവർക്കുവേണ്ടി യുദ്ധം ചെയ്യുകയാണ് . നിങ്ങൾക്ക് അയ്യോ കഷ്ടം!
Philip 2018-04-16 12:01:55
ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം തോമ ശ്ലീഹ കേരളത്തിൽ വന്നോ എന്നുള്ളതിന്റെ തെളിവ് ആവശ്യമില്ല. അത് ഒരു കൃസ്ത്യാനിയുടെ വിശ്വാസം ആണ് . അതായതു കൃസ്ത്യാനി കൃസ്തുവിനെ വിശ്വസിക്കുന്നത് കൃസ്തുവിനെ നേരിൽ കണ്ടിട്ടല്ല . വിശ്വാസം എന്നത് കാണാത്ത കാര്യങ്ങളുടെ നിശ്ചയം ആണ്. ഒരു കൃസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഒരു അനുഭവം ആണ് കൃസ്തു . ഹിന്ദു വിശ്വാസ മുസ്ലിം വിശ്വാസവും വിശ്വാസങ്ങൾ ആണ്. അതിനെ കീറി മുറിക്കേണ്ടത് ഒരു ആവശ്യം അല്ല. അത്  കീറി മുറിക്കേണ്ടത്ത ങ്ങളുടെ തത്വ ജ്ഞാനം വിളമ്പുവാൻ വേണ്ടി മാത്രം ചെയ്യുന്ന കാര്യം ആണ്. നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ വിശ്വസിക്കേണ്ട... മറ്റുള്ളവരെ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു കൊണ്ടുവരുവാൻ നോക്കണ്ട. 
JOHN 2018-04-16 12:49:01
ശ്രീ ഫിലിപ്പ് പറഞ്ഞതിനോട് യോജിക്കുന്നു. അതിൽ അവസാനം പറഞ്ഞത് വിശ്വാസികൾക്കും ബാധകമല്ലേ. വിശ്വസിക്കാത്തവർക് അതിനുള്ള അവകാശവും സ്വാതന്ത്യവും ഉണ്ട്. അവരെ വിശ്വാസികളുടെ ഇഷ്ടം അനുസരിച്ചു കൊണ്ടുവരാൻ നോക്കുന്നതെന്തിന് ? 
Mathew, NY 2018-04-16 13:16:08
നിങ്ങള്‍ പറയുന്നതുപോലെ  'വിശ്വാസം' ആണ് എങ്കില്‍ ഓക്കേ 
പക്ഷേ ചരിത്രം ആണ് എന്ന് വാദിക്കാന്‍ വരരുത്.
Kottyam Orthodox [catholicate] too never claimed the arrival of Thomas as History but as Faith & tradition of the church. But after the friction & Division with Puthenkurish Metran our church new generation claim it as History. 
SchCast 2018-04-16 13:28:35

As a critic of historical records, try to get as much data as possible before anyone reaches a conclusion. No matter how clear the proof is people like Andrews are not going to believe it if it is against the propaganda machine he is driving. Just get some basics from Wikipedia...Let me put some for the reference of 'so-called elite researchers'...

A number of early Christian writings written during centuries immediately following the first Ecumenical Council of 325 mention Thomas' mission.

  • The apocryphal Acts of Thomas, sometimes called by its full name The Acts of Judas Thomas: 2nd/3rd century (c. 180–230)[45][46] Gist of the testimony: The Apostles cast lots as to where they should go, and to Thomas fell India. Habban took Thomas to king Gondophares, the ruler of Indo-Parthian Kingdom, as an architect and carpenter. The journey to India is described in detail. After a long residence in the court at ancient Taxila, he ordained leaders for the Church and left in a chariot for the kingdom of Mazdei. According to the Acts of St. Thomas, the Kingdom of Mazdai, in the Southern India, was ruled by King Misdeus. Some Greek Satraps, the descendents of Alexander the Great, were vassals to the Indo-Parthian Kingdom.[47][48] The king Misdeus was infuriated when Saint Thomas converted his Queen Tertia, son Juzanes, sister-in-law princess Mygdonia (a province of Mesopotamia), and her friend Markia. Misdeus led Saint Thomas outside the city and ordered four soldiers to take him to the nearby hill, where the soldiers speared Thomas and killed him. Syphorus was elected the first presbyter by the brethren, after Thomas' death, while Juzanes the prince became the deacon. The names Misdeus, Tertia, Juzanes, Syphorus, Markia, and Mygdonia suggest Greek descent or Hellenised Persian descent[49] There, after performing many miracles, he dies a martyr.[50] During the rule of Vasudeva I, the Kushan emperor, the bones of Saint Thomas were transferred from the Mylapore to Edessa. These are generally rejected by various Christian religions as either apocryphal or heretical. The two centuries that lapsed between the life of the apostle and the recording of this work cast doubt on their authenticity.
  • Doctrine of the Apostles, 3rd century; Church represented: Syrian [51] “After the death of the Apostles there were Guides and Rulers in the Churches… They again at their deaths also committed and delivered to their disciples after them everything which they had received from the Apostles; … (also what) Judas Thomas (had written) from India”.[clarification needed]

“India and all its own countries, and those bordering on it, even to the farther sea, received the Apostle’s hand of Priesthood from Judas Thomas, who was Guide and Ruler in the Church which he built and ministered there”. In what follows “the whole Persia of the Assyrians and Medes, and of the countries round about Babylon… even to the borders of the Indians and even to the country of Gog and Magog” are said to have received the Apostles’ Hand of Priesthood from Aggaeus the disciple of Addaeus [52]

  • Origen: 3rd century (185–254?), quoted in Eusebius; Church represented: Alexandrian/ Greek Biographical. Christian Philosopher, b-Egypt, Origen taught with great acclaim in Alexandria and then in Caesarea.[53] He is the first known writer to record the casting of lots by the Apostles. Origen's original work has been lost, but his statement about Parthia falling to Thomas has been preserved by Eusebius. “Origen, in the third chapter of his Commentary on Genesis, says that, according to tradition, Thomas’s allotted field of labour was Parthia”.[54]
  • Eusebius of Caesarea: 4th century (died 340); Church Represented: Alexandrian/Greek Biographical [55] Quoting Origen, Eusebius says: “When the holy Apostles and disciples of our Saviour were scattered over all the world, Thomas, so the tradition has it, obtained as his portion Parthia…”[56] "Judas, who is also called Thomas" has a role in the legend of king Abgar of Edessa (Urfa), for having sent Thaddaeus to preach in Edessa after the Ascension (Eusebius, Historia ecclesiae 1.13; III.1; Ephrem the Syrian also recounts this legend.)
  • Ephrem: 4th century; Church Represented: Syrian Biographical [57] Many devotional hymns composed by St. Ephraem bear witness to the Edessan Church’s strong conviction concerning St. Thomas’s Indian Apostolate. There the devil speaks of Saint Thomas as “the Apostle I slew in India”. Also “The merchant brought the bones” to Edessa.
Another hymn eulogizing Saint Thomas reads “The bones the merchant hath brought”. “In his several journeyings to India/ And thence on his return/ All riches/ which there he found/ Dirt in his eyes he did repute when to thy sacred bones compared”. In yet another hymn Ephrem speaks of the mission of Thomas: “The earth darkened with sacrifices’ fumes to illuminate”, “a land of people dark fell to thy lot”, “a tainted land Thomas has purified”; “India’s dark night” was “flooded with light” by Thomas.[58]
  • Gregory of Nazianzus: 4th century (died 389); Church Represented: Alexandrian. Biographical Note: Gregory of Nazianzus was born AD 330, consecrated a bishop by his friend St. Basil; in 372 his father, the Bishop of Nazianzus, induced him to share his charge. In 379 the people of Constantinople called him to be their bishop. By the Orthodox Church he is emphatically called "the Theologian".[59] “What? were not the Apostles strangers amidst the many nations and countries over which they spread themselves? … Peter indeed may have belonged to Judea; but what had Paul in common with the gentiles, Luke with Achaia, Andrew with Epirus, John with Ephesus, Thomas with India, Mark with Italy?” [60]
  • Ambrose of Milan: 4th century (died 397); Church Represented: Western. Biographical Note: Saint Ambrose was thoroughly acquainted with the Greek and Latin Classics, and had a good deal of information on India and Indians. He speaks of the Gymnosophists of India, the Indian Ocean, the river Ganges etc., a number of times.[61] “This admitted of the Apostles being sent without delay according to the saying of our Lord Jesus… Even those Kingdoms which were shut out by rugged mountains became accessible to them, as India to Thomas, Persia to Matthew...” [62]
  • Saint Gregory of Tours (died 594) Saint Gregory's testimony: “Thomas the Apostle, according to the narrative of his martyrdom is stated to have suffered in India. His holy remains (corpus), after a long interval of time, were removed to the city of Edessa in Syria and there interred. In that part of India where they first rested, stand a monastery and a church of striking dimensions, elaborately adorned and designed. This Theodore, who had been to the place, narrated to us.'[63]
Philip 2018-04-16 14:59:07
പ്രിയ ജോൺ , 
വിശ്വാസിക്ക് വിശ്വസിക്കുവാനും, അവിശ്വസിക്കു അതിനും ഉള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. ഞാൻ പറയുന്നത് ഒരു യഥാർത്ഥ കൃസ്ത്യാനിയെ സംബന്ധിച്ചിടത്തോളം തോമസ് വന്നോ പത്രോസ് വന്നോ ആര് കേരളത്തിൽ സുവിശേഷം കൊണ്ടുവന്നു  എന്നതിൽ പ്രാധാന്യം ഇല്ല. അവിടെ കൃസ്തുവിനു മാത്രമേ പ്രസക്തി ഉള്ളൂ . എന്നാൽ നിർഭാഗ്യവശാൽ ഇന്ന് കൃസ്ത്യാനികൾ എന്ന് പറയുന്നവർ കൃസ്തുവിനെ വിശ്വാസത്തിൽ അനുഭവിക്കുന്നില്ല . അവർ എന്തെങ്കിലും കാര്യാ സാധ്യത്തിന്  (ജോലി, രോഗം, കടം) ചർച്ചിൽ  പോകുന്നു , അച്ഛനെ , പാസ്റ്ററെ, മെത്രാനെ, ഒക്കെ കണ്ടു കുറെ ചൊല്ലി കൂട്ടി, വാചകം അടിച്ചു ഭക്ഷണം കഴിച്ചു പോരുന്നു .. എന്നിട്ടു  ഗ്രൂപ്പും കക്ഷിയും  കളിച്ചു ആളുകളിച്ചും , പിരിവു കൊടുത്തും , പൊങ്ങച്ചം വണ്ടി കാണിച്ചും, ഫോട്ടോ എടുത്തും , ഫേസ്ബുക്കിൽ ഇട്ടും രസിക്കുന്നു ... കൃസ്ത്യാനി എന്നാൽ എന്താണ് അർഥം എന്ന് പോലും ഈ കൂട്ടർക്ക് അറിയില്ല... ഞാനും ഈ കൂട്ടത്തിൽ ഉള്ള ആളായതിനാൽ ഇത് ഒരു സ്വയ വിമർശനം ആയി കണ്ടാൽ മതി. 
J.Mathew 2018-04-16 15:43:16
ദയവായി യേശുവിന്റെ നാമം വൃഥാ എടുക്കാതിരിക്കുക.വാദപ്രദിവാദങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യാനുള്ളതല്ല ആ നാമം.ഞാൻ നിങ്ങൾക്കുവേണ്ടി വീട് ഒരുക്കാൻ പോകുന്നു എന്നാണ് യേശു പറഞ്ഞത് .പിന്നെ എങ്ങനെ "ഇല്ലാത്ത സ്വർഗം"എന്ന് പറയാൻ കഴിയും.ഞങ്ങളാലാകും വിധം കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്നുണ്ട്.അതിന്റ ഫോട്ടോ എടുത്തു പത്രങ്ങളിൽ കൊടുക്കാറില്ലെന്നു മാത്രം.അതൊന്നും ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല.എല്ലാം കർത്താവായ യേശുക്രിസ്തു അറിയുന്നുണ്ട്.ഞങ്ങൾക്ക് പോരാട്ടം ഉള്ളത് ജട രക്തങ്ങളോടല്ല.സാത്താനോടും അവനുവേണ്ടി വാദിക്കുന്നവരോടും ഒരു വിട്ടുവീഴ്ചയും ഇല്ല.ഇക്കാര്യത്തിൽ പാപിയെ സ്നേഹിക്കണം പാപത്തെ വെറുക്കണം എന്നതാണ് പോളിസി.  
John Samuel , Pastor 2018-04-16 15:45:38
To Schcast
these are age old arguements by christians. Do you have anything new?
the Kottayam St. Thomas orthodox church wont say that thomas came to kerala is History. 
it is just a belief and don't need proof.
andrew 2018-04-16 18:20:03

തോമ = ഇരട്ട – ആരുടെ

Few thoughts for truth seekers

1] Thoma originated from Didymos= twin; twin of whom. He was regarded as the twin brother of Jesus.  Did Jesus & Thoma were born from the same pregnancy?  Was Thoma a son of Joseph or Mary? In order to look alike and be called just a twin; both should have a common father or mother.

2] ‘the acts of Thoma is a late 3rd-century pseudo-book. Orthodox/ Apostolic churches do not accept it as genuine. So, no church can quote it as a proof of Thoma came to India as long as they don’t acknowledge the book. If they accept it, they have to admit that Jesus & Thoma had a common father or Mother. - if so, there goes the Christology, virgin birth, only son of god, etc.

3] ‘The Acts of Thoma’ illustrates Jesus as a bad misbehaved kid. Jesus sold Thoma to travelling merchants. [ read the book online for yourself]

4] in ch.2 of the Acts of the Apostles there is a list of all known geographical areas at the time. India is not mentioned. King Gondoforous mentioned in the Acts of Thoma ruled western Asia- Pakistan, Afghanistan area not Kerala.

5] in the beginning until the Synod of Nicaea, Christians were small cults which differed a lot in belief, in fact, they fought each other. You can see that in the letters in the name of Paul. There were no churches or cross worship until the time of Helena the mother of Constantine. So even if Thoma came to Kerala, he won’t erect or construct crosses & churches.

6] until the modern times, any unknown geographical area was given a common name ‘India’ & natives as Indians. So Thoma could have gone to any of those unknown areas. Where ever the Portuguese preached Christianity, Thoma was there.

7]  Jesus had 13+ Paul as his disciples and what happened to their ‘throne’, where are they? Only Thoma, Peter / Paul have it?

8] starting with the first gospel according to Mark CE 70; the books of the new testament were re-written several times and there were hundreds of them which were destroyed. The present NT {new testament} is a politically edited fabrication to serve the establishment of the church-religion. There are very little true facts in it. The Jesus in the gospels differ a lot and Paul’s Jesus is way different. There is very little truth about the real or historical Jesus in the NT.

9] there is no eye-witness news of Jesus or Thoma. The only historical reference about Thoma came even centuries later which is quoted by many church historians & in the web now a day. How far you can remember back; even the food you ate, maybe a few days back, not 10 years before on a particular day. The authors of the books of the Bible are unknown, they were given some known names to look authoritative and Historical. But it is all just a Novel.

10] Christians might have reached the shores of Kerala by late 4th cent through trade routes.

 Ps: Thoma coming to India is just a belief, a tradition of the Christians of the pre- Portuguese times. You may believe whatever you want but don’t claim it as history.

 

യുക്തിവാദി - 2018-04-16 20:48:49

#ക്രിസ്തുമതമെന്നതട്ടിപ്പ്

ഏഴരപ്പള്ളിയിലെ ക്രിസ്തുമത തട്ടിപ്പും, മാനിക്കേയൻ വാദവും.

തോമാശ്ലീഹ കേരളത്തിൽ എത്തി നമ്പൂതിരിമാരെ സ്നാന സ്നാനം ചെയ്ത് ക്രിസ്ത്യാനിയാക്കി എന്ന് അവകാശപ്പെടുന്നതു പോലെ തന്നെ തട്ടപ്പാണ് തോമശ്ലീഹഏഴരപ്പള്ളികൾ സ്ഥാപിച്ചെന്ന അവകാശവാദവും, എന്ന് ചരിത്രം പരിശോധിക്കുന്നവർക്ക് മനസിലാക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല.. ഈ പറയുന്ന ഏഴരപ്പള്ളികൾ ക്രിസ്തീയ ദേവാലയങ്ങൾ ആയിരുന്നില്ല എന്നതിലേക്കാണ് ചരിത്രം വിരൽ ചൂണ്ടുന്നത്.ഈ വിപരീത ചരിത്രം മനസിലാക്കിയാൽ ക്രിസ്തുമതം കേരളത്തിൽ നടത്തുന്ന തട്ടിപ്പിന്റെ ആഴം വ്യക്തമാവും.കേരളത്തിലും, മൈനാപ്പൂരിലും കണ്ടെത്തിയ പള്ളിയും, കുരിശും, മാനിക്കേയൻ മതക്കാരുടെതാവാനേ തരമുള്ളൂ.. പിൽക്കാലത്ത് ക്രൈസ്തവർ കൈവശപ്പെടുത്തിയതാണ് ഇപ്പോൾ അവർ ഉയർത്തിപ്പിടിക്കുന്ന തോമാശ്ലീഹ പാരമ്പര്യമുള്ള ഏഴരപ്പള്ളികൾ..!!ഈ തോമാശ്ലീഹ തന്നെ ഒരു മാനിക്കേയൻ പുരോഹിതനായിരുന്നുവെന്നും, പിന്നീട് ക്രൈസ്തവർ തോമാശ്ലീഹ സങ്കൽപ്പം വച്ചുകെട്ടി ആരാധിക്കുന്നതാണന്നും വാദിക്കുന്നവരുണ്ട്.. എന്താണ് ആ വാദമെന്ന് നോക്കാം...

ഒന്നാം നൂറ്റാണ്ടിൽ തോമാശ്ലീഹ സ്ഥാപിച്ചു എന്ന് പറയപ്പെടുന്ന പള്ളികൾ .മല്യങ്കര, ( കൊടുംങ്ങല്ലുർ ) പാലായൂർ (ചാവക്കാട്) കൊട്ടയ്ക്കാവ് ( വടക്കൻ പറവൂർ) കോക്കമംഗലം നിരണം (തിരുവല്ല) കൊല്ലം, ചായൽ ( നിലയ്ക്കൽ) എന്നിവയാണ്.തിരുവതാംകോട് ( നാഗർകോവിൽ) ആണ് അരപ്പള്ളി. ഇതെല്ലാം തോമ ശ്ലീഹ സ്ഥാപിച്ചതാണന്നും പറയാൻ കഴിയില്ല. കാരണം നാലാം നൂറ്റാണ്ടിലാണ് ക്രിസ്ത്യാനികൾ പള്ളി പണിതു തുടങ്ങിയത് എന്നതാണ് ചരിത്രം.അപ്പോ എങ്ങനെ തോമാശ്ലീഹ ഒന്നാം നൂറ്റാണ്ടിൽ ഈ പള്ളി പണിയും..? മൈലാപ്പൂരിൽ വച്ച് ഒരു വേടൻ മയിലിനെ വേട്ടയാടുന്ന സമയത്ത് അമ്പു കൊണ്ടാണ് തോമാസ്ലീഹ മരിക്കുന്നതെന്നാണ് കഥ.. ഒരു ബ്രാഹ്മണൻ കുന്തംകൊണ്ട് കുത്തിക്കൊന്നുവെന്നും കഥയുണ്ട്. രാജാവിന്റെ പടയാളികൾ . മറ്റൊരു കഥയും ഉണ്ട്, മൈലാപ്പുരിൽ തന്നെയാണ് തോമാസ്ലീഹയെ അടക്കി എന്നു പറയപ്പെടുന്ന കല്ലറയുള്ളത്. അവിടെ നിന്നും ഒരു പുരാതന കുരിശും കണ്ടെടുത്തിട്ടുണ്ട്. അതിൽ എഴുതിയിരിക്കുന്ന ഭാഷ പേർഷ്യൻ ആണന്നാണ് മറ്റൊരു സത്യം. പേർഷ്യൻ ഭാഷ എങ്ങനെ ഈ കുരിശിൽ വന്നു..? മാത്രവുമല്ല പോർച്ചുഗ്രീസുകാരാണ് ഈ കല്ലറ ''കണ്ടെത്തുന്നത് ".

യരുശലേമിൽ നിന്ന് പത്തേമാരി കയറി കൊടുങ്ങല്ലൂരിൽ അതിസാഹസികമായി കൈയ്യിൽ കുരിശും പിടിച്ച് വന്നിറങ്ങുന്ന തോമാശ്ലീഹയാണ് വിശ്വാസികളുടെ മനസിൽ ഉള്ളത്. എന്നാൽ, ഒന്നാം നൂറ്റാണ്ടിൽ കുരിശ് ക്രിസ്ത്യാനികളുടെ പ്രതീകമായിരുന്നില്ല. ആദ്യകാലത്ത് മീനായിരുന്നു ക്രിസ്ത്യൻ സങ്കൽപ്പം.എന്നാൽ ഒന്നാം നൂറ്റാണ്ടിൽ കുരിശും പടിച്ച് തോമ ശ്ലീഹ വന്നുവെന്നും. തോമാശ്ലീഹയുടെ കല്ലറയിൽ കുരിശു കണ്ടു എന്നും പറയുന്നതിൽ എത്രമാത്രം സാംഗത്യമുണ്ട്..!

ഒന്നാം നൂറ്റാണ്ടിലേത് എന്നു പറയപ്പെടുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന കുരുശുകൾ എവിടെ നിന്നു വന്നു.? പാഹ്ലവി പേർഷ്യൻ ഭാഷയിലുള്ള ലിഖിതങ്ങളാണ് ഇത്തരം കുരിശുകളിൽ ഉള്ളത്. ഇത് ഇവയുടെ പേർഷ്യൻ ബന്ധമാണ് വെളിവാക്കുന്നത്. വെള്ളക്കാരായ പോർച്ചുഗ്രീസുകാരും, പേർഷ്യക്കാരും തമ്മിൽ വലിയ സംഘർഷം നിലനിന്ന കാലത്ത് എങ്ങനെ തോമാസ്ലീഹ പേർഷ്യൻ ഭാഷയിൽ എഴുതിയ കുരിശു സ്ഥാപിച്ചു..?

ഈ പുരാതന കുരിശുകളുടെ താഴെ ഭാഗത്ത് താമരയുടെ രൂപമാണുള്ളത്.മുകളിൽ പ്രാവും ഉണ്ട്.പ്രാവിനെ വേണമെങ്കിൽ പരിശുദ്ധാത്മാവിന്റെ പ്രതീകമായി കാണാം.പക്ഷേ താമരയെങ്ങനെ വന്നു..? താമര ബുദ്ധമത ചിഹ്നമായിരുന്നു. ആദ്യ നൂറ്റാണ്ടിൽ കേരളത്തിൽ ബുദ്ധമതം സജീവമായിരുന്നു. അപ്പോ തീർച്ചയായും കേരളത്തിലെ കൃസ്ത്യാനികൾ ബുദ്ധമതത്തിൽ നിന്നും വന്നവരാകാനാണ് കൂടുതൽ സാദ്യത. മാനിക്കേയൻ മതവും ക്രിസ്തുമതവും, ബുദ്ധമതവും, തമ്മിലെ അക്കാലത്തുണ്ടായ സമന്വയത്തിന്റെ ഭാഗമാണ് കുരിശിലെ താമര.മാനികേയൻ മതവും ബുദ്ധമതവും തമ്മിലെ സാദൃശ്യം ആരെയും അതിശയിപ്പിക്കുന്നതുമാണ്..

സെന്റ് തോമസ് കുരിശുകൾ യഥാർഥത്തിൽ ക്രിസ്തീയ കുരിശുകൾ അല്ല എന്നതാണ് സത്യം.ഈ കുരിശുകൾ മാനിക്കേയൻ കുരിശുകളാണ്.പേർഷ്യയിൽ ആദ്യ നൂറ്റാണ്ടിൽ നിലനിന്നിരുന്ന മതമാണ് മാനിക്കേയൻ മതം.മാനി ആയിരുന്നു മതത്തിന്റ ആചാര്യൻ.അദ്ധേഹത്തെ കുരിശിൽ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊന്നുവെന്നാണ് വിശ്വാസം.പേർഷ്യയിലെ ഷാപ്പർ ഒന്നാമൻ രാജാവിന്റെ കാലത്ത് മാനികേയൻ മതം കരുത്താർജിച്ചു. എന്നാൽ ആ രാജാവിന് ശേഷം വന്ന ബാരം ഒന്നാമൻ മാനിയെ വധിച്ചു.

മാനിയുടെ ശിഷ്യൻമ്മാർ മിഷനറി പ്രവർത്തനങ്ങളുമായി പലയിടങ്ങളിലും പോയി.പ്രധാന ആരാധന കുരിശായിരുന്നു. മിക്കയിടത്തും പള്ളികൾ സ്ഥാപിച്ചു.പേർഷ്യൻ അധിനിവേശത്തിന്റേയും, മിഷനറി പ്രവർത്തനങ്ങളുടേയും ഭഗമായി മാനി മതക്കാർ കേരളത്തിലും എത്തി. കേരളത്തിൽ ആദ്യം ഉണ്ടായി എന്നു പറയപ്പെടുന്ന പള്ളികൾ ഇവരുടേതാണ്. ആ പള്ളികളിൽ സ്ഥാപിച്ചിരിക്കുന്ന കുരിശുകളിലെ പേർഷ്യൻ ഭാഷ അതിന് ഒന്നാം തരം തെളിവാണ്. കേരളത്തിൽ മാനിക്കേയൻമാരെ കത്തനാരൻമ്മാർ എന്നാണ് വിളിച്ചിരുന്നതും.വെളുത്ത് നീണ്ട വസ്ത്രമായിരുന്നു അവർ ധരിച്ചിരുന്നത്.
മാനിക്കേയൻ മതം തകർന്നതോടുകൂടി പിന്നീട് വന്ന നെസ്തോറിയൻ ക്രിസ്ത്യാനി പുരോഹിതർ മാനികേയൻ മതക്കാരെ ക്രിസ്ത്യാനികളാക്കുകയുമായിരുന്നു.അങ്ങനെ മാനിക്കേയൻ കുരിശും. പള്ളികളും ക്രിസ്ത്യാനികളുടേതായി മാറി.

മാനിയുടെ ശിഷ്യനായ ഒരു തോമ കേരളത്തിൽ എത്തിയിരുന്നു എന്നും കഥയുണ്ട്. മാനിക്കേയൻ മതം പ്രചരിപ്പിക്കാനാവാം അദ്ധേഹം എത്തിയത്. ഈ തോമായെ പറ്റിയുള്ള മിത്തുകൾ പിൽക്കാലത്ത് യേശു ശിഷ്യനായ തോമാശ്ലീഹയുമായി കൂടികുഴയുകയും അങ്ങനെ സെന്റ് തോമസായി തെറ്റി ധരിപ്പിക്കപ്പെടുകയും കൂടി ചെയ്തിട്ടുണ്ടാവാം. ജാതി വിഭജിതമായ കേരളീയ സാമൂഹിക വ്യവസ്ഥയിൽ ജാതി ശ്രേണിയിലെ തങ്ങളുടെ നില ഉറപ്പിക്കുന്നതിനും. അതു വഴി സാമൂഹിക സംവിധാനത്തിൽ നിന്നും വേറിട്ടു നിൽക്കുമ്പോഴുള്ള വെല്ലുവിളികളെ ഒഴിവാക്കാനുമാണ് ക്രിസ്ത്യാനികൾ തോമാശ്ലീഹയേയും, നമ്പൂതിരി ബന്ധത്തെയും ഉപയോഗിച്ചത് എന്നു സാരം.,

Ref: Link
https://ml.m.wikipedia.org/…/%E0%B4%95%E0%B5%8D%E0%B4%B0%E0…

https://ml.m.wikipedia.org/…/%E0%B4%AE%E0%B4%A8%E0%B4%BF%E0…

sunu 2018-04-16 22:13:38
പണ്ടൊരു സർദാർജിയുടെ ഭാര്യ യുക്തിവാദിയായിരുന്നു. വിവാഹം കഴിച്ചതിന്റെ മൂന്നാം മാസം അവർ പ്രസവിച്ചു. ഉടനെ ഭർത്താവു അത് ചോദ്യം ചെയ്തു. മറുപടി ഇങ്ങനെ"എടോ എന്റെ കല്യാണം  കഴിഞ്ഞിട്ട്  മൂന്ന് മാസം . തന്റെ  കല്യാണം കഴി ഞ്ഞിട്ട് മുന്ന് മാസം. നമ്മടെ കല്യാണം  കഴിഞ്ഞിട്ട് മുന്ന് മാസം.  അപ്പോൾ ഒമ്പതു മാസമായില്ലേ മനുഷ്യ.   എ ഡി അമ്പത്തെട്ടിൽ കേരളം  ഇല്ലായിരുന്നുവെന്നും , ഇവിടെ കാടു മാത്രമേ ഉണ്ടായിരുന്നുള്ളു എന്നൊരു യുക്തതിവാദി ചരിത്രകാരൻ . പിന്നാലെ ഓരിയിട്ടു കുറെ എണ്ണം. . തർക്കം ഇങ്ങനെ 'ബ്രാഹ്മണനെ ആണോ മുക്കിയത് ? അല്ല സുഹൃത്തേ 'മണ്ണാനെയാ ' മുക്കിയത്. ഏതായാലും  നീയൊന്നും നന്നാകാൻ പോണില്ല.  
Mystical catholic priest [Joseph] 2018-04-17 06:07:33
Andrews Sir is a mystical poet who sees the subtle truth through the expanded world. I do wonder and meditate on his writings. My mind expands. He is immersed in truth. He will never perish.
മടുത്ത വിശ്വാസി 2018-04-17 11:09:29
സർദാർജി കഥക്ക് യേശുവിന്റെ ജനനവും ആയി വല്ല ബന്ധവും ഉണ്ടെന്നു ആരും സംശയിക്കരുതേ. 
രണ്ടായിരം വര്ഷം മുൻപ് ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്ന യേശു എന്ന ചെറുപ്പക്കാരനെയും ബൈബിൾ കഥകളെയും തമ്മിൽ ബന്ധിപ്പിച്ചു നാലാം നൂറ്റാണ്ടിൽ റോമാ ചക്രവർത്തി പുരോഹിതരെ എല്ലാം വരുത്തി തല്ലിക്കൂട്ടിയ ഒരു മതം. അതിനു പിന്നാലെ ആയിരത്തി എഴുനൂറു കൊല്ലമായി ഓലി ഇട്ടുകൊണ്ട് നടക്കുന്ന ഒരു വിഭാഗം എന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വാസികൾക്ക് സഹിക്കുമോ? മലർന്നു കിടന്നു തുപ്പരുതെന്നു അപേക്ഷിക്കുന്നു.ആരോഗ്യകരമായ തർക്കങ്ങൾ നല്ലതാണ് ചെളി വാരി എറിയാതിരിക്കുക.
TRUE YUKTHIVAADI 2018-04-17 13:17:34
യുക്തമല്ലാത്ത വാദങ്ങൾ നിരത്തുന്നവർ എങ്ങനെ യുക്തിവാദി ആകും.തോമാശ്ലീഹാ വലിയ ഒരു കുരിശുമായി നീണ്ട യാത്ര ചെയ്ത് കേരളത്തിൽ വന്നെന്നു യുക്തമായി വാദിക്കുന്നവർ പറയില്ല.രണ്ടു തടി കഷ്ണം ഉണ്ടങ്കിൽ കുരിശു ഉണ്ടാക്കാം.കേരളം മരം ഇല്ലാത്ത നാടായിരുന്നില്ല.ഇപ്പോൾ കാണുന്ന വലിയ പള്ളികൾ തോമാശ്ലീഹാ പണിതു എന്നും യുക്തമായി ചിന്തിക്കുന്നവർ പറയില്ല.ചെറിയ ആരാധനാ സമൂഹത്തിനു തുടക്കം കുറിച്ചു.അത്ര മാത്രം.അനേക തവണ പുതുക്കി പണിതതാണ് ഇപ്പോഴുള്ള പള്ളികൾ.ഒന്നാം നൂറ്റാണ്ടിൽ തന്നെ കുരിശിനു പ്രാധാന്യം ഉണ്ടായിരുന്നു.പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിൽ അത് വ്യതമാണ്.കുരിശു നാട്ടാൻ സ്വാതന്ദ്ര്യം കിട്ടിയപ്പോൾ കുരിശു നാട്ടി.പള്ളിപണിയാണ് സ്വാതന്ദ്ര്യം കിട്ടിയപ്പോൾ പള്ളി പണിതു.അതുകൊണ്ടു അതിനുമുൻപ്‌ പ്രാധാന്യം ഇല്ലായിരുന്നു എന്ന് വാദിക്കുന്നവർ യുക്തി രഹിതരാണ്. 
SchCast 2018-04-17 13:28:50

 is true that there is arguments among Bible scholars whose twin "Thomas" is. The majority of them conclude that 'Thomas' was Jude who wrote an epistle later. However this argument does not contradict whether 'Thomas' came to India or not. For those who want to follow the argument can do so. It is part of their propaganda against Christianity. Read carefully the following...

It's likely that Thomas was a nickname rather than his given name. Parents of twins would not name one of them "Twin". Yet by translating "Thomas" to "Didymus" three times, the Gospel of John makes it clear that as an adult Thomas was known—even among Greek speakers—as "the twin".

We don't know exactly where or why he got this nickname, or what his given name was. The apocryphal Acts of Thomas, written in the early third century, identifies him as "Judas Thomas", and fourth century historian Eusebius refers to him once as "Judas, who was also called Thomas".

The gnostic scolls found at Nag Hammadi include a text called The Book of Thomas the Contender, (most likely dating to the late second or early third century) which claims to record "the secret words that the savior spoke to Judas Thomas," and includes this statement:

Now, since it has been said that you are my twin and true companion, examine yourself, and learn who you are, in what way you exist, and how you will come to be. Since you will be called my brother, it is not fitting that you be ignorant of yourself.

A few scholars have understood this to mean that Thomas and Jesus were very similar in appearance. Some have gone so far as to suggest that Thomas is the brother of Jesus and the author of the book of Jude. The majority, however, believe this text is using "brother" and "twin" metaphorically.

At any rate, all of these texts are too late to be considered primary sources.

Most of the early Christians offered no suggestions or speculations about who Thomas' twin might have been. When they mentioned Thomas at all, it was only in passing.

Second century apologist Justin Martyr gives the earliest extra-biblical mention of Thomas that I have been able to find. While discussing the numerological system of a gnostic sect known as the Marcosians, Justin says:

and the ten apostles to whom the Lord appeared after His resurrection,—Thomas being absent,—represented, according to them, the invisible Decad.

Third century apologist Tertullian, arguing against the docetic teachings of Marcion, says:

Now, not even to His apostles was His nature ever a matter of deception. He was truly both seen and heard upon the mount; true and real was the draught of that wine at the marriage of (Cana in) Galilee; true and real also was the touch of the then believing Thomas.

The fact that Thomas was called the twin seems not to have been important to the early Christians. John Chrysostom, for example, composed nearly 90 homilies on the Gospel of John, but never mentioned Thomas being called the twin.

We simply do not have enough information to answer this question. Pope Benedict, in a reflection on Thomas in 2006, mentioned the etymology of the name but added, "The reason for this nickname is unclear."

One recent speculation is that Thomas' name was not actually derived from the Aramaic word for twin, but sounded enough like it that it became a nickname.

Judea had long been part of the Seleucid Empire, and a very common Macedonian name was Ptolemy, which, in Aramaic, was rendered as Talmai or Talmais. That might explain why he was also known as Judas , which basically identified him as Judean; because there was a desire to make it clear that he was of Judaic rather than Greek descent. Note that Bartholomew, the name of the Apostle who may have traveled to India with Thomas after Jesus' crucifixion, is believed to derive from bar Talmai, meaning "son of Ptolemy".

This explanation depends on the later texts that identify him as Judas Thomas, so it has not won much support.

At least one minister has suggested that in his doubts, Thomas is the twin of all of us.

So, back to the question, who is Thomas’ twin? Could be me, could be you. Could be each of us and all of us together, as we summon the courage to doubt our doubts, as we read and study the gospel seeking answers to questions. Could be each of us and all of us together when we join the confession of faith: “My Lord and my God.”


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക