Image

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍; വഴിതടയലും കടയടപ്പിക്കലും, പലയിടത്തും സംഘര്‍ഷം

Published on 16 April, 2018
സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍; വഴിതടയലും കടയടപ്പിക്കലും, പലയിടത്തും സംഘര്‍ഷം
കോഴിക്കോട്‌: സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വ്യാജ ഹര്‍ത്താല്‍ പലയിടത്തും യാഥാര്‍ഥ്യമാക്കാന്‍ ശ്രമം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വഴിതടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്‌തു. സോഷ്യല്‍ മീഡിയയിലൂടെ സംഘടിച്ച ജനകീയസമിതി എന്ന്‌ സ്വയം വിശേഷിപ്പിച്ചാണ്‌ പലയിടത്തും ആളുകള്‍ ദേശിയ പാതകളിലടക്കം ഗതാഗതം തടസപ്പെടുത്താന്‍ എത്തിയത്‌.

മലബാറിലായിരുന്നു വ്യാജഹര്‍ത്താല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്‌. ടയറിന്‌ തീയിട്ടും കല്ലും തടികളും റോഡിനു നടുവിലിട്ടും വഴി തടയാന്‍ ശ്രമം നടന്നു. വ്യാപാരികളും ബസ്‌ജീവനക്കാരും ചോദ്യം ചെയ്‌തതോടെ പലയിടത്തും സംഘര്‍ഷാവസ്ഥയുണ്ടായി. ആരാണ്‌ ഹര്‍ത്താല്‍ നടത്തുന്നതെന്ന ചോദ്യത്തിന്‌ വാട്‌സ്‌ആപ്പ്‌ കണ്ടിരുന്നില്ലേ എന്നായിരുന്നു ഹര്‍ത്താല്‍ അനുകൂലികളുടെ മറുപടി.

കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക്‌ നേരെ പോലീസ്‌ ലാത്തി വീശി. മലപ്പുറം തിരൂരിലും പോലീസ്‌ ലാത്തി വീശി. ഇവിടെ മിക്ക കടകളും അടഞ്ഞ്‌ കിടക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക