Image

ഫൊക്കാന തെരഞ്ഞടുപ്പ് സൂക്ഷ്മവും കുറ്റമറ്റതും ആയിരിക്കുമെന്ന് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് കൊരത്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 16 April, 2018
ഫൊക്കാന തെരഞ്ഞടുപ്പ് സൂക്ഷ്മവും കുറ്റമറ്റതും ആയിരിക്കുമെന്ന് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് കൊരത്
ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക യുടെ 2018 -2020 ലേക്കുള്ള ജനറല്‍ ഇലക്ഷനും ജനറല്‍ ബോഡി മീറ്റിങ്ങും ജൂലൈ 6 ന് വെള്ളിയാഴിച്ച രാവിലെ 8 മണി മുതല്‍ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച് നടത്തുന്നതാണെന്ന് തിരഞ്ഞെടുപ്പു കമ്മറ്റി അറിയിച്ചു.

2016 അംഗത്വം പുതുക്കിട്ടുള്ള എല്ലാ അംഗ സംഘടനകള്‍കും തിരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും അയച്ചു കൊടുതിട്ടുള്ളതായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് കൊരുത് പത്രകുറുപ്പില്‍ അറിയിച്ചു. ഫ്‌ലോറിഡയില്‍ നിന്നുള്ള ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് , മുന്‍ പ്രസിഡന്റും ട്രസ്റ്റീ ബോര്‍ഡ് മെംബറുമായ ജോണ്‍ പി ജോണ്‍ എന്നിവര്‍ ഇലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ ആണ്. ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2018- 20 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവും കുറ്റമറ്റതും ആയിരിക്കുമെന്ന് മൂന്നംഗ തിരഞ്ഞെടുപ്പു കമ്മറ്റി അറിയിച്ചു.

ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും, നാഷണല്‍ കമ്മിറ്റിയിലേക്കും ബോര്‍ഡ് ഓഫ് ട്രസ്റ്റീയിലേക്കും മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവരും, അംഗത്വം പുതുക്കുന്നതിന് അംഗ സംഘടനകള്‍കും അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും fokanaonline.org ല്‍ നിന്നും ലഭിക്കുന്നതാണ്. ഫൊക്കാനയില്‍ അംഗങ്ങള്‍ ആയിരുന്ന എല്ലാ സംഘടനകള്‍കും അംഗത്വം പുതുക്കുന്നതിനും ജനറല്‍ കൌണ്‍സിലേക്ക് അംഗങ്ങളെ അയക്കുന്നതിനും ഇലക്ഷനില്‍ പങ്ക്ടുക്കുന്നതിനും അവസരം ഉണ്ടായിരിക്കും. രണ്ടു വര്‍ഷമായി അംഗത്വം മുടങ്ങിയ സംഘടനകള്‍ക്ക് ഫൈന്‍ അടച്ചു അംഗത്വം പുതുക്കാവുന്നതാണ്.

അംഗത്വം പുതുക്കുന്നതിന്ഉള്ള അപേക്ഷകളകള്‍ മെയ് 6 ന് മുന്‍പായി കിട്ടിയിരിക്കണം, തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിനുള്ള നോമിനേഷനുകള്‍ മെയ് 17 ന് മുന്‍പായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് കോരിതിന്, FOKANA , 16303 Payton Ct.,Tampa, FL 33647 എന്ന അഡ്രസില്‍ ലഭ്യമാകേണ്ടാതാണ്. 
ഫൊക്കാന തെരഞ്ഞടുപ്പ് സൂക്ഷ്മവും കുറ്റമറ്റതും ആയിരിക്കുമെന്ന് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് കൊരത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക