Image

പീഡന കൊലപാതകങ്ങള്‍ക്കെതിരേ ഓര്‍മ്മ തിരികള്‍

പി ഡി ജോര്‍ജ് നടവയല്‍ Published on 16 April, 2018
പീഡന കൊലപാതകങ്ങള്‍ക്കെതിരേ ഓര്‍മ്മ തിരികള്‍
ഫിലഡല്‍ഫിയ: അരുംപീഡന കൊലപാതകങ്ങള്‍ക്കെതിരെ ഓര്‍മ്മ തിരികള്‍ കൊളുത്തി. കഠ്തയിലെ ആസിഫ, ഉന്നാവോ പീഡിത, സൂറത്തിലെ പെണ്‍കുട്ടി, ഡല്‍ഹിയിലെ നിര്‍ഭയ, കവിയൂരിലെ അനഘ, കിളിരൂരിലെ ശാരി, പാലക്കാട്ടിലെ സൗമ്യ, പെരുമ്പാവൂരിലെ ജിഷ, പാലക്കാട്ടെ മധു എന്നിങ്ങനെ പൈശാചികതയ്ക്കിരയായ കുരുന്നുകളുടെയും യുവത്വങ്ങളുടെയും ചൈതന്യസ്മരണകളില്‍ അശ്രുപൂജയര്‍പ്പിച്ച് അത്തരം അരും കൊലകള്‍ക്ക് കാരണക്കാരായ മനുഷ്യപ്പിശാചുക്കളെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ, പൗര മനസ്സാക്ഷിയും ഭരണ കൂടങ്ങളും സജീവമാകുവാന്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയുള്ള കഠിനമനസ്സാക്ഷികളിലെ ഘോര തമസ്സിന്റെ കനത്ത പാളികളെ ചീന്തി, മനുഷ്യ ദയയുടെയും ജീവ മഹത്വത്തിന്റെയും നുറുങ്ങു വെളിച്ചത്തിരികളാകട്ടേ എന്ന പ്രതീക ധ്വനിയോടെ, ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ്മ ഇന്റര്‍നാഷണല്‍) ഫിലഡല്‍ഫിയയില്‍ തിരി നാളങ്ങള്‍ കൊളുത്തി അണിചേര്‍ന്നു.

പ്രസിഡന്റ് ജോസ് ആറ്റുപുറം, ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍ ,വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, ടഷറാര്‍ ജോര്‍ജ് അമ്പാട്ട്, എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗം സേവ്യര്‍ ആന്റണി, വൈസ് ചെയര്‍മാന്‍ റോഷന്‍ പ്ലാമൂട്ടില്‍, ഫൊക്കാനാ നേതാവ് അലക്‌സ് തോമസ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്, ഓര്‍മാ സെക്രട്ടറി ഫാ. ഫിലിപ് മോഡയില്‍, ആലീസ് ആറ്റുപുറം, പിയാനോ മുന്‍ പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, ഫൊക്കാനാ വനിതാ ഫോറം സെക്രട്ടറി സെലിന്‍ ഓലിക്കല്‍, ജെറി ജോര്‍ജ്, ബെന്നി സെബാസ്റ്റ്യന്‍ എന്നിങ്ങനെ നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കു ചേര്‍ന്നു.
പീഡന കൊലപാതകങ്ങള്‍ക്കെതിരേ ഓര്‍മ്മ തിരികള്‍പീഡന കൊലപാതകങ്ങള്‍ക്കെതിരേ ഓര്‍മ്മ തിരികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക