Image

എഞ്ചിന്‍ തകര്‍ന്ന വിമാനത്തിനു രക്ഷയായത് വനിതാ പൈലറ്റിന്റെ മനസാന്നിധ്യം

Published on 18 April, 2018
എഞ്ചിന്‍ തകര്‍ന്ന വിമാനത്തിനു രക്ഷയായത് വനിതാ പൈലറ്റിന്റെ മനസാന്നിധ്യം
ന്യു യോര്‍ക്ക്: രണ്ട് എഞ്ചിനുകളില്‍ ഒന്ന് തകര്‍ന്ന് മരണത്തെ മുഖാമുഖം കണ്ടിട്ടും മനസ്സാന്നിധ്യം വിടാതെ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനം സുരക്ഷിതമായി ഫിലഡല്‍ഫിയയില്‍ ഇറക്കിയ്ത് വനിതാ പൈലറ്റ്.
ടെക്‌സസില്‍ നിന്നുള്ള ടാമി ജോ ഷള്‍ട്ട്‌സിനു (56) വ്യാപകമായ അഭിനന്ദനമാണു എല്ലാ ഭാഗത്തു നിന്നും. നേവിയില്‍ ഫൈറ്റര്‍ പൈലറ്റായിരുന്നു അവര്‍. ശബ്ദത്തെക്കാള്‍ വേഗതയുള്ള എഫ്./എ.18 യുദ്ധവിമാനം പറപ്പിച്ചിട്ടുള്ള വനിതകളിലൊരാള്‍. 150 മൈ ല്‍ സ്പീഡില്‍ വന്ന് കപ്പലിലും മറ്റും വിമാനം ഇറക്കുന്നതിലും വിദഗ്ദയായിരുന്നു അവര്‍.
ഭര്‍ത്താവും പൈലറ്റ്. രണ്ട് മക്കള്‍.
ചൊവ്വാഴ്ച രാവിലെ ന്യു യോര്‍ക് ലഗാര്‍ഡിയയില്‍ നിന്ന് 143 യാത്രക്കരും 5 ജോലിക്കാരുമായി പുറപെട്ട ഫ്‌ളൈറ്റ് 1380 ആണു അരമണിക്കൂറിനുള്ളില്‍ അപകടത്തിലായത്. എഞ്ചിന്‍ തകര്‍ന്നതോടെ വിമാനം 30000 അടിയില്‍ നിന്നു താഴേക്കു പോയി. എന്നാല്‍ പൈലറ്റ് മനസാന്നിധ്യം വിടാതെ നിയന്ത്രണം തിരിച്ചെടുത്തു.
എഞ്ചിന്റെ കഷണം വിമാനത്തിന്റെ വന്ന് ജനല്‍ തകരുകയും ഒരു യാത്രക്കാരിയെ പുറത്തേക്ക് വലിച്ചെടുക്കുകയും ചെയ്തു. ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് അവരെ വലിച്ച് അകത്തേക്കിട്ടുവെങ്കിലും അവര്‍ മരിച്ചു.
അപകടത്തില്‍ 7 പേര്‍ക്കു പരുക്കേറ്റു. മരണത്തെ നേരിട്ടു കണ്ട യാത്രക്കര്‍ ബന്ധുമിതാദികളോട് വിടപറയുകയും ചെയ്തതാണു.
ഒന്നു രണ്ട് മലയാളികളും വിമാനത്തിലുണ്ടായിരുന്നു.
എഞ്ചിന്‍ തകര്‍ന്ന വിമാനത്തിനു രക്ഷയായത് വനിതാ പൈലറ്റിന്റെ മനസാന്നിധ്യംഎഞ്ചിന്‍ തകര്‍ന്ന വിമാനത്തിനു രക്ഷയായത് വനിതാ പൈലറ്റിന്റെ മനസാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക