Image

സെല്‍ഫി (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.])

(പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.]) Published on 19 April, 2018
സെല്‍ഫി    (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.])
ആരാനും സ്വരൂപിച്ചുരുക്കിയ
സ്വചിത്തം സ്വയം വരച്ചു വരിക്കുന്ന
ആത്മശോധക വിശകലനം —
സാര്‍ത്ഥക സ്വാര്‍ത്ഥ മുള്‍വേലിയെ
ധിക്കരിക്കുന്ന രൂപകല്പന.

മാധുര്യം പതിയിരിക്കുന്ന
അമാനുഷ മനച്ചട്ടക്കൂട്ടില്‍
നാണിച്ചൊളിക്കുന്ന
പരസ്യ രഹസ്യങ്ങള്‍.
മൃദുലോള്‍ക്കാമ്പ്
ദാര്‍ഢ്യമകുട പ്രതിരോധം
തകര്‍ത്തഭിരമിക്കാന്‍
തകര്‍ത്തഭിരമിക്കാന്‍
അകപ്പുറങ്ങളില്‍ അഭിലാഷഭേരി.
അടിസ്ഥാന പാഠങ്ങളുടെ
കാന്തികതയും വിചിത്രതയും
ബഹുഗുണ ചിഹ്നങ്ങളായി
ഗണവല്‍ക്കരിക്കുന്നു.

സ്വയംഭൂവായ തന്നിഷ്ടം
പരംചേതനയെ ഇണക്കി-
യിഴകോര്‍ത്ത സര്‍വ്വതോമുഖം
പൂര്‍ണ്ണകായ എണ്ണല്‍ യന്ത്രത്തില്‍
സ്വധര്‍മ്മ സാധര്‍മ്മ്യം തിരിച്ചരിക്കാന്‍
അക്കപ്പൂട്ടിന്‍ ലോകത്തില്‍
അധീശത്വദണ്ഡ് ഊന്നുവടിയാക്കി
സ്വചിത്രം ചരിത്ര ദര്‍ശനമാക്കുന്നു.

Join WhatsApp News
vayankaaran 2018-04-19 14:52:47
ഡോക്ടർ ശശിധരൻ പ്രതികരണ കോളത്തിൽ നിന്നും പിന് മാറിയ സ്ഥിതിക്ക് ഈ കവിത  ആര് വിവരിക്കും. കുഞ്ഞാപ്പു സാഹിബ് തന്നെ  വിവരിച്ച്  തരിക. വായനക്കാർക്ക് ആർക്കെങ്കിലും മനസ്സിലായോ? അവർക്കും വിവരിക്കാം. അക്ഷരക്കൊയ്ത്  കഴിഞ്ഞ പാടത്തേക്ക് ഡോക്ടർ ശശിധരൻ വരില്ലെന്ന് പറഞ്ഞതിലും കാര്യമുണ്ട്. വിത്തും കൈക്കോട്ടുമായി എഴുത്തുകാർ  വന്നു  വീണ്ടും പാടത്ത് വിളയുണ്ടാകട്ടെ. അവിടെ തത്തകളെ പഞ്ചവര്ണ തത്തയായാലും പറക്കാൻ അനുവദിക്കരുത്. കുഞ്ഞാപ്പു സാർ  അത്തരം തത്തകളെ  ഇങ്ങനെ കവിതയിലൂടെ ഓടിക്കും. ശശിധരൻ സാർ സഹായിക്കണം. മറ്റു എഴുത്തുകാരും അവർക്ക് നാട്ടിലെ സാഹിത്യകാരന്മാർ കൊടുത്ത ബുള്ളറ്റ് പ്രൂഫ് (ജെയ്മസ് മാത്യു ഭാഷ്യം) ആയി വരിക.
ഗുരുനാഥൻ 2018-04-19 23:13:54
ഡോക്റ്ററിന്മാ രില്ലെങ്കിലും കുട്ടികളെ നമ്മൾക്ക് ഇതിനെ ഒന്ന് കീറിമുറിച്ചു പരിശോധിക്കാം . ആദ്യമായി നമ്മുടെ മനസ്സിനെ ഉണ്ടാക്കിയവൻ ആരാണ് എന്ന് പരിശോധിക്കാം   സ്വാരൂപിച്ചുരുക്കി എന്നാണ് കവി പറഞ്ഞിരിക്കുന്നത് . അത് മിക്കവാറും തട്ടാൻ കുട്ടനാകാനേ വഴിയുള്ളു . ആരാനും എന്ന് പ്രയോഗിച്ചിരിക്കുന്നതുകൊണ്ടും കൂടുതൽ ഇതിനെ ഓർത്ത് വിഷമിക്കണ്ട . ചുരുക്കത്തിൽ നമ്മളുടെ മനസ്സിന്റെ ഉടമ നമ്മളല്ല . 

'മാധുര്യം പതിയിരിക്കുന്ന മന ചട്ടക്കൂട്' - മാധുര്യം എന്ന് പറയണം മെങ്കിൽ പണ്ട് മധുരം ഉള്ളെതെന്തോ കഴിച്ചിട്ടുണ്ടാകണം 'നാണിച്ചു ഒളിച്ചിരിക്കുന്ന'  നാണം സ്ത്രീകളുടെ സഹജമായ സ്വഭാവമാണ് , സംഗതി ഇത് പെണ്ണ് കേസാണ് ..  അഭിരമിക്കൽ അഭിലാക്ഷഭേരി ഇതെല്ലം വച്ച് ചേർത്ത് വായിച്ചാൽ .  മനസ്സ് ഒരു വ്യഭിചാരശാല യാണ് എന്ന് ചുരുക്കം 

പിന്നെ വളരെ നേരം പുരുഷന്റെ അധീശത്വ ദണ്ഡ് ഊന്നു വടിയാക്കാൻ പറ്റും എന്ന് തോന്നുന്നില്ല .കൂടി വന്നാൽ പത്ത് പതിനഞ്ച്  മിനിറ്റ്  അതുകൊണ്ട് ആരും ഊന്നു വടിയെ നമ്പാതിരിക്കുന്നതാണ് നല്ലത് 

കൂടുതൽ വിദ്യാർത്ഥികൾ ഇതിനെ കുറിച്ച് തലപുകയണ്ട .  ഇതിലൊരെണ്ണം എഴുതി കഴിയുമ്പോൾ ഒരാശ്വാസം അത്ര മാത്രം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക