Image

ചീഫ്‌ ജസ്‌റ്റിസിനെതിരെ പ്രതിപക്ഷപാര്‍ടികള്‍ ഇംപീച്ച്‌മെന്‍റ്‌ നോട്ടീസ്‌ നല്‍കി

Published on 20 April, 2018
ചീഫ്‌ ജസ്‌റ്റിസിനെതിരെ പ്രതിപക്ഷപാര്‍ടികള്‍ ഇംപീച്ച്‌മെന്‍റ്‌ നോട്ടീസ്‌ നല്‍കി


ന്യൂഡല്‍ഹി:ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയെ ഇംപീച്ച്‌ചെയ്യണമെന്നാവശ്യപ്പെട്ട്‌ വീണ്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്‌. ജസ്റ്റിസ്‌ ലോയയുടെ മരണം പ്രത്യേക അന്വേഷണ ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി ക!ഴിഞ്ഞ ദിവസം ദീപക്‌ മിശ്ര അധ്യക്ഷനായ ബഞ്ച്‌ തള്ളിയിരുന്നു. അന്വേഷണം ആവശ്യമില്ലെന്നും ഉത്തരവായിരുന്നു.

ഈ വിഷയത്തില്‍ മിശ്രയുടേത്‌ വിവേചനപരമായ തീരുമാനമാണെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ചീഫ്‌ ജസ്റ്റിസിനെ ഇംപീച്ച്‌ ചെയ്യുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചു. തുടര്‍ന്ന്‌ ചീഫ്‌ ജസ്റ്റിസിനെതിരെയുളള ഇംപീച്ച്‌മെന്‍റ്‌ നോട്ടീസ്‌ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യനായിഡുവിന്‌ നല്‍കി. 7 പാര്‍ട്ടികളിലെ 64 അംഗങ്ങളാണ്‌ നോട്ടീസില്‍ ഒപ്പിട്ടത്‌.

ലോയയുടെ സ്വാഭാവിക മരണമാണെന്നും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന നാലു ജഡ്‌ജിമാരുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്നുമായിരുന്നു ബഞ്ചിന്റെ പരാരമര്‍ശം.അതേസമയം പൊതുവേദികളില്‍ ഇംപീച്ച്‌മെന്‍റിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത്‌ ദൗര്‍ഭാഗ്യകരമെന്നും ,നിരന്തരം ഇത്തരം പ്രസ്‌താവനകള്‍ ഉണ്ടാകുന്നതിനെ സുപ്രീം കോടതിയെ അപമാനിക്കുന്നതിന്‌ തുല്യമാണെന്നു ചീഫ്‌ ജസ്റ്റിസ്‌ പ്രതികരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക