Image

വനിതാ കംപാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച സന്യാസി പിടിയില്‍

Published on 20 April, 2018
വനിതാ കംപാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച സന്യാസി പിടിയില്‍

ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച സന്യാസി പിടിയില്‍. വയനാട്‌ അമ്പലവയല്‍ സ്വദേശിയായ ഭാഗ്യാനന്ദസരസ്വതി ആണ്‌ പൊലീസിന്റെ പിടിയിലായത്‌.

ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച്‌ കയറിയ ഇയാള്‍ യാത്രക്കാര്‍ ഇറങ്ങാന്‍ പറഞ്ഞിട്ടും കൂട്ടാക്കിയില്ല. സ്‌ത്രീകള്‍ക്ക്‌ സമീപമിരുന്ന്‌ അശ്ലീലം പറഞ്ഞുകൊണ്ടിരുന്നതായി യാത്രക്കാര്‍ പറഞ്ഞു.

ഇതോടെ അടുത്തിരുന്ന എന്‍ജീനിയറിംഗ്‌ വിദ്യാര്‍ഥിനി അശ്ലീല സംസാരം നിര്‍ത്തണമെന്നും കംപാര്‍ട്ട്‌മെന്റില്‍ നിന്ന്‌ ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ചോദ്യം ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കൈയില്‍ കടന്നുപിടിച്ച ഇയാള്‍ ആക്രമത്തിന്‌ മുതിര്‍ന്നു.

കൈ വിടാന്‍ പറഞ്ഞ്‌ പെണ്‍കുട്ടി കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ വിദ്യാര്‍ഥിനിയുടെ കൈ പിടിച്ച്‌ തിരിച്ചു. തുടര്‍ന്ന്‌ പെണ്‍കുട്ടി തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന കുരുമുളക്‌ സ്‌്‌പ്രേ സന്യാസിയുടെ മുഖത്തടിച്ചാണ്‌ രക്ഷപ്പെട്ടത്‌.

പിന്നീട്‌ യാത്രക്കാരെ വിളിച്ചുകൂട്ടി തന്റെ മുഖത്ത്‌ പെണ്‍കുട്ടി ലഹരിമരുന്ന്‌ സ്‌പ്രേ ചെയ്‌തതായി ഇയാള്‍ ആരോപിച്ചു. എന്നാല്‍ കംപാര്‍ട്ട്‌മെന്റിലെ മറ്റു യാത്രക്കാര്‍ നടന്ന സംഭവങ്ങള്‍ റെയില്‍വേ പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന്‌ ഇയാളെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.


Join WhatsApp News
Vayanakkaran 2018-04-20 16:16:00
Many of the Hindu Swameys, Christain priests, Muslim mullas (Not all of them-There are good people also within them) are vulgar people. They preach and waste your time and act against what they preach. They are dangerous. They think that they are more than the GOD. They are So called Godmen. For them por people kill each other. The FOKANA/FOMA like organizations still call them as their celebrities and invite them for their key note address or for lighting the lamps. Please stay away from them. Do not call them as your guests.....
Mathew NY,[former transit supervisor and Republican worker,1984- 2008 2018-04-20 21:09:43
സ്വാമി മാരെ , അച്ചന്‍ മാരെ, മുല്ലാക്ക മാരെ എല്ലാം സൂഷിക്കണം എപ്പോള്‍ എവിടെ കേറി പിടിക്കും എന്ന് അറിയില്ല. ഇവന്‍ എല്ലാം ട്രുംപിന്റെ അനുയായികള്‍ 
ഡംപ് 2018-04-20 22:31:27
അഥവാ പിടിച്ചാലും   പിടിച്ചില്ലെന്നു പറയുക

എന്നാലും ഒരു വർഷത്തിൽ ഒരായിരം കള്ളമേ പറയാവു . എല്ലാത്തിനും ഒരു പരിധിയില്ലേ ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക