Image

കോണ്‍ഗ്രസ്‌ ബന്ധം: വിവാദപരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ കരട്‌ രാഷ്ട്രീയപ്രമേയത്തില്‍ നിന്ന്‌ ഒഴിവാക്കി

Published on 20 April, 2018
 കോണ്‍ഗ്രസ്‌ ബന്ധം: വിവാദപരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ കരട്‌ രാഷ്ട്രീയപ്രമേയത്തില്‍ നിന്ന്‌ ഒഴിവാക്കി
ഹൈദരാബാദ്‌: കോണ്‍ഗ്രസ്‌ സഖ്യവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ കരട്‌ രാഷ്ട്രീയപ്രമേയത്തില്‍ നിന്ന്‌ ഒഴിവാക്കി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയം ഏകകണ്‌ഠമായി പാസാക്കാനായില്ല.

ഭേദഗതിക്കുമേല്‍ പരസ്യവോട്ടിങ്‌ നടന്നുവെന്ന്‌ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. പ്രമേയം അംഗീകരിക്കണമെന്ന നിര്‍ദേശം ഒന്‍പതുപേര്‍ എതിര്‍ത്തപ്പോള്‍ നാലു പേര്‍ നിഷ്‌പക്ഷത പാലിച്ചു.

വിവാദവിഷയമായ കോണ്‍ഗ്രസ്‌ ബന്ധം സംബന്ധിച്ച പരാമര്‍ശത്തില്‍ മണിക്‌ സര്‍ക്കാരും പിണറായി വിജയനുമടക്കമുള്ള നേതാക്കള്‍ മുന്നോട്ട്‌ വച്ച ഒത്തുതീര്‍പ്പ്‌ നിര്‍ദേശങ്ങള്‍ സ്റ്റിയറിംഗ്‌ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

കോണ്‍ഗ്രസ്‌ പാര്‍ട്ടിയുമായി ധാരണയോ തിരഞ്ഞെടുപ്പ്‌ സഖ്യമോ ഇല്ലാതെ തന്നെ ബിജെപിയെ തോല്‍പ്പിക്കാനാവശ്യമായ നടപടികള്‍ വേണമെന്നായിരുന്നു പ്രമേയത്തിലെ മുന്‍നിര്‍ദേശം. ഇതിലാണ്‌ ഭേദഗതി വരുത്താന്‍ ധാരണയായിരിക്കുന്നത്‌.

കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ്‌ വി.എസ്‌.അച്യുതാനന്ദനും വോട്ടെടുപ്പിനെ പിന്തുണച്ചതോടെ നേതൃത്വം വെട്ടിലാകുന്ന സാഹചര്യം ഉടലെടുക്കുകയായിരുന്നു. മതേതര പാര്‍ട്ടികളുമായി യോജിക്കണമെന്ന കരട്‌ രാഷ്ട്രീയ പ്രമേയത്തിലെ ആവശ്യം പിന്‍വലിക്കില്ലെന്നു വി.എസ്‌.അച്യുതാനന്ദന്‍ വ്യക്തമാക്കി. ഭേദഗതി അംഗീകരിച്ചില്ലെങ്കില്‍ വേട്ടെടുപ്പ്‌ വേണമെന്നാണു വിഎസ്‌ ഉയര്‍ത്തുന്ന ആവശ്യം. മതേതര ജനാധിപത്യപാര്‍ട്ടികളുമായി യോജിക്കണമെന്നാണു ഭേദഗതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക