Image

പിണറായി സര്‍ക്കാറിന്റെ ഭരണത്തിന് കീഴില്‍ ഹിന്ദു സമൂഹം അരക്ഷിതര്‍: കൃഷ്ണദാസ്

Published on 20 April, 2018
പിണറായി സര്‍ക്കാറിന്റെ ഭരണത്തിന് കീഴില്‍ ഹിന്ദു സമൂഹം  അരക്ഷിതര്‍: കൃഷ്ണദാസ്
മലപ്പുറം: ഹര്‍ത്താലിന്റെ മറവില്‍ നടന്നത് വര്‍ഗീയ കലാപമാണെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാമ്പ് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.

പിണറായി സര്‍ക്കാറിന്റെ ഭരണത്തിന് കീഴില്‍ ഹിന്ദു സമൂഹം അരക്ഷിതരാണ്. ആക്രമണം തടയുന്നതിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയത്വം തുടരുന്നു. തിരൂര്‍, താനൂര്‍ മേഖലകളില്‍ ഹിന്ദുക്കളുടെ കടകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക