Image

അമേരിക്കന്‍ മലയാളി ദേശീയ സംഘടനകള്‍ ഒരുമിച്ച് ഇന്ത്യാ പ്രസ് ക്ലബ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 20 April, 2018
അമേരിക്കന്‍ മലയാളി ദേശീയ സംഘടനകള്‍ ഒരുമിച്ച് ഇന്ത്യാ പ്രസ് ക്ലബ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിശേഷങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നില്‍ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, ഒരു പിടി വിത്യസ്തങ്ങളായ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച, നോര്‍ത്ത് അമേരിക്കന്‍ മലയാളി ദേശീയ സംഘടനകളുടെ നേതാക്കന്മാരുടെ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് വന്‍ വിജയമായി. ചേരേണ്ടെടുത്ത്, സംഘടനാ വിത്യാസമില്ലാതെ, നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്ന്, പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര നയിച്ച ചര്‍ച്ചയില്‍ ധാരണയായി.

സ്പ്രിങ്ങ് സീസണ്‍ തുടങ്ങിയതോടെ, അമേരിക്കയിലെ പ്രമുഖ നഗരങ്ങള്‍, വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി. ഏകദേശം 60 ലക്ഷത്തോളം സഞ്ചാരികള്‍ പ്രതിമാസം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയുടെ നാല്‍പ്പത്തി ഒന്നാം പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ല്യൂ. ബുഷിന്റെ ഭാര്യ ബാര്‍ബറാ ബുഷ് അന്തരിച്ചു. ബാര്‍ബറാ ബുഷിന് അമേരികയുടെ അന്ത്യാജ്ഞലി.
ഹോളിവുഡ് വിശേഷങ്ങളില്‍ പ്രധാനം, പുതിയ ചിത്രമായ ഇന്‍ക്രഡിബിള്‍സ് 2 വിന്റെ വിശേഷങ്ങളാണ്.

ഡാളസിലെ കേരള ലിറ്റററി സൊസൈറ്റി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തിന്റെ വിശേഷങ്ങളും ഈ ഏഷ്യാനെറ്റ് യു.എസ്.റൗണ്ടപ്പിന്റെ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  700ല്‍ അധികം കുട്ടികള്‍ പങ്കെടുത്ത കലാമേള, ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ ചിക്കാഗോയില്‍ സംഘടിപ്പിച്ചു.

കോഴഞ്ചേരിയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ കോഴഞ്ചേരി അസ്സോസിയേഷന്റെ പതിനഞ്ചാമത് സംഗമം ന്യൂയോര്‍ക്കില്‍ നടന്നതിന്റെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ എപ്പിസോഡിന്റെ അവതാരകന്‍, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക