Image

ലോകപ്രശസ്ത സ്വീഡിഷ് ഡിജെ അവിസി മരിച്ച നിലയില്‍

Published on 20 April, 2018
ലോകപ്രശസ്ത സ്വീഡിഷ് ഡിജെ അവിസി മരിച്ച നിലയില്‍
ലോകപ്രശസ്ത സ്വീഡിഷ് ഡിജെ അവിസിയെ (ടിം ബര്‍ഗ്ലിംഗ് 28) മരിച്ച നിലയില്‍ കണ്ടെത്തി. ഒമാനിലെ മസ്‌ക്കറ്റില്‍ മരിച്ചതായാണ് വിവരം. അവിസിയുടെ പ്രതിനിധി ഡിയാന ബറോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

വേക് മി അപ്, ലെവല്‍സ്, ഹേയ് ബ്രദര്‍, ലോണ്‍ലി ടുഗദര്‍ തുടങ്ങിയവയാണ് അവിസിയുടെ പ്രശസ്തമായ ഗാനങ്ങള്‍. ഇലക്‌ട്രോണിക് ഡാന്‍സ് മ്യൂസിക് സ്റ്റാറായ അവിസി ഒരു പരിപാടിക്ക് 250,000 ഡോളറാണ് വാങ്ങിയിരുന്നത്.

ആരോഗ്യപ്രശ്‌നങ്ങളാല്‍ താന്‍ വിരമിക്കുകയാണെന്ന് 2016 ല്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2014 ല്‍ പിത്താശയവും അപ്പന്‍ഡിക്‌സും നീക്കം ചെയ്തിരുന്നു. എന്നാല്‍ മരണകാരണം എന്താണെന്ന് പുറത്തുവിട്ടിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക