Image

കുറഞ്ഞകൂലി: സമരം ശക്തമാക്കി നഴ്‌സുമാര്‍, സര്‍ക്കാര്‍ വിജ്ഞാപനമിറക്കണം

Published on 20 April, 2018
കുറഞ്ഞകൂലി: സമരം ശക്തമാക്കി നഴ്‌സുമാര്‍, സര്‍ക്കാര്‍ വിജ്ഞാപനമിറക്കണം
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ന!ഴ്‌സുമാര്‍ ലോങ് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുന്നു. ചേര്‍ത്തലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഈ മാസം 24ന് കാല്‍നടയായി യാത്ര ആരംഭിക്കും. മിനിമം വേതനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം 23ന് മുന്‍പ് ഇറക്കണമെന്നതാണ് നഴ്‌സുമാരുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ണയിച്ച വേതന വ്യവസ്ഥകളില്‍ മാറ്റം ഉണ്ടാകരുത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഈ മാസം 23ന് മുന്‍പ് ഇറക്കണം എന്നിവയാണ് സമരം ചെയ്യുന്ന ന!ഴ്‌സുമാരുടെ ആവശ്യം.

ഇതിനായാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ യുണൈറ്റഡ് ന!ഴ്‌സസ് അസോസിയേഷന്‍ തീരുമാനിച്ചത്. ഈ മാസം 24ന് 243 ദിവസമായി നഴ്‌സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്ക് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് ആരംഭിക്കുക.

സെക്രട്ടറിയേറ്റിനു മുന്നിലാണ് മാര്‍ച്ച് അവസാനിക്കുക. 24ന് മുതല്‍ സ്വകാര്യ ആശുപത്രികളെ സ്തംഭിപ്പിച്ചു കൊണ്ട് ന!ഴ്‌സുമാര്‍ പണിമുടക്കും ആരംഭിക്കും.

ന!ഴ്‌സുമാരുടെ അലവന്‍സില്‍ മാറ്റം വരുത്തിയാല്‍ അത് അംഗീകരിക്കില്ലെന്നും യു.എന്‍.എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി പറഞ്ഞു. എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് നഴ്‌സുമാര്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിനു അനിശ്ചിതകാല സമരത്തിലാണ്.
Join WhatsApp News
vincent emmanuel 2018-04-20 23:30:00
where is all the christian management.? I am catholic and I hate what these catholic managements does when it comes to our nurses.  One day, at this rate, you will not be able to run such institutions in kerala.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക