Image

നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം

Published on 21 April, 2018
നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം

കൊല്ലം: നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കൊല്ലം പുത്തൂരില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി.  രണ്ട്‌ ദിവസം പഴക്കമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്‌.
ഇന്ന്‌ രാവിലെയാണ്‌ മാംസ കഷ്‌ണങ്ങള്‍ തെരുവ്‌നായ്‌ക്കള്‍ വലിച്ചുകീറുന്നത്‌ നാട്ടുകാരുടെ ശ്രദ്ധിയില്‍പ്പെട്ടത്‌.

ഇതേ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന്‌ കൈയും കാലും വേറിട്ട നിലയിലുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്‌. ഉടന്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ്‌ സ്ഥലത്ത്‌ പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്‌. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക