Image

ഉദയ്‌പൂരില്‍ വന്‍ എടിഎം കവര്‍ച്ച

Published on 21 April, 2018
ഉദയ്‌പൂരില്‍ വന്‍ എടിഎം കവര്‍ച്ച

ഉദയ്‌പൂര്‍: രാജാസ്ഥാനിലെ ഉദയ്‌പൂരില്‍ വന്‍ എടിഎം കവര്‍ച്ച. ദാബോകിലെ എടിഎമ്മില്‍നിന്നും 18.65 ലക്ഷം രൂപ കവര്‍ന്നു. ദാബോക്‌ പോലീസ്‌ സ്‌റ്റേഷനു 100 മീറ്റര്‍ മാത്രം അകലെയുള്ള എടിഎമ്മില്‍നിന്നാണ്‌ കവര്‍ച്ച. എടിഎം മെഷീന്‍ തകര്‍ത്താണ്‌ കവര്‍ച്ച നടത്തിയിരിക്കുന്നത്‌.

ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ചാണ്‌ മെഷീന്‍ തകര്‍ത്തിരിക്കുന്നത്‌. ഇന്നലെ രാവിലെ ഒരാള്‍ പണം എടുക്കാന്‍ എടിഎമ്മില്‍ എത്തിയപ്പോഴാണ്‌ സംഭവം അറിയുന്നത്‌. അഞ്ചു പേരാണ്‌ കവര്‍ച്ച നടത്തിയതെന്നാണ്‌ പോലീസ്‌ നിഗമനം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക