Image

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക്‌ ഇനി വധശിക്ഷ: നിയമഭേദഗതിക്ക്‌ അംഗീകാരം

Published on 21 April, 2018
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക്‌ ഇനി വധശിക്ഷ:  നിയമഭേദഗതിക്ക്‌  അംഗീകാരം


കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക്‌ ഇനി വധശിക്ഷ. ഇന്ന്‌ ചേര്‍ന്ന കേന്ദ്രമന്ത്രി സഭയാണ്‌ ഇതു സംബന്ധിച്ച തീരുമാനം എടുത്തത്‌. പോക്‌സോ നിയമഭേദഗതിക്ക്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.  ഇനി ഓര്‍ഡിനന്‍സ്‌ രാഷ്ട്രപതി ഒപ്പിടുന്നതിലൂടെ പ്രാബല്യത്തില്‍ വരും

12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കാണ്‌ ഇനി വധശിക്ഷ നല്‍കുക. നേരെത്ത ജീവപര്യന്തം തടവയായിരുന്നു പോക്‌സോ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷ.

സൂറത്ത്‌, കത്വ, ഉന്നാവൊ സംഭവങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ്‌ പുതിയ ഓര്‍ഡിനന്‍സ്‌ കേന്ദ്രം ഇറക്കിയത്‌. കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ രാജ്യത്ത്‌ വര്‍ധിക്കുന്നത്‌ കേന്ദ്ര സര്‍ക്കാരിന്‌ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌.

പുതിയ ഓര്‍ഡിനന്‍സ്‌ പുറത്തിക്കുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാനാവുമെന്നാണ്‌ സര്‍ക്കാരിന്റെ പ്രതീക്ഷ. .
നിലവില്‍ ജീവപര്യന്തമാണ്‌ പോക്‌സോ നിയമപ്രകാരം ലഭിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാനായി 2012ലാണ്‌ ഈ നിയമം ഉണ്ടാക്കിയത്‌

 ദിനേനയെന്നോണം ഉത്തരേന്ത്യയില്‍ വ്യാപകമായി കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പശ്ചാത്തലത്തിലാണ്‌ സര്‍ക്കാര്‍ പുതിയ നിയമത്തിന്‌ തയ്യാറാകുന്നത്‌. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഇത്‌ സംബന്ധിച്ച സര്‍ക്കാര്‍ അഭിപ്രായം വ്യക്തമാക്കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ്‌ ഇത്തരം കുറ്റങ്ങള്‍ക്ക്‌ വധശിക്ഷ എന്ന നിലപാടിലേക്ക്‌ സര്‍ക്കാരെത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക