Image

വരാപ്പുഴ കസ്റ്റഡി മരണം; ആലുവ റൂറല്‍ എസ്‌പി എവി ജോര്‍ജിനെ സ്ഥലം മാറ്റി

Published on 21 April, 2018
വരാപ്പുഴ കസ്റ്റഡി മരണം; ആലുവ റൂറല്‍ എസ്‌പി എവി ജോര്‍ജിനെ സ്ഥലം മാറ്റി

വരാപ്പുഴ കസ്റ്റഡിമരണത്തില്‍ ആരോപണ വിധേയനായ പൊലീസ്‌ േേഉദ്യഗസ്ഥന്‍ ആലുവ റൂറല്‍ എസ്‌പി എവി ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പൊലീസ്‌ അക്കാദമിയിലേക്കാണ്‌ സ്ഥലംമാറ്റം

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതിരോധത്തിലായ ആഭ്യന്തര വകുപ്പ്‌ മുഖം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ നടപടി. കസ്റ്റഡിയില്‍ ശ്രീജിത്ത്‌ കൊല്ലപ്പെട്ട കേസില്‍ മൂന്നു പൊലീസുകാരാണ്‌ കൊലക്കുറ്റത്തിന്‌ അറസ്റ്റിലായിരിക്കുന്നത്‌.

 എറണാകുളം റൂറല്‍ എസ്‌പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ്‌ (ആര്‍ടിഎഫ്‌) സ്‌ക്വാഡ്‌ അംഗങ്ങളായ സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്‌, സുമേഷ്‌ എന്നിവരെയാണു പ്രത്യേകാന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തത്‌.

എന്നാല്‍ കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ്‌ മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം. ശ്രീജിത്തിനെ മര്‍ദ്ദിച്ച എല്ലാ പൊലീസുകാരെയും പ്രതിചേര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കൂടാതെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെ സൂത്രധാരനെന്ന്‌ ആരോപണ വിധേയനായ ആലുവ റൂറല്‍ എസ്‌പി എവി ജോര്‍ജിനെ സ്ഥലം മാറ്റാനും സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാപോപിതനായ വരാപ്പുഴ എസ്‌ഐ ദീപക്കിനെ ഇന്നലെ അറസ്റ്റ്‌ ചെയ്‌തിരുന്നു. പറവൂര്‍ സിഐ, റൂറല്‍ എസ്‌പി എന്നിവരും ശ്രീജിത്തിന്റെ മരണത്തിനു ഉത്തരവാദികള്‍ ആണെന്ന്‌ കുടുംബം ആരോപിച്ചിരുന്നു. കൂടാതെ നിലിവിലെ അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക