Image

പ്രേമം ഹിന്ദിയിലേക്ക്‌

Published on 21 April, 2018
 പ്രേമം ഹിന്ദിയിലേക്ക്‌
അല്‍ഫോണ്‍സ്‌ പുത്രന്‍ സംവിധാനം ചെയ്‌ത നിവിന്‍ പോളി ചിത്രം പ്രേമം ഹിന്ദിയിലേക്ക്‌ റീമെയ്‌ക്ക്‌ ചെയ്യുന്നതായി റിപ്പോര്‍ട്ട്‌. ബോളിവുഡ്‌ ലൈഫാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. പ്രേമത്തിന്റെ ഹിന്ദി പതിപ്പില്‍ അര്‍ജ്ജുന്‍ കപൂര്‍ നായകനായി എത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംവിധായകന്‍ അഭിഷേക്‌ കപൂര്‍ തിരക്കഥയുടെ അവസാനഘട്ടത്തിലാണെന്നും അര്‍ജ്ജുന്‍ കപൂറിനെ മാത്രമാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. നായികമാരെ തീരുമാനിച്ചിട്ടില്ല.

നാല്‌ കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച പ്രേമം വേള്‍ഡ്‌ വൈഡ്‌ ബോക്‌സ്‌ ഓഫീസില്‍നിന്ന്‌ 60 കോടി രൂപ കളക്ട്‌ ചെയ്‌തുവെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. 2016ല്‍ ഈ ചിത്രം തെലുങ്കിലേക്ക്‌ റീമെയ്‌ക്ക്‌ ചെയ്‌തിരുന്നുവെങ്കിലും മലയാളികള്‍ ഈ ചിത്രത്തെ പരിഹസിച്ച്‌ കൊന്നു. നാഗചൈതന്യ, ശ്രുതി ഹാസന്‍, മഡോണ സെബാസ്റ്റിയന്‍, അനുപമ പരമേശ്വരന്‍ എന്നിവരായിരുന്നു തെലുങ്കിലെ നായികമാര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക