Image

സ്ത്രീ സുരക്ഷയ്ക്ക് സ്മാര്‍ട്ട് പെന്‍ഡന്റുമായി അമേരിക്കന്‍ മലയാളികള്‍

Published on 21 April, 2018
സ്ത്രീ സുരക്ഷയ്ക്ക് സ്മാര്‍ട്ട് പെന്‍ഡന്റുമായി അമേരിക്കന്‍ മലയാളികള്‍
കോഴിക്കോട്: സ്ത്രീ സുരക്ഷയ്ക്ക് സ്മാര്‍ട്ട് പെന്‍ഡന്റുമായി അമേരിക്കന്‍ മലയാളികള്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഹാറൂണ്‍ റഷീദും ഹാരിസ് വാക്കയിലുമാണ് 'ഗാര്‍ഡിനം' എന്ന സുരക്ഷാ സഹായി വിപണിയിലിറക്കുന്നത്.

അപകടത്തില്‍പ്പെടുന്ന സാഹചര്യങ്ങളില്‍ ലോക്കറ്റിലെ ബട്ടണിലമര്‍ത്തുകയോ ശബ്ദ പാസ്വേഡ് നല്‍കുകയോ ചെയ്താല്‍ ബന്ധപ്പെട്ടവര്‍ക്ക് വിവരം കൈമാറാന്‍ ഈ പെന്‍ഡന്റിനു കഴിയും. അപകടസൂചനയ്ക്കൊപ്പം കൃത്യമായ സ്ഥലവും വിവരവും നല്‍കാന്‍ ഈ ഉപകരണത്തിനാകുമെന്ന് ഇവര്‍ പറയുന്നു. ബട്ടണ്‍ അമര്‍ത്താനാകുന്നില്ലെങ്കില്‍ യാന്ത്രികമായി അപായസൂചന നല്‍കാനും ഇതില്‍ സംവിധാനമുണ്ട്.

സിയാറ്റിലില്‍ 'ഗാര്‍ഡിനം' എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സ്ഥാപകരാണ് ഇരുവരും. നെക്ക്ലേസിലുള്ള സ്മാര്‍ട്ട് ലോക്കറ്റ് ആറുമാസത്തിനകം വിപണിയിലെത്തിക്കാനാണ് ശ്രമമെന്നും ഹാറൂണ്‍ പറഞ്ഞു. (Mathrubhumi)
സ്ത്രീ സുരക്ഷയ്ക്ക് സ്മാര്‍ട്ട് പെന്‍ഡന്റുമായി അമേരിക്കന്‍ മലയാളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക