Image

ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെ

ഷാജി ഇടിക്കുള. Published on 23 April, 2018
ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്‍  രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെ
ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഒരുമയുടെ ശബ്ദമായ ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ചിക്കാഗോ ഫാമിലി കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ ചരിത്ര കണ്‍വന്‍ഷനില്‍ പരമാവധി കുടുബങ്ങള്‍ പങ്കെടുക്കും. കാരണം ഫാമിലി രജിസ്‌ട്രേഷന്‍ ഇതിനോടകം 65 ശതമാനം പിന്നിട്ടിരിക്കുന്നു. ഇത് അമേരിക്കന്‍ മലയാളി കണ്‍വന്‍ഷനുകളുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. കൂടുതല്‍ കുടുംബങ്ങളെ പങ്കെടുപ്പിക്കുന്നതിനൊപ്പം കണ്‍വന്‍ഷന്റെ നിലവാരവും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് രജിസ്‌ട്രേഷന്‍ 30ന് അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

''അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ...'' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യയുടെ ഹൃദയത്തില്‍ കൊളുത്തിയ വാക്കിന്റെ വിളക്കായ സ്വാമി വിവേകാനന്ദന്റെ നാമധേയത്തിലുള്ള നഗരിയില്‍ അരങ്ങേറുന്ന ഫോമായുടെ അന്താരാഷ്ട്ര കുടുംബ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ജൂണ്‍ 21 മുതല്‍ 24വരെ കണ്‍വന്‍ഷന്‍ നടക്കുന്ന ഷാംബര്‍ഗിലെ റെനസെന്‍സ് ഫൈവ് സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് 'സ്വാമി വിവേകാനന്ദ നഗര്‍' എന്ന പേര് നല്‍കിയിരിക്കുന്നത്. 

ഫോമായുടെ ഈ ഫാമിലി കണ്‍വന്‍ഷന്‍ അമേരിക്കന്‍ മലയാളി മനസ്സുകളില്‍ നിത്യഹരിതമായി നിലനിര്‍ത്താനുള്ള വിവിധ പരിപാടികളാല്‍ സമ്പന്നമാണ്. അമേരിക്കന്‍ മലയാളി സമൂഹത്തിലെ കലാസാംസ്‌കാരികസാമൂഹിക വ്യക്തിത്വങ്ങള്‍ക്കൊപ്പം നാട്ടില്‍ നിന്നുള്ള പ്രഗത്ഭരും കണ്‍വന്‍ഷനില്‍ സജീവ സാന്നിധ്യമറിയിക്കും. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതിനും മറ്റുമായി തുടക്കത്തില്‍ തന്നെ കണ്‍വന്‍ഷന്‍ സുവനീര്‍ നല്‍കും. ഇതും മറ്റൊരു പുതുമയാണ്. 

കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുന്നതിനുവേണ്ടി വിവിധ കമ്മിറ്റികള്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു. ഏഴ് ജനറല്‍ കണ്‍വീനര്‍മാരും അവര്‍ക്ക് കീഴില്‍ വിവിധ സബ്കമ്മിറ്റികളും ഓരോ വിഭാഗങ്ങള്‍ക്കായി തരംതിരിച്ചിരിക്കുന്നു. അവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മതിയായ നിര്‍ദേശങ്ങള്‍ നല്‍കാനും ഒരു സ്റ്റീയറിങ് കമ്മിറ്റിയുമുണ്ട്. മുന്‍ കാലങ്ങളില്ലാത്ത ഈ സംവിധാനം കണ്‍വന്‍ഷന്‍ കുറ്റമറ്റതാക്കാന്‍ വേണ്ടിയുള്ളതാണ്.

ഫോമാ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഇതാദ്യമായി മുന്‍ സെക്രട്ടറിമാരെ ഇലക്ഷന്‍ ചെയര്‍മാനും കമ്മീഷണര്‍മാരുമായി നിയോഗിച്ചിട്ടുണ്ട്. കാരണം ഫോമാ എന്ന ബൃഹദ്‌സംഘടനയുടെ ഭരണഘടനാപരമായ കാര്യങ്ങളില്‍ പൂര്‍ണബോധവും ഉത്തരവാദിത്വവും അവര്‍ക്ക് ഉള്ളതുകൊണ്ടാണ്. സംഘടനയെ പറ്റിയും കണ്‍വന്‍ഷനുകളെ സംബന്ധിച്ചും അതിന്റെ വരും ഭാരവാഹികളെ അറിഞ്ഞും തീരുമാനമെടുക്കുവാന്‍ ജനാധിപത്യ രീതിയില്‍ ഇലക്ഷന്‍ നടത്തുവാനും ഏതെങ്കിലും തരത്തിലുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കുവാനും അറിയുന്നവരായതുകൊണ്ടാണ് മുന്‍കാല സെക്രട്ടറിമാരെ ഈ സുപ്രധാന ഉദ്യമത്തിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. 
ജൂണ്‍ 22ന് ജനറല്‍ ബോഡി മീറ്റിംഗിനോടനുബന്ധിച്ച് മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയാണ്. രാവിലെ എട്ട് മണി മുതല്‍ 12 മണിവരെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍. ഫോമാ ഒരു ഇലക്ഷന്‍ കണ്‍വന്‍ഷന്‍ ആയി മാറ്റാതിരിക്കുവാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. കാലാകാലങ്ങളിലെ കണ്‍വന്‍ഷനുകള്‍ ഇലക്ഷന്‍ കണ്‍വന്‍ഷന്‍ ആണ് എന്ന പരാതി നിലനില്‍ക്കുന്നുണ്ട്. അതൊഴിവാക്കുവാനാണ് സുതാര്യമായ, ജനാധിപത്യ വ്യവസ്ഥിതിയില്‍ അടിയുറച്ച ഒരു തിരഞ്ഞെടുപ്പ് നടത്തുവാന്‍ അമേരിക്കയിലെ ഈ ജനാധിപത്യ സംഘടന പുതു പരിഷ്‌കാരം ആവിഷ്‌കരിച്ചിരിക്കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.fomaa.net
ബെന്നി വാച്ചാച്ചിറ: 847 322 1973
ജിബി തോമസ്: 914 573 1616
ജോസി  കുരിശിങ്കല്‍: 773 478 4357
ലാലി കളപ്പുരയ്ക്കല്‍: 516 232 4819
വിനോദ് കൊണ്ടൂര്‍: 313 208 4952
ജോമോന്‍ കുളപ്പുരയ്ക്കല്‍: 863 709 4434
സണ്ണി വള്ളിക്കളം: 847 722 7598

ഷാജി ഇടിക്കുള.

ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്‍  രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്‍  രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്‍  രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്‍  രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക