Image

ഫോമയുടെ കരുത്തുറ്റ വനിതാ നേതൃത്വമായി അന്നമ്മ മാപ്പിളശേരി

അനില്‍ പെണ്ണുക്കര Published on 24 April, 2018
ഫോമയുടെ കരുത്തുറ്റ വനിതാ നേതൃത്വമായി അന്നമ്മ മാപ്പിളശേരി
ഫോമയുടെ നേതൃത്വ നിരയിലേക്ക് ഒരു വനിതകൂടി സജീവമായി പ്രവര്‍ത്തന നിരതയാകുന്നു-അന്നമ്മ മാപ്പിളശേരി. കാല്‍ നൂറ്റാണ്ട് കാലത്തെ സംഘടനാ പ്രവര്‍ത്തന പാരമ്പര്യം കൈമുതലാക്കി ഫോമയുടെ 2018 - 2020 ഫോമാ ഭരണസമിതിയിലേക്ക് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുകയാണ് അന്നമ്മ മാപ്പിളശേരി . 

മിഡ് അറ്റ്‌ലാന്റ്റിക് റീജിയണിലെ കേരളസമാജം ഓഫ് ന്യൂജേഴ്സിയുടെ പ്രതിനിധിയായാണ് മത്സരരംഗത്തേക്കു കടന്നുവരുന്നത്. ഫോമയുടെ ആരംഭകാലം തുടങ്ങി വിവിധ ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫോമാ വിമന്‍സ് റെപ്രെസെന്ററ്റീവ്, 2010 ഫോമാ കണ്‍വെന്‍ഷന്‍ കോ: ചെയര്‍പേഴ്‌സണ്‍ , ഫോമാ ബ്യൂട്ടി പേജന്റ്‌റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിങ്ങനെ.  കേരള കള്‍ച്ചറല്‍ ഫോറം ന്യൂജേഴ്‌സിയുടെ പ്രസിഡണ്ട്, സെക്രട്ടറി ,ഡാന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഏതു സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോഴും സംഘടനയുടെ ആശയങ്ങള്‍ക്കും , നേതൃത്വത്തിനൊപ്പവും വളരെ ആത്മാര്‍തഥായോടെ പ്രവര്‍ത്തിക്കുന്ന  അന്നമ്മ മാപ്പിളശേരി ഫോമാ വൈസ്‌ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ചില വികസന അജണ്ട കൂടി മുന്നില്‍ കാണുന്നു  .തന്റെ ആശയങ്ങളും ,പദ്ധതികളും E-മലയാളിയുമായി പങ്കുവയ്ക്കുന്നു 

ചോദ്യം: ഒരു നേരിയ ഇടവേള സാംസ്‌കാരിക പ്രവര്‍ത്തന മണ്ഡലത്തില്‍ ഉണ്ടായതായി തോന്നിയിട്ടുണ്ടോ ?

ഉത്തരം: ഇല്ല .ഒരു പൊതു പ്രവര്‍ത്തകര്‍ക്കും അതിനു സാധിക്കില്ല .വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് മാത്രമല്ല സാംസ്‌കാരിക പ്രവര്‍ത്തനം .ഞാന്‍ അമേരിക്കയില്‍ എത്തിയ സമയം മുതല്‍ നിരവധി സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും പല പദവികളും വഹിക്കുകയും അവിടെയെല്ലാം എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് യാതൊരു പരാതിയും ഉണ്ടാകാതെ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ചരിത്രമാണുള്ളത് .ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറി ,ഫോമയുടെ രൂപീകരണത്തിന് ശേഷം ജോണ്‍ ടൈറ്റസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ച സമയത്ത് കണ്‍വന്‍ഷന്‍ കോ കണ്‍വീനര്‍ ആയിരുന്നു.ബേബി ഊരാളില്‍ പ്രസിഡന്റ് ആയിരുന്ന സമയത്ത് കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ സെക്രട്ടറിയും ,വനിതാ പ്രതിനിധിയും ആയിരുന്നു .ഈ സമയത്തൊക്കെ ഒരു മത്സരത്തിന് മുതിര്‍ന്നു ഒരു പദവി ഏറ്റെടുക്കാഞ്ഞതിനു കാരണം കുട്ടികളുടെ വിദ്യാഭ്യാസം ,വിവാഹം,എന്റെ ജോലി കൂടുതല്‍ തുടങ്ങിയവ ആയിരുന്നു.പക്ഷെ എന്നിരുന്നാലും ചില നോമിനേറ്റഡ് പൊസിഷന്‌സ് ഏറ്റെടുക്കുകയും കണ്‍വെന്‍ഷനുകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു .അതുകൊണ്ട് ഇതൊരു ഇടവേള എന്നോ,ഇടവേളയ്ക്ക് ശേഷം വന്നുവെന്നോ വ്യാഖ്യാനിക്കുന്നത് ശരിയല്ല.അത് സത്യവുമല്ല.

ചോദ്യം: ഇപ്പോള്‍ ഫോമയില്‍ വളരെ ഉത്തരവാദിത്വപ്പെട്ട ഒരു പദവിവിയിലേക്കാണല്ലോ മത്സരിക്കുന്നത് .ജയിച്ചാല്‍ മുഴുവന്‍ സമയ പ്രവര്‍ത്തനം ആവശ്യപ്പെടുന്ന പദവി അല്ലെ അത്?

ഉത്തരം: തീര്‍ച്ചയായതും .അതുകൊണ്ടുതന്നെയാണ് ആ പദവിയില്‍ മത്സരിക്കുന്നത് .ഇപ്പോള്‍ ഔദ്യോഗികമായി നജന്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ആയി . മക്കള്‍ രണ്ടുപേരും അവരുടേതായ ഉത്തരവാദിത്വങ്ങളിലേക്ക് ആയി.ഇപ്പോള്‍ പൊതു പ്രവര്‍ത്തനത്തിനായി എനിക്ക് ഇഷ്ടം പോലെ സമയം ഉണ്ട് .ഫോമയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഓടി നടന്നു പ്രവര്‍ത്തിക്കുന്നത് പോലെ എനിക്കും പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.സംഘടനാ പ്രവര്‍ത്തനം ഒരു ഭരിച്ച ഉത്തരവാദിത്വം ആണെന്ന് ഞാന്‍ തിരിച്ചറിയുന്നു.അല്ലാതെ എങ്ങനെയെങ്കിലും ജയിച്ച ശേഷം പ്രവര്‍ത്തിക്കാതെ ഇരിക്കുകയോ സ്വന്തം കാര്യങ്ങള്‍ ഡെവലപ് ചെയ്യുകയോ ചെയ്യുന്നത് എന്റെ രീതിയല്ല .അതിനോട് യോജിക്കാനും സാധിക്കില്ല .

ചോദ്യം; എന്തെല്ലാമാണ് ഫോമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ ?

ഉത്തരം:ഫോമാ ചുരുങ്ങിയ സമയം കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസില്‍ ഇടം നേടിയ സംഘടനയാണ് .ശശിധരന്‍ നായര്‍ അനിയന്‍ ജോര്‍ജ് ടീമിന്റെ പ്രവര്‍ത്തങ്ങളില്‍ തുടങ്ങിയ ഫോമാ വളരെ പെട്ടന്നാണ് അമേരിക്കന്‍ മലയാളികളുടെ മനസിലും കേരളത്തിലും ഒരുപോലെ പച്ചപിടിച്ചത്.പിന്നീട് വന്ന ജോണ് ടൈറ്റസ് , ബേബി ഊരാളില്‍ കാലഘട്ടങ്ങള്‍ വേറെ ഒരു തലത്തിലേക്ക് ഫോമായെത്തി ജോര്‍ജ് മാത്യു ആനന്ദന്‍ നിരവേല്‍ കാലം വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രവര്‍ത്ത കാലഘട്ടം ആയിരുന്നു .ആനന്ദന്‍ നിരവേല്‍ ഷാജി എഡ്വേര്‍ഡ് കമ്മിറ്റി നടപ്പിലാക്കിയ കാന്‍സര്‍ പ്രോജക്ട് ഫോമയുടെ ചരിത്രം തന്നെ തിരുത്തിയെഴുതിയ പ്രോജക്ട് ആയിരുന്നു.ബെന്നി വാച്ചാച്ചിറ ജിബി കമ്മിറ്റി യുവജനങ്ങലെ സംഘടനയിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും കൊണ്ടുവരുന്നതിലും രാഷ്ട്രീയമായി സംഘടനയെ ശക്തിയായി നിലനിര്‍ത്തുകയും ചെയ്യുന്നു.വളരെ സംഘടിതമായ ഒരു കണ്‍വന്‍ഷന്‍ ചിക്കാഗോയി നടത്താനുള്ള തയ്യാറെടുപ്പുകളും നടക്കുന്നു.ഇത്തരം ആര്‍ജ്ജവമുള്ള ശ്രമങ്ങള്‍ വരുന്ന കമ്മിറ്റിക്കു വലിയ പ്രതീക്ഷകള്‍ ആണ് .അതിനു അമേരിക്കന്‍ മലയാളികളെ ഫോമയുടെ കൊടിക്കീഴില്‍ കൊണ്ടുവരിക എന്ന ദൗത്യം കൂടി ഫോമയെ കുറിച്ചുള്ള പ്രതീക്ഷകളില്‍ എനിക്കുണ്ട് .

ചോദ്യം: വൈസ് പ്രസിഡന്റ് ആയി വിജയിച്ചാല്‍ എന്തെല്ലാം പദ്ധതികള്‍ ആണ് മനസില്‍ ഉള്ളത് ?

ഉത്തരം: ഞാന്‍ വാക്കുകളേക്കാള്‍ പ്രവര്‍ത്തിയില്‍ വിശ്വസിക്കുന്ന ആളാണ് .നന്നായി പ്രവര്‍ത്തിക്കുക.നമ്മെ വോട്ടു ചെയ്ത് വിജയിപ്പിച്ച ഫോമയുടെ അംഗങ്ങളോട് ജയിച്ചുവരുന്ന ഓരോ പദവികളില്‍ എത്തുന്ന സംഘടനാ നേതാക്കള്‍ക്കും കടപ്പാടും സ്‌നേഹവും പ്രതിബദ്ധതയും ഉണ്ടാകണം. പിന്നെ സംഘടനയുടെ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികളുടെ സ്‌നേഹവായ്പ്പും പിടിച്ചുപറ്റണം.അതിനായുള്ള പദ്ധതികളില്‍ ചാരിറ്റി തന്നെ പ്രധാനം .ലോക പ്രമേഹ രോഗത്തിന്റെ തലസ്ഥാനമായി നമ്മുടെ കേരളം മാറിക്കൊണ്ടിരിക്കുന്നു . കേരളത്തില്‍ പ്രമേഹ രോഗം കൊണ്ട് വലയുന്ന സാധാരണക്കാരായ ആളുകള്‍ക്ക് ഡയാലിസിസ് ചെയ്യുവാനും,മരുന്ന് വാങ്ങുവാനുമുള്ള ഒരു സഹായ പദ്ധതി സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് നടപ്പിലാക്കിയാല്‍ കൊള്ളാമെന്നുണ്ട് .വനിതകളുടെയും ,കുഞ്ഞുങ്ങളുടെയും ശാക്തീകരണത്തിനായി ,ചില ഐഡിയകള്‍ ഉണ്ട് .കൂടാതെ യുവജങ്ങളെ ഫോമയുടെ ഭാഗമാക്കുന്നതിനായും അവരുടെ സര്‍ഗ്ഗ വാസനകളെ അമേരിക്കന്‍ മലയാളി കമ്മ്യുണിറ്റിയില്‍ പരിപോഷിപ്പിക്കുന്നതിനും നിലവില്‍ ഉള്ള സംവിധാനങ്ങള്‍ വിപുലപ്പെടുത്തും.ഫോമയെ അമേരിക്കന്‍ മലയാളികളുടെ മനസിലെ പ്രിയപ്പെട്ട സംഘടനയാക്കി മാറ്റുവാന്‍ എനിക്ക് ചെയ്യുവാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്യും .

അന്നമ്മ മാപ്പിളശേരി അങ്ങനെയാണ് സമൂഹത്തിനു ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ പറയുന്നു .അവയ്ക്കായി ഒപ്പം നില്‍ക്കാന്‍ സാധിക്കുന്നവരെ ഒപ്പം കൂട്ടുന്നു .ഈ വിശ്രമ ജീവിതം സാമൂഹ്യ പ്രവര്‍ത്തനത്തിന് വേണ്ടി മാറ്റിവയ്ക്കുന്നു എന്ന് പറയുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥതയുണ്ട് .അതുകൊണ്ടാണ് ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തിറങ്ങിയതും .വിജയപ്രതീക്ഷ മാത്രമേ ഉള്ളു.അതിനു കാരണം നാളിതുവരെയുള്ള അമേരിക്കന്‍ മലയാളികളുമായുള്ള സഹകരണം.  അതില്‍ രാഷ്ട്രീയമില്ല.സ്‌നേഹം മാത്രം അതാണ് തന്റെ പ്രതീക്ഷയും .
വിവരങ്ങള്‍ക്ക്: ഹരികുമാര്‍ രാജന്‍, ബിനു പുളിക്കന്‍, അജു തരിയന്‍, ജിയോ ജോസഫ്, സെബാസ്റ്റ്യന്‍ ജോസഫ്, അനു ചന്ദ്രോത്ത്, സിറിയക് കുര്യന്‍, ടോമി തോമസ്, സെബാസ്റ്റ്യന്‍ ചെറുമഠത്തില്‍, ബോബി തോമസ്‌ 
ഫോമയുടെ കരുത്തുറ്റ വനിതാ നേതൃത്വമായി അന്നമ്മ മാപ്പിളശേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക