Image

അമേരിക്കന്‍ മലയാളി വൃത്താന്തം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

Published on 26 April, 2018
അമേരിക്കന്‍ മലയാളി വൃത്താന്തം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)
കേട്ടീലയോ ചില്ലറ വര്‍ത്തമാനം
നാട്ടില്‍ പരക്കെയൊരു പാട്ടായി

കേരള മുഖ്യമന്ത്രി വരുന്നെന്ന്
ഫോക്കാനാ കൂട്ടര,് എങ്കില്‍
ഫോമക്കു വരുന്നു കേന്ദ്രമന്ത്രി
കേന്ദ്രമന്ത്രിയോ,കേരളമന്ത്രിയോ
ആരാണ് കേമനെന്നു ജനം!
കേട്ടിലയോ.....

മന്ത്രിമാര്‍ വരട്ടെ വാചാലരായ്
മാധ്യമപ്രവര്‍ത്തകര്‍ പോരട്ടെ
എമ്മെല്ലേ,എംപിമാര്‍ പോരട്ടെ
രാഷ്ട്രീയ ചാട്ടവാറുകള്‍ വീശി
നാക്കുകൊണ്ടങ്ങു പോക്കറ്റടിക്കട്ടെ!
കേട്ടീലയോ......

നാക്കുവളച്ചു ഭാഷപറയാത്ത
നാരിമാരവതാരകര്‍,മാതൃഭാഷയെ
പരിഹസിച്ചവരുടെ മംഗ്ലീഷുഭാഷ
കേള്‍ക്കാമീമാമാങ്കങ്ങളില്‍
കേട്ടിലയോ.....

താരസുന്ദരികള്‍ എത്തുന്നു
കണ്ണില്‍ പൂനിലാവുമായി
ചാരെ നിന്ന് ഫോട്ടോകള്‍
എടുത്ത് ചാരിതാര്‍ത്ഥ്യമടയാന്‍
എത്തുന്നു ആരാധകവൃന്ദം
കേട്ടീലയോ.......

ഗര്‍വ്വില്‍ ജനപ്രിയ,മെഗാതാരങ്ങള്‍
എത്തി വല്ലാത്ത ജാഡകള്‍ കാട്ടി
സ്‌റ്റേജില്‍ നിന്നു തിളങ്ങി
വിളങ്ങി നമ്പരടിച്ചു നടക്കുബോള്‍
പിന്നാലെ കൂടും പാവങ്ങളേറെ
കേട്ടീലയോ.....

കോമരംതുള്ളിയുറയും ചെണ്ടക്കാര്‍
കോലിട്ടടിച്ചു താളംപിടിക്കവേ,
കോമാളിവേഷം കെട്ടി ഇറങ്ങും
കോമളാംഗികള്‍,കണ്ണും പുരികവും
കറുപ്പിച്ച് വാര്‍ദ്ധക്യ വിദ്വേഷിനികള്‍ല്‍
കേട്ടിലയോ......

കറുപ്പിച്ചു കറുപ്പിച്ചു ചെമ്പിച്ച
നരയുമായി പിന്നാലെ എത്തും
കുംഭകരണന്മാര്‍, സ്‌മോള്‍ വിട്ടു
കലങ്ങിയ കണ്ണുകളോടപരനോട്
ഒരു ചോദ്യം,ആരോഗ്യമെങ്ങനെ?
കേട്ടീലയോ......

കപ്പപുഴുങ്ങി,കാച്ചിലു പുഴങ്ങി
ചുട്ടമുളകു ചമന്തികൂട്ടി വിസ്കി
വിഴുങ്ങാന്‍ ചിലര്‍ക്കിഷ്ടമവരോ
ചിരിച്ചു നടന്നു പരദൂഷണം കാച്ചി
കൊച്ചു തെറിയും പറഞ്ഞങ്ങു നടന്നേറെ
കേട്ടീലയോ......

ബാറിന്‍െറ മുമ്പിലേറെപ്പേര്‍
ബാര്‍ബേറിയരായ് നാക്കിട്ടടിച്ച്
അശ്ശീലം പറഞ്ഞാസ്വദിക്കുബോള്‍
ആഹാ,ഇതൊരു മാമാങ്കം
ഇനിയുമെത്രനാളിങ്ങനെയൊരു മാമാങ്കം!!
Join WhatsApp News
ഒരു തുള്ളക്കാരൻ 2018-04-26 21:44:23
എളമതയും  ചിരുതയും  ഫോമാ  ഫൊക്കാന  തുള്ളൽകാരും  പിണറായി വിജയനും  കണ്ണൻ താനവും   പിന്നെ  ഫോമയിൽ വരുന്ന  കച്ചട മോട്ടിവേഷൻ  സ്‍പീക്കർസ്  മൈക്ക്  വിയൂങ്ങികളും  കൂലി എഴുത്തുകാരും , കാശുകൊടുത്തു  എഴുതിക്കുന്നവരും  കാശുകൊടുത്തു  പൊന്നാട  വാങ്ങുന്നവരും , സകല പുന്ഗന്മാരും  പുങ്കികളും  ചേർന്ന്  തുള്ളുന്നത്  കാണാൻ  ഞാൻ  ഫൊക്കാനയിലോ  ഫോമയിലോ   വരുന്നില്ല . ആ കാശുണ്ടേൽ  പത്തു  പാവങ്ങളെ  തീറ്റിപോറ്റാം. അതുമല്ലെങ്കിൽ  ചുമ്മാ  കള്ളടിക്കാം .
Jack Daniel 2018-04-26 23:50:39
കള്ളുള്ളിൽ ചെന്നാൽ 
തുള്ളിപോകും ആരും
എളമത തുള്ളും 
കണ്ണന്താനം തുള്ളും 
പിണറായീം തുള്ളും 
ഫോമാ തുള്ളും 
ഫൊക്കാന തുള്ളും 
തുള്ളി തുള്ളി 
കള്ളി വെളിച്ചത്താകും 
ഭള്ളു വിളിക്കും 
തള്ളു തുടങ്ങും 
ഉന്തും തള്ളും 
ഓട്ടൻ തുള്ളൽ 
പറയൻ തുള്ളൽ 
അങ്ങനെ തുള്ളൽ 
പലവിധം ഇവിടെ 
കള്ളികൾ ചിലരുടെ 
നോട്ടം കണ്ടാൽ 
ഉള്ളം തുള്ളി പോകും 
തുള്ളാത്തവരും തുള്ളും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക