Image

ഫോമ ഇലക്ഷന്‍ : ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ബിനോയി സെബാസ്റ്റ്യന്‍ Published on 28 April, 2018
ഫോമ ഇലക്ഷന്‍ : ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ഡാലസ്: സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും വ്യവസായിയും ഫോമയുടെ സജീവ പ്രവര്‍ത്തകനുമായ ഫിലിപ്പ് ചാമത്തില്‍ ഫോമയുടെ 2018 2020 പ്രസിഡന്റ് സ്ഥാനത്തേക്കു പത്രിക സമര്‍പ്പിച്ചു. ജൂണ്‍ രണ്ടാം പകുതിയില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ രണ്ടാം ദിവസമാണ് തിരഞ്ഞെടുപ്പ്.

ഫോമയുടെ വിദ്യാര്‍ത്ഥി വിഭാഗമായ യൂടിഡി സ്റ്റുഡന്‍സ് ഫോറം സംഘടിപ്പിച്ച ചടങ്ങില്‍ ഫോമ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫോമ മുന്‍ എക്സികൂട്ടീവ് അംഗം സജീവ് വേലായുധന്‍, ഉപദേശക സമിതി സെക്രട്ടറി അഡ്വ. ബാബു തെക്കേക്കര, ഫോമ, ഡാലസ് വനിതാ ഫോറം പ്രസിഡന്റ് മേഴ്സി സാമുവല്‍, ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാമുവന്‍ മത്തായി, ട്രഷററാര്‍ സുനു മാത്യു, ഫോറം പ്രസിഡന്റ് രോഹിത് മേനോന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസോസിയേഷനു വേണ്ടി പ്രസിഡന്റ് സാമുവല്‍ മത്തായി നാമനിര്‍ദേശ പത്രികയും അനുബന്ധ ഫീസും ഫിലിപ്പ് ചാമത്തിലിനു കൈമാറി.

ഹ്യൂസ്റ്റണില്‍ തുടക്കം കുറിച്ച ഫോമയുടെ ദ്വൈവാര്‍ഷീക സമ്മേളനം പിന്നീട് നാളിതു വരെ ടെക്സസ് സ്റേറ്റിലേക്ക് എത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഫിലിപ്പ് ചാമത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു എറെ പ്രസക്തിയുണ്ടെന്ന് ശശിധരന്‍ നായര്‍ പറഞ്ഞു. പ്രദേശിക പരിമിതികളില്ലാതെ തന്നെ മികച്ച രീതിയില്‍ ഫോമ കണ്‍വന്‍ഷന്‍ നടത്തുവാനുള്ള എല്ലാ ഘടകങ്ങളും ഒത്തു ചേര്‍ന്ന സംസ്ഥാനമാണ് ടെക്സസ് എന്ന് അദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അദേഹം എല്ലാ പിന്തുണയും ആശംസകളും അര്‍പ്പിച്ചു.

കേരളം, മലയാളം തുടങ്ങിയ പദങ്ങളിലെ സാംസ്‌ക്കാരികതയും സ്നേഹവുമാണ് തന്നെ ഫോയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിച്ച വസ്തുതകളെന്ന് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു. ഒരുമ എന്നതിന്റെ വിദേശ ഓര്‍മ്മപ്പെടുത്തലാണ് ഫോമാ. ഫോമയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഇപ്പോഴത്തേയും മുന്‍ ഭാരവാഹികളേയും മുക്തകണ്ഠം പ്രശംസിച്ച അദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു. ഫോമയുടെ സമ്മേളന ചരിത്രത്തിലെ അവിസ്മണീയ മുഹൂര്‍ത്തമാക്കി ഡാലസ് സമ്മേളനം മാറ്റുവാന്‍ കഴിയുമെന്ന് അദേഹം വാഗ്ദനം ചെയ്തു. 
ഫോമ ഇലക്ഷന്‍ : ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
Join WhatsApp News
Varughese Philip 2018-04-29 17:54:07
Philip Chamathil,
Best wishes and congratulation

observer 2018-04-29 22:24:05
വാക്കിനു വിലയില്ലാത്ത ഒരു സെക്രട്ടറിയെ ചുമക്കണമല്ലോ സാറെ? പറയുന്നതിനു നേരെ വിപരീതം പ്രവര്‍ത്തിക്കുന്ന നല്ല രാഷ്ട്രീയം. ഇന്നലെ വരെ പാനലില്ലെന്നു പറഞ്ഞിട്ട് ഇപ്പോള്‍ പാനലായോ. ന്യു യോര്‍ക്ക്കാര്‍ ഞങ്ങല്‍ പൊട്ടിച്ചു തന്നോളാം , ബാലട്ട് പെട്ടി പൊട്ടട്ടെ. 
RAJAN 2018-05-12 20:07:22
@Observer : Thankal pranjathu alpam budhiyullavarku manasil aavunna mattil parayuka. 

Nallathu Nayikku Pidikkilla ennathu sathyam thanney....entheru appi
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക