Image

യു.കെ. യിലെ 'പുതുപ്പള്ളി'യില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് മാസം 4,5 (വെള്ളി, ശനി)

രാജു വേലംകാല Published on 01 May, 2018
യു.കെ. യിലെ 'പുതുപ്പള്ളി'യില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് മാസം 4,5  (വെള്ളി, ശനി)

ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി എന്നപേരില്‍ അറിയപ്പെടുന്ന ബിര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും 2018 മെയ് മാസം 4,5  (വെള്ളി, ശനി) ദിവസങ്ങളില്‍ ബിര്‍മിങ്ങ്ഹാം സ്‌റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു. 


ആത്മീയ നിറവില്‍ ഇംഗ്ലണ്ടിലെ പുതുപ്പള്ളി ഒരുങ്ങി.

മിഡ്‌ലാന്‍ഡിലെ ആദ്യ യാക്കോബായ പള്ളിയായ ബിര്‍മിങ്ങ്ഹാം സെന്റ ജോര്‍ജ് യാക്കോബായ പള്ളിയുടെ കാവല്‍ പിതാവായ അത്ഭുത പ്രവര്‍ത്തകനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആത്മീയ നിറവോടെ ആചരിക്കുവാന്‍ പള്ളി ഒരുങ്ങി കഴിഞ്ഞു . ആ പരിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സാദരം ക്ഷണിക്കുന്നു.  പരിശുദ്ധന്റെ ദിവ്യ മദ്ധ്യസ്ഥത മുഖാന്തരമായി അനുഗ്രഹം ലഭിച്ച വിശ്വാസികളുടെ  അനുഭവ സാക്ഷ്യങ്ങള്‍ ധാരാളം ആളുകള്‍ക്ക് ഈ ദേവാലയത്തിലേക്ക് കടന്നു വരുവാന്‍ പ്രേരണ നല്‍കുന്നു. 

മെയ് 4(വെള്ളി), 5(ശനി) എന്നീ ദിനങ്ങളിലാണ് പ്രധാന പെരുന്നാള്‍. മെയ് 4ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പള്ളി വികാരി റവ. ഫാദര്‍ പീറ്റര്‍ കുര്യാക്കോസ്  കൊടിയേറ്റുന്നതോടെ പെരുനാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് സന്ധ്യാ നമസ്‌കാരവും ധ്യാന പ്രസംഗവും നടത്തപ്പെടും. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടേയും വനിതാ സാമാജികരുടേയും വാര്‍ഷിക കലാ പരിപാടികളോടെ പെരുനാള്‍ സന്ധ്യ വര്‍ണാഭമാകും. മെയ് 5 ശനിയാഴ്ച രാവിലെ 10 മണിക്കു പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്നു  ബഹുമാന്യ എബിന്‍  ഊന്നുകല്ലിങ്കല്‍  കശീശ്ശയുടെ മുഖ്യ കാര്മികത്വത്തില്‍  വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. തുടര്‍ന്നു നടക്കുന്ന പെരുനാള്‍ റാസക്കു  വൂസ്റ്ററിലെ കലാകാരന്മാരുടെ  മേളവാദ്യത്തോടെ അകമ്പടി നല്‍കും. ആദ്യഫല ലേലവും വെച്ചൂട്ടും പെരുനാളിന്റെ ഭാഗമായി നടത്തപ്പെടും. വൈകുന്നേരം 4 മണിക്കു വികാരി കൊടി ഇറക്കുന്ന തോടു കൂടി പെരുന്നാള്‍ പര്യവസാനിക്കും. ഈ വര്‍ഷത്തെ പെരുനാള്‍ ഏറ്റു കഴിക്കുന്നതു ബിജു കുര്യാക്കോസും കുടുംബവും ജോണ്‍ തോമസും (റെജി)  കുടുംബവുമാണ്.


വിശ്വാസികളേവരും ഈ വലിയ പെരുന്നാളില്‍ നേര്‍ച്ച കാഴ്ചകളോടെ വന്നു പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ വി.ഗീവര്‍ഗീസ് സഹദായുടെ നിറസാന്നിദ്ധ്യമായ ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കു പള്ളിയുടെ വെബ് സൈറ്റായ www.jsocbirmingham.com സന്ദര്‍ശിക്കുക. 

വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസ്  07411932075, 

ട്രസ്റ്റി ജേക്കബ് വര്ഗീസ്   07859108983, 

സെക്രട്ടറി ജോണ്‍ തോമസ് (റെജി)  07891561072എന്നിവരെ ബന്ധപ്പെടുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക